ആർഗോലിസിലെ ഒരു വന്യ ജില്ലയായ നെമിയയിൽ ഒരു ഭയാനകമായ സിംഹം താമസിച്ചിരുന്നു. അതിന്‍റെ ശല്യം ആ ദേശത്തെ മുഴുവന്‍ ജനങ്ങളെയും ഭീതിയിലാത്തി. ഈ സിംഹത്തിനെ കൊന്ന് അതിന്‍റെ തോൽ കൊണ്ടുവരാൻ യൂറിസ്റ്റിയസ് ഹെര്‍ക്കുലീസിനോട് ആവശ്യപ്പെട്ടു. അങ്ങനെ ഹെരാക്കിൾസ് തന്‍റെ വില്ലും ആവനാഴിയും ഭാരമേറിയ ഗദയും എടുത്ത് തന്റെ ആദ്യത്തെ വീരകൃത്യത്തിനായി പുറപ്പെട്ടു.
നെമിയയുടെ സമീപപ്രദേശത്തുള്ള ഒരു ചെറിയ പട്ടണത്തിൽ എത്തിയപ്പോൾ, ഒരു നല്ല നാട്ടുകാരൻ അദ്ദേഹത്തെ ദയാപൂർവ്വം സ്വീകരിച്ചു. ഒരു മൃഗത്തെ സിയൂസിന് ബലി നൽകാമെന്ന് വാക്ക് നല്കിയാല്‍ സിംഹത്തിനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് അയാള്‍ ഹെര്‍ക്കുലീസിനോട് പറഞ്ഞു.
ഹെര്‍കുലീസ് അപ്രകാരം വാഗ്ദാനം ചെയ്തു. സിംഹമുള്ള ഇടത്തേയ്ക്ക് വഴി കാണിക്കാൻ നാട്ടുകാരൻ അദ്ദേഹത്തോടൊപ്പം പുറപ്പെട്ടു.. സിംഹത്തിന്‍റെ അടയാളങ്ങൾ കാണുന്ന ഒരു സ്ഥലത്ത് അവർ എത്തിയപ്പോൾ, ഹെരാക്കിൾസ് തന്‍റെ വഴികാട്ടിയോട് പറഞ്ഞു: “മുപ്പത് ദിവസം താങ്കള്‍ ഇവിടെ കാത്തിരിക്കുക. ഞാൻ സിംഹവേട്ടയിൽ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിയാൽ നിങ്ങൾ സിയൂസിന് ഒരു ആടിനെ ബലിയർപ്പിക്കണം, കാരണം എന്നെ രക്ഷിച്ചത് സിയൂസിന്‍റെ ദൈവികകാരങ്ങളായിരിക്കും. ഒരുപക്ഷേ ഞാൻ സിംഹത്താൽ കൊല്ലപ്പെട്ടാൽ നിങ്ങൾ ആടുകളെ എനിക്ക് ബലിയർപ്പിക്കണം, കാരണം എന്‍റെ മരണശേഷം തീര്‍ച്ചയായും ഞാൻ ഒരു വീരനായി ബഹുമാനിക്കപ്പെടും.” ഇത്രയും പറഞ്ഞുകൊണ്ട് ഹെര്‍കുലീസ് തന്‍റെ വഴിക്ക് യാത്രയായി.
താമസിയാതെ ഹെര്‍കുലീസ് നെമിയയുടെ വന്യതയിലെത്തി., അവിടെ അദ്ദേഹം സിംഹത്തെ അന്വേഷിച്ച് നിരവധി ദിവസം ചുറ്റിത്തിരിഞ്ഞു, പക്ഷേ സിംഹത്തെ കണ്ടെത്താനായില്ല. സിംഹത്തിന്‍റെ ഒരു തുമ്പും എത്ര അലഞ്ഞിട്ടും കണ്ടെത്താനായില്ല. വഴിയിലെങ്ങും ഒരു മനുഷ്യജീവിയെപ്പോലും അദ്ദേഹം കണ്ടില്ല. അല്ലെങ്കിലും, ആ മരുഭൂമിയിൽ കൂടി സഞ്ചരിക്കാന്‍ ധൈര്യമുള്ള ആരും ഉണ്ടായിരുന്നില്ല.
ഒരു പാട് ദിവസത്തെ അലച്ചിലിനോടുവില്‍ ഒരു ദിവസം, ആ സിംഹം തന്‍റെ ഗുഹയിലേയ്ക്ക് പ്രവേശിക്കുന്നത് ഹെര്‍കുലീസ് കണ്ടു.
തീർച്ചയായും ആ സിംഹം അവന്‍റെ ഭയാനകമായ പ്രശസ്തിക്ക് അർഹനായിരുന്നു. അതിശയകരമായിരുന്നു വലിപ്പമുണ്ടായിരുന്നു അതിന്! അതിന്‍റെ കണ്ണുകൾ നിന്നും അഗ്നിജ്വാലകൾ വമിക്കുന്നത് പോലെ തോന്നി. സിംഹം തന്‍റെ നാവുകള്‍ കൊണ്ട് രക്തരൂക്ഷിതമായ മുറിവുകൾ നക്കികൊണ്ടിരുന്നു. അവൻ ഗർജ്ജിച്ചപ്പോൾ, മുഴുവൻ മരുഭൂമിയിലും ആ ഗര്‍ജ്ജനം പ്രതിധ്വനിച്ചു.
എന്നാൽ ഹെര്‍കുലീസ് നിർഭയനായി അതിനെ നേരിട്ടു. സിംഹത്തിന്‍റെ അടുത്തേക്ക് എത്താൻ സാധിക്കുന്ന ഒരു കുട്ടിക്കാടിനടുത്ത് അദ്ദേഹം നിന്നു, എന്നിട്ട് പെട്ടെന്ന് തന്‍റെ വില്ലുപയോഗിച്ച് ഉപയോഗിച്ച് അവന്റെ നേരെ ഒരു അമ്പ് എയ്തു. ആ അമ്പ് നേരെ സിംഹത്തിന്‍റെ നെഞ്ചിലാണ് ഉന്നം വെച്ചത്. എന്നാല്‍ അത്ഭുതകരമായി ആ അമ്പ് അതിന്‍റെ കഴുത്തിലൂടെ ഒരു വശത്തേക്ക് വഴുതി, അതിന്‍റെ പിന്നിലുള്ള ഒരു പാറയിൽ വീണു. ഇത് കണ്ടപ്പോൾ, സിംഹം അമ്പുകൾക്ക് അതീതനാണെന്നും, മറ്റേതെങ്കിലും വിധത്തിൽ അതിനെ കൊല്ലണമെന്നും ഹെര്‍കുലീസിന് മനസ്സിലായി. ഹെര്‍കുലീസ് തന്‍റെ ഗദ കയ്യിലേന്തി സിംഹത്തിന് നേരെ കുതിച്ചു.
സിംഹം രണ്ട് പ്രവേശനദ്വാരങ്ങളുള്ള ഒരു ഗുഹയിലേക്ക് കയറി. ഹെര്‍കുലീസ് അതില്‍ ഒരു പ്രവേശന കവാടം കനത്ത പാറകൾ കൊണ്ട് അടച്ച് മറ്റൊന്നിലേക്ക് പ്രവേശിച്ചു. ഹെര്‍കുലീസ് അകത്ത് കടന്നതും സിംഹം അദ്ദേഹത്തിന് നേരെ ചാടി വീണു. ഹെര്‍കുലീസ് അതിസമര്‍ത്ഥമായി സിംഹത്തില്‍ നിന്നും തെന്നി മാറി പെട്ടെന്നു അതിന്‍റെ പുറത്തു ചാടിക്കയറി സിംഹത്തിന്‍റെ കഴുത്തില്‍ പിടി മുറുക്കി. തുടർന്ന് ഒരു ഭയാനകമായ പോരാട്ടം തന്നെ നടന്നു. സിംഹം ഹെര്‍ക്കുലീസിനേ തട്ടിയെറിയാന്‍ എല്ലാ ശ്രമവും നടത്തി. പക്ഷേ ഹെര്‍കുലീസിന്‍റെ ഉരുക്ക് മുഷ്ടികള്‍ സിംഹത്തിന്‍റെ കഴുത്തില്‍ മുറുകികൊണ്ടേയിരുന്നു. അതിന് മുട്ടുന്നതുവരെ ഹെര്‍ക്കുലീസ് തന്‍റെ സര്‍വശക്തിയും ഉപയോഗിച്ച് അതിന്‍റെ കഴുത്ത് ഞെരിച്ചു. ഒടുവില്‍ സിംഹം മരണത്തിന് കീഴടങ്ങി.
പിന്നെ ഹെര്‍ക്കുലീസ് ആ വലിയ സിംഹത്തിന്‍റെ ശരീരം എടുത്ത്, അനായാസം തന്‍റെ തോളിൽ ഏറ്റി ആ നാട്ടുകാരനെ അവസാനമായി കണ്ട സ്ഥലത്തേക്ക് മടങ്ങി. മുന്പ് നിശ്ചയിച്ച മുപ്പത് ദിവസങ്ങളുടെ അവസാന ദിവസമായിരുന്നു അത്. സിംഹത്തിന്‍റെആക്രമണത്തിൽ ഹെര്‍ക്കുലീസ് മരിച്ചുവെന്ന് കരുതി, ആ ഗ്രാമീണൻ അദ്ദേഹത്തിന്‍റെ ബഹുമാനാർത്ഥം ഒരു ആടിനെ ബലിയർപ്പിക്കാൻ ഒരുങ്ങുകയായിരുന്നു.
ഹെര്‍ക്കുലീസ് ജീവനോടെയും വിജയത്തോടെയും ഇരിക്കുന്നത് കണ്ടപ്പോൾ അയാള്‍ വളരെയധികം സന്തോഷിച്ചു. പിന്നീട് ആടിനെ സിയൂസിന് സമർപ്പിച്ചു. ഹെര്‍ക്കുലീസ് ആ ചെറിയ പട്ടണം വിട്ട് മൈക്കീനയിലെ തന്‍റെ അമ്മാവ ന്‍റെ വീട്ടിലേക്ക് പോയി, ആ സിംഹത്തിന്റെ മൃതദേഹം കാണിച്ചു. യൂറിസ്റ്റിയസ് ആ കാഴ്ച കണ്ട് വളരെയധികം ഭയന്നുപോയി! അത്യധികമായ ഭയത്താല്‍ യൂറിസ്റ്റിയസ്കട്ടിയുള്ള പിച്ചള കൊണ്ട് നിർമ്മിച്ച മതിലുകളുള്ള ഒരു ഗോപുരത്തിനുള്ളിൽ ഒളിച്ചു!
മാത്രമല്ല, ഹെര്‍ക്കുലീസ് വീണ്ടും നഗരത്തിൽ പ്രവേശിക്കരുതെന്നും, മറ്റ് ജോലികൾ ചെയ്യുന്നതുവരെ നഗരകവാടങ്ങൾക്ക് പുറത്ത് നിൽക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.
ഹെര്‍ക്കുലീസ് സിംഹത്തിന്റെ തൊലി തന്‍റെ വിരലുകൾ കൊണ്ട് അനായാസം ഉരിഞ്ഞെടുത്തു. അത് അമ്പിന് പരിക്കേല്‍പ്പിക്കാന്‍ പറ്റാത്തത്ര കട്ടിയുള്ള പ്രത്യേക തൊലിയാണെന്ന് അറിയാമായിരുന്നത് കൊണ്ട്, അത് ഒരു മേലങ്കിയായി എടുത്ത് പിന്നീടുള്ള കാലമത്രയും ധരിച്ചു.
ഹെര്‍ക്കുലീസിന്റെ അടുത്ത സാഹസം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്
0 Comments