എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എൻ്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപചൊരിയേണമേ
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എൻ്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപചൊരിയേണമേ
പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകം തരും ജ്ഞാനവും നീയല്ലോ
പുല്ലുമാടവും പൂവണിമേടയും
തുല്യമായ് തരും ശക്തിയും നീയല്ലോ
നല്ലബുദ്ധിയായ് എൻ്റെ മനസ്സിലും
നല്ലവാണിയായ് നാവിൻ്റെ തുമ്പിലും
നല്ല ചെയ്തിയായ് എൻ പിഞ്ചുകൈയ്യില്ലും
നന്മയായ് നീ നിറഞ്ഞിരിക്കണേ
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എൻ്റെ പാദം ഇടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപചൊരിയേണമേ
0 Comments