ഐകമത്യം മഹാബലം!

 ഐക്യമുണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് സൂചിപ്പിക്കുന്ന പഴഞ്ചൊല്ലാണ് "ഐകമത്യം മഹാബലം". ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം, ഒരുമ തന്നെ പെരുമ തുടങ്ങി വേറെയും പഴഞ്ചൊല്ലുകള്‍ ഇതേ ആശയം വ്യക്തമാക്കുന്നതായുണ്ട്. ഈ കഥ ഐക്യത്തിന്‍റെ കഥയാണ്.


ഒരിയ്ക്കല്‍ ഒരു കൂട്ടം പ്രാവുകള്‍ ആകാശത്തിലൂടെ പറന്നു പോകുകയായിരുന്നു. അപ്പോഴാണ് കൊയ്ത്ത് കഴിഞ്ഞു കിടക്കുന്ന ഒരു നെല്‍ പാടം അവരുടെ കണ്ണില്‍ പെട്ടത്. ധാരാളം ധാന്യം കിട്ടാന്‍ സാധ്യതയുള്ളത് കൊണ്ട് ആ പാടത്ത് ഇറങ്ങി ഇര തേടാന്‍ അവരുടെ നേതാവ് തീരുമാനിച്ചു. അങ്ങിനെ എല്ലാവരും പാടത്തേയ്ക്ക് പറന്നിറങ്ങി. 

കഷ്ടകാലമെന്നല്ലാതെ എന്തു പറയാന്‍. ആ പാടത്ത് ഒരു വേടന്‍ വലിയൊരു വല വിരിച്ചിരുന്നു. ഇതൊന്നുമറിയാതെ പ്രാവുകള്‍ നെന്‍മണികള്‍ കൊത്തിത്തിന്നുകൊണ്ടിരുന്നു. ദൂരെ നിന്നും ആരോ വരുന്നത് കണ്ട് നേതാവ് പറഞ്ഞു.

"എല്ലാവരും വേഗം പറന്ന് രക്ഷപ്പെട്ടോളൂ. ആരോ വരുന്നുണ്ട്!"

എന്നാല്‍ ആര്‍ക്കും തന്നെ മുകളിലേയ്ക്ക് പറന്നുയരാന്‍ പറ്റിയില്ല. അവരുടെ കാലുകള്‍ വലയില്‍ കുരുങ്ങിയിരുന്നു.

"അയ്യോ. നമ്മള്‍ കുടുങ്ങി!" പ്രാവുകള്‍ ഉറക്കെ പറഞ്ഞു.

"ഭയപ്പെടാതെ, ധൈര്യമായിരിക്കൂ. ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ ആപ്ത്തില്‍ നിന്നു രക്ഷപ്പെടാം" നേതാവ് അവരെ ആശ്വസിപ്പിച്ചു.

കുറേയേറെ പ്രാവുകള്‍ വലയില്‍ കുടുങ്ങിക്കിടക്കുന്നത് വേടന്‍ ദൂരെ നിന്നെ കണ്ടു,. അയാള്‍ സന്തോഷത്തോടെ വേഗം നടന്നു.

"ഞാന്‍ മൂന്നേണിക്കഴിയുമ്പോള്‍ എല്ലാവരും ഒരുമിച്ച് മുകളിലേയ്ക്ക് സരവ ശക്തിയുമെടുത്ത് പറക്കണം. " നേതാവ് നിര്‍ദ്ദേശിച്ചു.

വേടന്‍ അടുത്തെത്താറായതും  പ്രാവുകളെല്ലാം ഒരുമിച്ച് മുകളിലേയ്ക്ക് പറന്നുയര്‍ന്നു. തന്റെ വലയുമായി പാരണകളുന്ന പ്രാവുകളെ കണ്ട് വേടന്‍ അന്തിച്ച് നിന്നു.

നേതാവ് അവരെ എല്ലാവരേയും കാട്ടിലെ ഒരു മരച്ചുവട്ടിലേയ്ക്കാണ് നയിച്ചത്. അവര്‍ പറന്നിറങ്ങിയതും നേതാവ് ഉറക്കെ വിളിച്ചു.

"കൂട്ടുകാരാ, ഒന്നിറങ്ങി വരൂ!"

വിളി കേട്ടു മരത്തിനടിയിലെ മാലത്തില്‍ നിന്നും ഒരു എലി ഇറങ്ങി വന്നു. നേതാവ് അവനോടു സഹായം ചോദിച്ചു.

നിമിഷങ്ങള്‍ക്കുള്ളില്‍ എലി തന്‍റെ കൂട്ടുകാരുമായെത്തി വല കടിച്ചു മുറിച്ച് പ്രാവുകളെ രക്ഷിച്ചു.

Post a Comment

1 Comments

  1. Thanks it 😊 was very helpful to me

    ReplyDelete