അർക്കാഡിയയുടെ വടക്കൻ അതിർത്തിയിൽ ഒരു വലിയ പാറക്കെട്ടുണ്ട്, അതിന് മുകളിൽ ഒരു കറുത്തനിറത്തിലുള്ള വെള്ളം ഒരു റിബണ്‍ പോലെ ഒഴുകി താഴെ പാറക്കൂട്ടങ്ങൾക്കിടയിൽ വീണ് എങ്ങോ പോയി മറയുന്നു. യദാര്‍ത്ഥത്തില്‍, ആ വെള്ളം കറുത്തതേയല്ല, താഴെയുള്ള പാറയില്‍ കറുത്ത പായൽ കൊണ്ട് മൂടപ്പെട്ടിരിക്കുന്നതിനാൽ വെള്ളം കറുത്തതായി അങ്ങനെ കാണപ്പെടുന്നതാണ് അതിനാൽ അരുവിയെ സ്റ്റൈക്സ് അല്ലെങ്കിൽ കറുത്ത നദി എന്ന് അറിയപ്പെടുന്നു.
സ്റ്റൈക്സ് ഒരു ദേവതയാണ്, ഗ്രീക്ക് അധോലോകത്തിലെ നദികളിൽ ഒന്നാണിത്. സ്റ്റൈക്സ് മഞ്ഞുമൂടിയതും തണുത്തതാണ്, അത് മണ്ണിനടിയിലൂടെ ഒഴുകുന്നതിനാൽ അത് മരിച്ചവരുടേതാണെന്ന് കരുതപ്പെടുന്നു, അതുകൊണ്ട് മരണ നദി എന്നും വിളിലിക്കപ്പെടുന്നു. സാധാരണ ദേവന്മാർ ഒരിയ്ക്കലും ലംഘിക്കാൻ ധൈര്യപ്പെടാത്ത ഒരു വാഗ്ദാനം ചെയ്യുമ്പോള്‍ അവർ പറയും "സ്റ്റൈക്സിന്‍റെ പേരില്‍ ഞാൻ വാഗ്ദാനം ചെയ്യുന്നു." എന്ന്! ഇപ്രകാരം ചെയ്യുന്ന വാഗ്ദാനം "ദൈവങ്ങളുടെ മഹത്തായ വാഗ്ദാനം" എന്ന് വിളിക്കപ്പെട്ടു.
അർക്കാഡിയയില്‍ കുറച്ചകളെയായി സ്റ്റൈംഫലോസ് എന്നൊരു താഴ്വരയുണ്ട്. അത് പർവതങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു, ശൈത്യകാലത്തെ കൊടുങ്കാറ്റുകളും വസന്തകാലത്തെ വെള്ളപ്പൊക്കവും ഒരു പോലെ ബാധിക്കുന്ന ഒരു പ്രദേശം. സ്റ്റൈംഫലോസ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തടാകവും, ഒരു നഗരവുമുണ്ട്. ഏഥൻസിലെ ജനങ്ങൾ ഈ തടാകത്തിലെ വെള്ളം ഒരു ഭൂഗർഭ ചാനൽ വഴി ഏഥൻസിലേക്ക് കൊണ്ടുപോകാമെന്ന് പ്രതീക്ഷിക്കുന്നു. തടാകത്തിന് ചുറ്റും സരളവൃക്ഷങ്ങളും പ്ലെയിൻ-മരങ്ങളും നിറഞ്ഞ കുന്നുകളാണ്.
സ്റ്റൈംഫലോസ് തടാകം എണ്ണമറ്റ പക്ഷികളുടെ ആവാസ കേന്ദ്രമായിരുന്നു, അവ കാട്ടിൽ ശബ്ദായമാനമായ കൂടിച്ചേരല്‍ നടത്തിയിരുന്നു. അവയ്ക്ക് ഇരുമ്പ് നഖങ്ങളുണ്ടായിരുന്നു, അവയുടെ തൂവലുകൾ അമ്പുകളേക്കാൾ മൂർച്ചയുള്ളതായിരുന്നു. അവ വളരെ ശക്തവും ഉഗ്രവുമായിരുന്നതിനാല്‍ അവ മനുഷ്യരെ ആക്രമിക്കാൻ ധൈര്യപ്പെട്ടു, മനുഷ്യ മാംസം തിന്നാൻ വേണ്ടി അവരെ ആക്രമിച്ച് കീറിമുറിച്ചു. അവ ഹാർപ്പികളോട് ശ്രദ്ധേയമായ സാമ്യം പുലർത്തിയിരുന്നു. (ഗ്രീക്ക് പുരാണത്തിലെ ചിറകുള്ള പെൺജീവികളായിരുന്നു ഹാർപികൾ, ഒരു സ്ത്രീയുടെയും പക്ഷിയുടെയും സങ്കരയിനമായി അവയെ ചിത്രീകരിച്ചിരിക്കുന്നു.), സ്റ്റൈംഫലോസ്സിന് സമീപം താമസിച്ചിരുന്ന എല്ലാ ആളുകളുടെയും പേടിസ്വപ്നമായിരുന്നു ഈ പക്ഷികള്‍!
യൂറിസ്റ്റിയസ് ഹെര്‍കുലീസിനോട് ഈ പക്ഷികളെ ഓടിക്കാൻ ഉത്തരവിട്ടു. അതിനാൽ ഹെര്‍കുലീസ് തന്‍റെ വില്ലും ആവനാഴിയും എടുത്ത് ആ തടാകത്തിലേക്ക് പുറപ്പെട്ടു. എന്നാൽ വളരെ ഇടതൂർന്ന വനങ്ങൾക്കിടയില്‍ പക്ഷികളെ കാണാൻ തന്നെ കഴിയുമായിരുന്നില്ല. അവയെ ഓടിക്കാൻ ഏറ്റവും നല്ല മാർഗം എന്താണെന്ന് ആലോചിച്ച് ഹെര്‍കുലീസ് ഇരുന്നു.
അതേ സമയം ജ്ഞാനദേവതയായ അഥീന അവനെ സഹായിക്കാൻ ഹെര്‍കുലേസ്സിന്‍റെ അടുക്കൽ വന്നു. ദേവി അവന് ക്രോട്ടാല എന്ന് പേരുള്ള ഒരു വലിയ ശബ്ദമുണ്ടാക്കുന്ന കിലുക്കം കൊടുത്ത് അത് എങ്ങനെ ഉപയോഗിക്കണമെന്ന് പറഞ്ഞുകൊടുത്തു. അതിനു ശേഷം ഹെര്‍കുലീസ് തടാകത്തിനടുത്തുള്ള ഏറ്റവും ഉയരമുള്ള പർവതത്തിലേക്ക് കയറി. എന്നിട്ട് ആ കിരുകിരുക്കുന്ന കിലുക്കം എടുത്തു പക്ഷികളെ ഭയപ്പെടുത്താനുറച്ച് അതി ശക്തിയായി കിലുക്കി. അസ്സധാരണമായ ആ ശബ്ദം കേട്ട് പക്ഷികൾ ഭയന്ന്, കൂടുകൾ സ്ഥിതി ചെയ്യുന്ന ഇടതൂര്‍ന്ന വനത്തിലെ വലിയ മരങ്ങളില്‍ൽ നിന്ന് പുറത്തുവന്ന് വായുവിലേക്ക് പറന്നുയർന്നു.
അവയുടെ കനത്ത തൂവലുകൾ ഒരു ഹിമപാതത്തിൽ പേട്ട് അടരുകളായി താഴെ വീണു. ഹെര്‍കുലീസ് ഒട്ടും സമയം പാഴാക്കാതെ തന്‍റെ ആവനാഴിയില്‍ നിന്നും അമ്പുകൾ ഓരോന്നായി എടുത്തു അതിവേഗത്തില്‍ പക്ഷികൾക്ക് നേരെ എയ്തു. ഹെര്‍കുലീസിന്‍റെ ഹൈഡ്രയുടെ വിഷം പുരട്ടിയ അമ്പേറ്റ് അവയിൽ പലതും മരിച്ചു വീണു. ബാക്കിയുള്ളവ ഭയന്ന് എങ്ങോട്ടോ പറന്നുപോയി, സ്റ്റൈംഫലോസ്സിൽ അവ പിന്നീടൊരിക്കലും കാണപ്പെട്ടില്ല.
തന്‍റെ വിജയത്തിന്‍റെ തെളിവായി ഹെറാക്കിൾസ് കൊല്ലപ്പെട്ട പക്ഷികളിൽ ചിലതിനെ യൂറിസ്റ്റിയസിന്റെ അടുത്തേക്ക് കൊണ്ടുചെന്നുവത്രേ.
ഹെര്‍ക്കുലീസിന്റെ കഥ - ഒന്നാം ഭാഗം
ഹെര്‍ക്കുലീസിന്റെ ആദ്യ സാഹസം - സിംഹത്തോല്‍ (ഹെര്‍ക്കുലീസിന്റെ കഥ 2)
ഹെര്‍കുലീസിന്റെ രണ്ടാം സാഹസം - ഒമ്പത് തലയുള്ള ഹൈഡ്ര
ഹെര്‍കുലീസിന്റെ മൂന്നാം സാഹസം -സ്വർണ്ണക്കൊമ്പുള്ള പെണ്‍മാന്‍
ഹെര്‍കുലീസിന്‍റെ നാലാം സാഹസം - എറിമാന്തിയൻ പന്നി
ഹെര്‍കുലീസിന്‍റെ അഞ്ചാമത്തെ സാഹസം - ഓജിയന്‍ തൊഴുത്ത് വൃത്തിയാക്കല്‍
0 Comments