വടക്ക് ഭാഗത്ത് ഗ്രീസിന്‍റെ അതിർത്തി പങ്കിടുന്ന രാജ്യമാണ് ത്രേസ്. എന്ന വന്യവും പർവതനിര കള്‍ നിറഞ്ഞതുമായ ഒരു പ്രദേശമാണ് ഇത്. ഗ്രീക് വംശജരല്ലാത്ത അവിടത്തെ ആളുകള്‍ വളരെക്കാലം ക്രൂരരും നിയമവിരുദ്ധരും ക്രൂരരുമായി ജീവിച്ച് വന്നിരുന്നു. ഗ്രീസാണെങ്കില്‍ അതേസമയം ഏറ്റവും പരിഷ്കൃത രാജ്യമായി മാറിയിരുന്നു., ത്രേസ്യര്‍ വളരെ വഴക്കാളികളും, നിരാശരായ പോരാളികളുമായിരുന്നു. അത് കൊണ്ട് അവരുടെ രാജ്യം യുദ്ധദേവനായ ആരെസിന്‍റെ പ്രിയപ്പെട്ട വസതിയാകേണ്ടതായിരുന്നു.
ഹെര്‍കുലീസിന്‍റെ കാലത്ത് ത്രേസിൽ ഭരിച്ചിരുന്ന രാജാവ് വളരെയധികം ദുഷ്ടനായ ഒരു വ്യക്തിയായിരുന്നു.. യുദ്ധക്കൊതിയനായ അദ്ദേഹം ആരെസിന്‍റെ സ്വന്തം മകനാണെന്ന് പറയപ്പെട്ടു അദ്ദേഹത്തെ 'കൊടുങ്കാറ്റ് രാജാവ്' എന്നാണ് വിളിച്ചിരുന്നത്. കുതിരകളോട് വളരെയധികം താത്പര്യമുണ്ടായിരുന്ന രാജാവു തന്‍റെ മനസ്സിന് ഇഷ്ടപ്പെട്ട ഒരിനം കുതിരകളെ വളര്‍ത്തിയിരുന്നു. അവയുടെ പ്രത്യേകത എന്തെന്നാല്‍, അവ നരഭോജികളായ കുതിരകളായിരുന്നു. ആ രാജ്യത്തേക്ക് വന്നുചേര്‍ന്ന അപരിചിതരായ ആളുകളുടെയും, കപ്പലപകടത്തിലും മറ്റും കരയിൽ അടിഞ്ഞിരുന്നവരുടെയും മാംസമാണ് രാജാവു അവയ്ക്കു ഭക്ഷണമായി നല്കിയിരുന്നത്. അങ്ങനെ ഏറ്റവും പവിത്രമായ നിയമങ്ങൾ ലംഘിച്ച് അദ്ദേഹം, മനുഷ്യരും ദൈവങ്ങളും തന്നെ വെറുക്കാൻ നിർബന്ധിതരാക്കി. കുതിരകൾ രക്തദാഹികളും വളരെ കോപാകുലരുമായിരുന്നു, അതിനാൽ അവയെ അവരുടെ ലായങ്ങളില്‍ ചങ്ങലയ്ക്കിതുകയാണ് ചെയ്തിരുന്നത്!
ഈ കുതിരകളെ മൈക്കീനയിലെ തന്‍റെ കുതിരലായത്തിലേക്ക് കൊണ്ടുവരാൻ യൂറിസ്റ്റിയസ് ഹെര്‍കുലീസിനോട് കൽപ്പിച്ചു.
ഹെർക്കുലീസ് തന്‍റെ സഹചാരിയായ അബ്ഡെറസിനോടും മറ്റ് സന്നദ്ധരായ പടയാളികളോടും ഒപ്പമാണ് ഇത്തവണ പുറപ്പെട്ടത്. അവര്‍ ത്രേസിലേക്ക് കപ്പൽ കയറി. ഹെര്‍കുലീസും സുഹൃത്തുക്കളും കടൽ വഴിയാണ് യാത്ര തിരിച്ചത്. ഹെർക്കുലീസ് തന്‍റെ സൈന്യവുമായെത്തുന്നത് അറിഞ്ഞ ഡയോമെഡീസ് യുദ്ധത്തിന് തയാറായിരുന്നു. അതികഠിനമായ യുദ്ധത്തില്‍ ഡയോമെഡീസിന്‍റെ സൈന്യത്തെ പരാജയപ്പെടുത്തിയ ഹെര്‍കൂലീസ് അവരെയെല്ലാം അവിടെ നിന്നും ഓടിച്ചു വിട്ടു. പിന്നീട് ഹെര്‍കൂലീസ് ദുഷ്ടനായ ആ രാജാവിനെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തി. അതിനു ശേഷം അദ്ദേഹത്തിന്റെ ശരീരം കുതിരകൾക്ക് ഭക്ഷണമായി നൽകി. യുദ്ധത്തില്‍ ഹെര്‍കുലീസിനും തന്‍റെ കുറെ പടയാളികളെ നഷ്ടപ്പെട്ടു.
ഡയോമെഡിസിനെ ശരീരം ഭക്ഷിച്ചതോടെ കുതിരകൾ ശാന്തരായി. തുടർന്ന് ആ കുതിരകളെ ഹെര്‍കൂലീസ് സുരക്ഷിതമായി കപ്പലില്‍ കയറ്റി ഗ്രീസിലേക്ക് കൊണ്ടുപോയി യൂറിസ്റ്റിയസിന് മുന്നിൽ സമര്‍പ്പിച്ചു.
യൂറിസ്റ്റിയസിന് കുതിരകളെ തന്‍റെ കുതിരലായത്തിൽ സൂക്ഷിക്കാൻ യാതൊരു ഉദ്ദേശ്യമില്ലായിരുന്നു. അത് കൊണ്ട് അദ്ദേഹം അവയെ അഴിച്ചുവിട്ടു. അവ അർക്കാഡിയയിലെ വനങ്ങളിലേക്ക് ഓടിപ്പോയി, പിന്നീടൊരിക്കലും ആരും ആ കുതിരകളെ കണ്ടിട്ടെയില്ല. പർവതനിരകളില്‍ വസിക്കുന്ന ചെന്നായ്ക്കൾ അവയെ കൊന്നു തിന്നിട്ടുണ്ടാകും എന്ന് കരുതപ്പെടുന്നു!
ഹെര്‍ക്കുലീസിന്റെ കഥ - ഒന്നാം ഭാഗം
ഹെര്‍ക്കുലീസിന്റെ ആദ്യ സാഹസം - സിംഹത്തോല്‍ (ഹെര്‍ക്കുലീസിന്റെ കഥ 2)
ഹെര്‍കുലീസിന്റെ രണ്ടാം സാഹസം - ഒമ്പത് തലയുള്ള ഹൈഡ്ര
ഹെര്‍കുലീസിന്റെ മൂന്നാം സാഹസം -സ്വർണ്ണക്കൊമ്പുള്ള പെണ്‍മാന്‍
ഹെര്‍കുലീസിന്‍റെ നാലാം സാഹസം - എറിമാന്തിയൻ പന്നി
ഹെര്‍കുലീസിന്‍റെ അഞ്ചാമത്തെ സാഹസം - ഓജിയന്‍ തൊഴുത്ത് വൃത്തിയാക്കല്‍
ഹെര്‍കുലീസിന്‍റെ ആറാമത്തെ സാഹസം - സ്റ്റൈംഫാലിയൻ പക്ഷികള്‍
ഹെര്‍കുലീസിന്‍റെ ഏഴാമത്തെ സാഹസം - ക്രീറ്റിലെ ഭ്രാന്തൻ കാള
ഹെര്‍കുലീസിന്‍റെ എട്ടാമത്തെ സാഹസം - ഡയോമെഡീസിന്‍റെ കുതിരകൾ
ഹെര്‍കുലീസിന്‍റെ ഒമ്പതാമത്തെ സാഹസം - ഹിപ്പോലൈറ്റ് രാജ്ഞിയുടെ അരപ്പട്ട
ഹെര്‍കുലീസിന്‍റെ പത്താമത്തെ സാഹസം - ഗെറിയോണിന്‍റെ കന്നുകാലികള്‍
 


 
 
 
 
 
 
 
 
 
 
 
 
 
 
 
0 Comments