ഭാര്യയെ പേടി! ഹോജാ കഥ - Bharyaye Peti Hoja Katha

ഒരു ദിവസം രാവിലെ ചായയുണ്ടാക്കാന്‍ അടുപ്പ് കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഹോജ. എത്ര ശ്രമിച്ചിട്ടും അടുപ്പ് കത്തുന്നതേയില്ല. ഊതിയൂതി ഹോജയുടെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമൊക്കെ വെള്ളം ചാടി. സഹികെട്ട ഹോജ ദേഷ്യത്തില്‍ പറഞ്ഞു.

"മര്യാദയ്ക്ക് വേഗം കത്തിക്കോ. ഇല്ലെങ്കില്‍ ഞാനെന്‍റെ ഭാര്യയെ വിളിക്കും!" ഇതും പറഞ്ഞ് ഹോജ ഒരിയ്ക്കല്‍ കൂടി അടുപ്പിലേയ്ക്ക് ശക്തിയായി ഊതി.

അത്ഭുതകരമെന്ന് പറയട്ടെ, ഇത്തവണ അടുപ്പ് കത്തി. നല്ല ഭംഗിയായി കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിനെ നോക്കി ഹോജ ചോദിച്ചു.

"അത് ശരി, അപ്പോള്‍ നിനക്കും ആ ഭയങ്കരിയെ പേടിയാണല്ലേ?"

കൂടുതല്‍ ഹോജാ കഥകള്‍

Post a Comment

0 Comments