ഹെര്‍കുലീസിന്‍റെ ഏഴാമത്തെ സാഹസം - ക്രീറ്റിലെ ഭ്രാന്തൻ കാള - Hercules and the Mad Bull of Crete

ഗ്രീസിന് തെക്ക് ഭാഗത്തായി വലിയ ഒരു ദ്വീപുണ്ട്. ആ ദ്വീപ് ഒരു കപ്പല്‍ കടന്നുപോകണമെങ്കില്‍ ഒരുദിവസം മുഴുവന്‍ എടുക്കും. ആ ദ്വീപില്‍ എല്ലായ്പ്പോഴും മഞ്ഞുമൂടിയതുപോലെ  കാണപ്പെടുന്ന ഉയർന്ന പർവതങ്ങളുണ്ട്. സിയൂസ് ഒരു കുഞ്ഞായിരുന്നപ്പോൾ പിതാവായിരുന്ന ക്രോണോസ് തന്നെ വിഴുങ്ങാതിരിക്കാനായി ഒളിച്ചിരുന്നത് ഈ  പർവതങളിലൊന്നിലെ ഒരു ഗുഹയിലാണ്.  ആ കാലത്ത് നിംഫ് അമല്‍ത്തിയായാണ് അദ്ദേഹത്തെ തേനും ആട്ടിന്‍പാലുമെല്ലാം കൊടുത്ത് നോക്കിയത്. ആ കഥ നമുക്ക് പിന്നീടൊരിക്കല്‍ പറയാം.

ഈ ദ്വീപിന്റെ പേര് ക്രീറ്റ് എന്നായിരുന്നു. ക്രെറ്റൻ രാജകുമാരനായ മിനോസ് സമുദ്രദേവനായ പോസിഡോണിനോട് ആസ്റ്റീരിയൻ രാജാവിന്റെ ശരിയായ പിൻഗാമിയാ താനാണെന്ന് ഒരു അടയാളം നൽകാൻ പ്രാർത്ഥിച്ചു, പോസിഡോൺ  ഒരു മനോഹരമായ വെളുത്ത കാളയെ അയച്ചുകൊണ്ട് മിനോസിന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകി.

കടലിൽ നിന്ന് അത്ഭുതകരമായ സൌന്ദര്യത്തോട് കൂടിയ ആ കാള ഉയർന്നുവന്നു. അതിനെ കണ്ട് ജനങ്ങള്‍ മിനോസ് ദൈവങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണെന്ന് കരുതി അദ്ദേഹത്തെ ക്രീറ്റിന്‍റെ രാജാവായി വാഴിച്ചു.

കാളയെ പോസിഡോണിനോടുള്ള ആദരസൂചകമായി ബലി കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ അതിന്‍റെ രൂപഭംഗിയില്‍ ആകൃഷ്ടനായ മിനോസ് അതിനെ ബലി കൊടുക്കാതെ  സംരക്ഷിക്കാൻ തീരുമാനിച്ചു. അങ്ങിനെ അദ്ദേഹം ആ കാളയെ തന്‍റെ കളപ്പുരയിലേക്ക് കൊണ്ടുപോയി.  പകരം  മറ്റൊരു സാധാരണ കാളയെ സമുദ്രദേവന്  ബലിയർപ്പിച്ചു.

സമുദ്രദേവനായ പോസിഡോൺ മിനോസിന്‍റെ ഈ പ്രവൃത്തിയില്‍ കുപിതനായി. പോസിഡോണ്‍  ആ കാളയെ ഒരു ഭ്രാന്തനാക്കി മാറ്റി. ഒരാളും തന്നെ അതിന്‍റെ അടുത്ത് പോലും പോകാന്‍ ധൈര്യപ്പെടാത്ത വിധം അക്രമാസക്തനായ കാളയായി.

യൂറിസ്റ്റിയസ് ക്രീറ്റിലെ അപകടകാരിയായ ആ കാളയെ മൈക്കീനയിലേക്ക് കൊണ്ടുവരാൻ ഹെര്‍കുലീസിനോട്  ഉത്തരവിട്ടു.

കല്പ്പന അനുസരിച്ച് ഹെര്‍കുലീസ് ക്രീറ്റിലേക്ക് പുറപ്പെട്ടു. ക്രീട്ടിലെത്തിയ ഹെര്‍കുലീസ് മിനോസിനോട് കാളയെ തനിക്ക് നൽകണമെന്ന് അപേക്ഷിച്ചു. കാളയെ തനിയെ പിടിക്കാൻ കഴിയുമെങ്കിൽ അതിനെ ഹെര്‍കുലീസിന്  രാജാവ് പ്രഖ്യാപിച്ചു. അതിശക്തനായ ഹെര്‍കുലീസിന് തന്‍റെ മറ്റ് സാഹസകൃത്യങ്ങളുടെയത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല ഇത്. ഹെര്‍കുലീസ് കാളയുടെ കൊമ്പുകളിൽ പിടിച്ചു അതിനെ മുട്ടുകുത്തിച്ചു. കാലുകൾ കൂട്ടിക്കെട്ടി മൈക്കീനയിലേക്ക് കൊണ്ടുപോയി.

അവിടെ വെച്ച് ഹെര്‍കുലീസ് കാളയെ യൂറിസ്റ്റിയസിന് സമര്‍പ്പിച്ചു, രാജാവു അതിനെ ഹെറാ ദേവതയ്ക്ക് ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ദേവത ആ ബലി നിരസിക്കുകയും, തുടർന്ന് ഹെര്‍കുലീസ് അതിനെ സ്വതന്ത്രനാക്കി വിട്ടയച്ചു. കാള സ്പാർട്ടയിലേക്കും, അർക്കാഡിയ കുന്നുകൾ കടന്ന്, ഇസ്ത്മസ് മറികടന്ന് മാരത്തണിലെത്തി.  

മാരത്തണിലെ കാളയെന്ന് പിന്നീട് അറിയപ്പെട്ട ഈ കാള അവിടെയും വലിയ നാശനഷ്ടങ്ങള്‍ വരുത്തി. അതിനു ശേഷമുള്ള കാളയുടെ കഥ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പിന്നീട് പറയാം.

ഹെര്‍ക്കുലീസിന്റെ കഥ - ഒന്നാം ഭാഗം

ഹെര്‍ക്കുലീസിന്റെ ആദ്യ സാഹസം - സിംഹത്തോല്‍ (ഹെര്‍ക്കുലീസിന്റെ കഥ 2) 

ഹെര്‍കുലീസിന്റെ രണ്ടാം സാഹസം - ഒമ്പത് തലയുള്ള ഹൈഡ്ര

ഹെര്‍കുലീസിന്റെ മൂന്നാം സാഹസം -സ്വർണ്ണക്കൊമ്പുള്ള പെണ്‍മാന്‍

ഹെര്‍കുലീസിന്‍റെ നാലാം സാഹസം - എറിമാന്തിയൻ പന്നി

ഹെര്‍കുലീസിന്‍റെ  അഞ്ചാമത്തെ സാഹസം - ഓജിയന്‍ തൊഴുത്ത് വൃത്തിയാക്കല്‍

ഹെര്‍കുലീസിന്‍റെ ആറാമത്തെ സാഹസം - സ്റ്റൈംഫാലിയൻ പക്ഷികള്‍

ഹെര്‍കുലീസിന്‍റെ ഏഴാമത്തെ സാഹസം -  ക്രീറ്റിലെ ഭ്രാന്തൻ കാള

Post a Comment

0 Comments