തവളരാജകുമാരി ഭാഗം 2 - റഷ്യന്‍ നാടോടിക്കഥ

തവളരാജകുമാരി ഭാഗം 1 വായിയ്ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രാജാവ് വീണ്ടും പുത്രന്മാരെ വിളിച്ചു.

"നാളെ രാവിലെ നിങ്ങളുടെ ഭാര്യമാരോട് എനിക്ക്‌ ഓരോ അപ്പം ചുട്ടുതരാന്‍ പറയണം" അദ്ദേഹം പറഞ്ഞു. "ആരാണ് നല്പ പാചകക്കാരിയെന്നു നോക്കട്ടെ."

ഇവാന്‍ കൂടുതല്‍ ദുഃഖിതനായാണ് അന്ന് വീട്ടിലെത്തിയത്. എങ്ങിനെയാണ് തന്‍റെ ഭാര്യയായ തവള നല്ല അപ്പം ചൂടുന്നത്?


തവള ചോദിച്ചു:

"അങ്ങേയ്ക്ക് ഇന്ന് എന്താണ് ഇത്ര സങ്കടം, രാജകുമാരാ?"

"നാളെ രാവിലെ നീ രാജാവിന് ഒരപ്പം ചുട്ടകൊടുക്കണം. മക്കളുടെ ഭാര്യമാരില്‍ ആരാണ് നന്നായി അപ്പം ചൂടുന്നത് അന്ന് നോക്കുകയാണ് അദ്ദേഹം." ഇവാന്‍ പറഞ്ഞു.

"വ്യസനിക്കേണ്ട, രാജകുമാരാ, അങ്ങ് സുഖമായി  ഉറങ്ങിക്കോളൂ. രാത്രി എന്തെങ്കിലും ഒരു വഴിയുണ്ടാകും." തവള ആശ്വസിപ്പിച്ചു.

ഇവാന്‍ രാജകുമാരന്‍ കഴിഞ്ഞ തവണ തവള ഒരു മാര്‍ഗം കണ്ടതാണല്ലോ, ഇത്തവണയും എന്തെങ്കിലും വഴിയുണ്ടാക്കും എന്ന സമാധാനത്തോടെ ഉറങ്ങാന്‍ കിടന്നു.

അതേ സമയം മറ്റു രണ്ടു വധുക്കളം ആദ്യം തവളയെ കളിയാക്കിയെങ്കിലും ഇപ്പോള്‍ തവള. അപ്പം ചുടുന്നതെങ്ങിനെയെന്നു നോക്കി പഠിക്കാന്‍ ഒരു വൃദ്ധയെ നിയോഗിച്ചിരുന്നു.

തവള സൂത്രശാലിനിയായിരുന്നു. അവരുടെ ഉദ്ദേശം അതിനു മനസ്സിലായി. അതുകൊണ്ട് തവള കുറെ മാവു കുഴച്ചു നേരെ അടുപ്പിലേക്ക്‌ കമഴ്ത്തി. വൃദ്ധ മൂത്ത വധുക്കളുടെ അടുത്തു ഓടിയെത്തി ഈ വിവരം പറഞ്ഞു. തവള ചെയ്തതു പോലെ തന്നെ അവരും ചെയ്തു.

അതിനകം  തവള വാതില്‍പ്പടിയിന്മേല്‍ ചാടിക്കയറി ബുദ്ധിമതിയായ വസിലീസയായി മാറി. അവള്‍ കൈകൊട്ടിയിട്ടു തന്‍റെ ദാസിമാരെ വിളിച്ചുപറഞ്ഞു:

"ദാസിമാരെ, തയ്യാറാകൂ, പണിയെടുക്കൂ! ഞാന്‍ വീട്ടില്‍ വച്ചു തിന്നാറുള്ള തരം ഒരപ്പം നാളെ രാവിലെ തയ്യാറായിരിക്കണം!"

രാവിലെ ഇവാന്‍ രാജകുമാരന്‍ ഉണര്‍ന്നപ്പോള്‍ മേശപ്പുറത്ത് വളരെ മനോഹരമായി നിര്‍മ്മിക്കപ്പെട്ട ഒരപ്പം ഇരിക്കുന്നതു കണ്ട് അത്ഭുതപ്പെട്ടു.

അതിന്‍റെ വശങ്ങള്‍ വിചിത്രരൂപങ്ങളെക്കൊണ്ടും മുകള്‍ഭാഗം മനോഹരങ്ങളായ നഗരങ്ങളുടെ ചിത്രങ്ങളെ കൊണ്ടും  അലങ്കരിച്ചിരുന്നു.

ഇവാന്‍ രാജകുമാരന്‍ അതിയായി സന്തോഷിച്ചു. ഒരു ലിനന്‍ തൂവാലയില്‍ പൊതിഞ്ഞു അപ്പം അവന്‍ അച്ഛുന്‍റെയടുത്തു കൊണ്ട ്ചെന്നു. രാജാവ് ആ സമയത്തു മുത്ത രണ്ട് പുത്രന്മാരുടെ

അപ്പങ്ങള്‍ സ്വീകരിക്കയായിരുന്നു. അവരുടെ ഭാര്യമാര്‍ വൃദ്ധ പറഞ്ഞതനുസരിച്ചു മാവുകുഴച്ച്‌ അടുപ്പിലിട്ടത് അറിയാമല്ലോ? കരിഞ്ഞ കുറെ മാവാണ് അവര്‍ക്ക് അപ്പത്തിനു പകരം ലഭിച്ചത്! അതുമായാണ് അവരുടെ ഭര്‍ത്താക്കന്‍മാര്‍ ചെന്നിരുന്നത്!

മൂത്ത മകന്‍ കൊണ്ട് ചെന്ന അപ്പം ഒന്നു നോക്കിയിട്ടു രാജാവ് അത് ഭൂൃത്യന്മാരുടെ പാര്‍പ്പിടത്തിലേക്ക് കൊണ്ടുപോകാന്‍ കല്ലിച്ചു. രണ്ടാമത്തെ മകന്‍ കൊണ്ട്ചെന്ന അപ്പവും അദ്ദേഹം അങ്ങിനെതന്നെ ചെയ്തു. എന്നാല്‍ ഇവാന്‍ രാജകുമാരന്‍ കൊണ്ടുചെന്ന അപ്പം, വാങ്ങിയിട്ട്‌ രാജാവ് ഇങ്ങിനെ പറഞ്ഞു:

"ഇതാ, ഇത് ഒന്നാന്തരം ഒരപ്പമാണ്. വിശേഷദിവസങ്ങളില്‍ മാത്രം തിന്നാനുള്ള വിശിഷ്ടമായ ഒരപ്പം."

മറ്റ് രണ്ടു പുത്രന്മാരും ഇത് കേട്ട് വിഷമിച്ച് നിന്നു പോയി.

പിറ്റേദിവസം ഒരു വിരുന്നിന് ഭാര്യമാരേയുംകൂട്ടി വരാന്‍ അദ്ദേഹം പുത്രന്മാരോട്‌ പറഞ്ഞു.

ഇവാന്‍ രാജകുമാരന്‍ വിഷാദഭരിതനായിട്ടാണ് വീണ്ടും വീലീട്ടിലെത്തിയത്. തവള ചാടി അടുത്തുചെന്നു ചോദിച്ചു:

"ക്രോം! ക്രോം!, ഇവാന്‍ രാജകുമാരന് എന്താണിത്ര സങ്കടം? അച്ഛന്‍ എന്തെങ്കിലും വഴക്ക് പറഞ്ഞോ?"

"എന്‍റെ തവളെ, ഞാന്‍ എങ്ങിനെ സങ്കടപ്പെടാതിരിക്കും? നാളത്തെ സദ്യക്ക്‌ നിന്നേക്കൂുടെ കൊണ്ട് ചെല്ലണമെന്നാണ് അച്ഛന്‍ കല്‍പ്പിച്ചിരിക്കുന്നത്.  പക്ഷെ നീ എങ്ങിനെയാണ് എന്‍റെ ഭാര്യയായി ആളുകളുടെ മുമ്പില്‍ പ്രതൃക്ഷപ്പെടുന്നതു?" ഇവാന്‍ സങ്കടത്തോടെ പറഞ്ഞു.

"വിഷമിക്കേണ്ട, ഇവാന്‍ രാജകുമാരാ,'" തവള പറഞ്ഞു.

"നിങ്ങള്‍ ഒറ്റയ്ക്ക് വിരുന്നിനു പോകണം. ഞാന്‍ പിന്നീടു വന്നുകൊള്ളാം. ഭയങ്കര തട്ടലും മുട്ടലും കേള്ക്കു്കയാണെങ്കില്‍ അങ്ങു പേടിക്കേണ്ട. ആരെങ്കിലും ചോദിച്ചാല്‍ തവള പെട്ടിയില്‍ക്കയറി വരുന്ന ശബ്ദമാണെന്ന്  പറയണം."

പിറ്റേന്ന് ഇവാന്‍ ഒറ്റയ്ക്ക് കൊട്ടാരത്തില്‍ പോയി. കവിളില്‍ ചായവും പൌഡറും പൂശി, വിലപിടിച്ച വസ്ത്രങ്ങള്‍  ധരിച്ച്  അണിഞ്ഞൊരുങ്ങിയ ഭാര്യമാരോടൊപ്പം അവന്‍റെ സഹോദരന്മാര്‍ കുതിര വണ്ടികളില്‍ വന്നിറങ്ങി. അവര്‍ ഇവാന്‍ രാജകുമാരനെ പരിഹസിച്ചു:

"നീ എന്താ ഭാര്യയെ കൊണ്ടുവരാതിരുന്നത്? ഉറുമാലില്‍ പൊതിഞ്ഞു നിനക്കവളെ കൊണ്ടുവരാമായിരുന്നു! ആ സുന്ദരിയെ നിനക്ക്‌ എവിടുന്നു കിട്ടി? നീ ചതുപ്പായ ചതുപ്പുമുഴുവന്‍ അവള്‍ക്ക് വേണ്ടി തിരഞ്ഞെന്നു തോന്നുന്നു."

ഓക്കുതടി കൊണ്ടുണ്ടാക്കിയ, ഭംഗിയുള്ള വിരിപ്പിട്ട മേശയ്ക്ക് ചുറ്റും രാജാവും പുത്രന്മാരും പുത്രവധുക്കളും അതിഥികളും ഇരുന്നു. പെട്ടെന്ന് തട്ടലും മുട്ടലുംകൊണ്ട് കൊട്ടാരം ആകെ കുലുങ്ങി. 

അതിഥികള്‍ പേടിച്ച് എഴുന്നേറ്റു. അപ്പോള്‍ ഇവാന്‍ രാജകുമാരന്‍ പറഞ്ഞു:

"മാന്യരെ, ആരും പേടിക്കേണ്ട. അത് എന്‍റെ തവള അവളുടെ പെട്ടിയില്‍ക്കയറി വരുന്ന ശബ്ദമാണ്."

ആറു വെള്ളക്കുതിരകളെ പൂട്ടിയ സ്വര്‍ണ്ണം പൂശിയ ഒരു രഥം കൊട്ടാരത്തിന്‍റെ കവാടത്തില്‍ എത്തി. ബുദ്ധിമതിയായ വസിലീസ അതില്‍നിന്നിറങ്ങി. ആകാശനീലിമയാര്‍ന്ന അവളുടെ കുപ്പായം നക്ഷത്രഖചിതമായിരുന്നു. അവളുടെ തലമുടിയില്‍ ഇരുന്ന് ചന്ദ്രക്കല പ്രകാശിച്ചു. അവള്‍ പുലര്‍കാലത്തെ ആകാശം പോലെ മനോഹരിയായിരുന്നു. അത്ര സുന്ദരിയായ മറെറാരുവള്‍ അന്നോളം ജനിച്ചിട്ടില്ല. അവള്‍ ഇവാന്‍ രാജകുമാരനെ കൈപിടിച്ച് ഭംഗിയുള്ള വിരിപ്പിട്ട ഓക്ക് മേശക്കരികിലേയ്ക്ക് കൊണ്ട് പോയി.

അതിഥികള്‍ തീനും കൂടിയും തുടങ്ങി. ബുദ്ധിമതിയായ വസിലീസ ഗ്ലാസില്‍നിന്നു വീഞ്ഞു കുടിച്ചിട്ട്‌ മട്ട്‌ കുപ്പായത്തിന്‍റെ ഇടത്തെ കയ്യുടെ ഉള്ളിലേക്കൊഴിച്ചു. . പിന്നീട്‌ അവള്‍ കുറച്ച്‌ അരയന്നമാംസം ഭക്ഷിച്ചിട്ട്‌ എല്ലുകള്‍ വലത്തെ കുപ്പായക്കയ്യില്‍ ഇട്ടു.

മൂത്തരാജകുമാരന്മാരുടെ ഭാര്യമാര്‍ ഇതു കണ്ടു. അവരും അങ്ങിനെ ചെയ്തു.

തീറ്റിയും കുടിയും കഴിഞ്ഞു എല്ലാവരും നൃത്തത്തിനു തയ്യാറായി. ബുദ്ധിമതിയായ വസിലീസ ഇവാന്‍ രാജകുമാരനോടൊപ്പം നൃത്തം ചെയ്തു. അവളുടെ നൃത്തം കണ്ടു എല്ലാവരും അത്ഭുതപ്പെട്ട. അവള്‍ ഇടത്ത് കൈ വീശി-അവിടെ ഒരു തടാകം ഉണ്ടായി. പിന്നീടവള്‍ വലതുകൈ വീശി- ഉടന്‍ തന്നെ വെളുത്ത അരയന്നങ്ങള്‍ തടാകത്തില്‍ നീന്തിക്കളിച്ചുതുടങ്ങി . രാജാവും അതിഥികളും വിസ്മയസ്പബ്‌ധരായി .

പിന്നീട് മൂത്ത വധുക്കള്‍ രണ്ടുപേരും നൃത്തത്തിനിറങ്ങി. അവര്‍ ഒരു കൈ വീശി, പക്ഷെ വീഞ്ഞ് അതിഥികളുടെ മേല്‍ തെറിക്കുക മാത്രമാണുണ്ടായത്. അവര്‍ മറ്റേ കൈ വീശിയപ്പോള്‍ എല്ലിന്‍ കഷണങ്ങള്‍  തെറിച്ചു അതിഥികളുടെ മേല്‍ വീണു. ഒരെല്ല്‌ രാജാവിന്‍റെ കണ്ണില്‍ ചെന്നു കൊണ്ടു. അദ്ദേഹം കോപിച്ച് അവരെ രണ്ടുപേരെയും അവിടെ നിന്നും ഓടിച്ചു.

ഇതിനിടയ്ക്ക്‌ ഇവാന്‍ രാജകുമാരന്‍ ആരും കാണാതെ വീട്ടിലേക്ക് പോയി. അവിടെ കണ്ട തവളത്തൊലി അവന്‍ തീയിലിട്ട് കരിച്ചുകളഞ്ഞു. തവളത്തൊലി നശിപ്പിച്ചാല്‍ പിന്നെ തന്‍റെ ഭാര്യ തിരികെ തവളയാകില്ലല്ലോ എന്നായിരുന്നു ഇവാന്‍ ചിന്തിച്ചത്!

ബുദ്ധിമതിയായ വസിലീസ മടങ്ങിയെത്തി തവളത്തൊലി തിരഞ്ഞു. അവള്‍ക്ക് അതു കണ്ടുകിട്ടിയില്ല, അവള്‍ ഒരു ബഞ്ചിലിരുന്നു കണ്ണ്നീര്‍ തൂകിക്കൊണ്ട് ഇവാനോടു പറഞ്ഞു:

"ഹാ, ഇവാന്‍ രാജകുമാരാ! നിങ്ങളെന്താണീ ചെയ്തത്? മുന്നു ദിവസം കൂടി ക്ഷമിച്ചിരുന്നെങ്കില്‍ ഞാന്‍ എന്നെന്നേയ്ക്കും നിങ്ങളുടേതാകുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഇതാ എനിക്ക് പിരിഞ്ഞുപോകേണ്ടിയിരിയ്ക്കുന്നു. ഒമ്പതാം കരയ്ക്കപ്പുറമുള്ള മുപ്പതാം രാജ്യത്ത് എന്നെ തിരയൂ. ചിരംജീവിയായ കൊഷ്‌ചേയുടെ നാടാണ് അത്!"

ഇങ്ങിനെ പറഞ്ഞിട്ട്‌ വസിലീസ ഒരു കരിങ്കുയിലായി ജനലിലൂടെ പുറത്തേക്ക് പറന്നുപോയി. 

തവളരാജകുമാരി ഭാഗം 3 വായിയ്ക്കുക


കഥകള്‍ വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

Post a Comment

0 Comments