പണ്ടൊരിക്കല്‍ ഒരിടത്ത് ബെരെന്ദേയ് എന്നു പേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മൂന്നു പുത്രന്മാരില്‍ ഏററവും ഇളയവന്‍റെ പേര്‍ ഇവാന്‍ എന്നായിരുന്നു.
രാജാവിന് ഭംഗിയുള്ള ഒരു ഉദ്യാനവും അതില്‍ സ്വര്‍ണ്ണആപ്പിളുകള്‍ കായ്‌ക്കുന്ന ഒരു ആപ്പിള്‍മരവും ഉണ്ടായിരുന്നു.
സ്വര്‍ണ്ണ ആപ്പിളുകള്‍ ആരോ മോഷ്ടിക്കുന്നുണ്ടെന്നു ഒരു ദിവസം രാജാവിനു മനസ്സിലായി. അതു അദ്ദേഹത്തിന് അതിയായ മനോവ്യഥ ഉണ്ടാക്കി. അദ്ദേഹം തോട്ടത്തില്‍ കാവല്‍ക്കാരെ നിയോഗിച്ചു. പക്ഷെ കള്ളനെ പിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
രാജാവു ദുഃഖം നിമിത്തം ഭക്ഷണപാനീയങ്ങള്‍ വെറുത്തു.
പുത്രന്മാര്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു: “പ്രിയ പിതാവേ, അങ്ങു വ്യസനിക്കേണ്ട. ഞങ്ങള്‍ തന്നെ ഉദ്യാനത്തില്‍ കാവല്‍ നില്‍ക്കാം.”
മൂത്തമകന്‍ പറഞ്ഞു: "ഇന്നു കാവല്‍ നില്‍ക്കുന്നതു ഞാനാണ്."
അവന്‍ ഉദ്യാനത്തിലെത്തി . സായാഹ്നം മുഴുവന്‍ അവന്‍ അവിടെ ചുററി നടന്നിട്ടും ആരെയും കണ്ടുമുട്ടിയില്ല. അതുകൊണ്ട് അവന്‍ പുല്‍ത്തകിടിയില്‍ കിടന്നുറങ്ങി.
രാവിലെ രാജാവു അവനോടു ചോദിച്ചു: “നീ നല്ല വാര്‍ത്ത വല്ലതും കൊണ്ടുവന്നിട്ടുണ്ടോ? ആരാണു കള്ളനെന്നു കണ്ടുപിടിച്ചോ?"
“ഇല്ല അച്ഛാ. ഞാന്‍ രാത്രിയില്‍ കണ്ണടച്ചതേയില്ല. എന്നിട്ടം ആരെയും കണ്ടില്ല."
പിറേറ ദിവസം രണ്ടാമത്തെ പുത്രന്‍ കാവലിനു പോയി.
അവനും അവിടെ കിടന്നുറങ്ങി . കള്ളന്മാരെ ആരെയും താന്‍ കണ്ടില്ലെന്നു അവന്‍ രാവിലെ അച്ഛനോട് പറഞ്ഞു.
ഇളയമകന്‍റെ ഈഴം വന്നു. ഇവാന്‍ രാജകുമാരന്‍ തോട്ടത്തില്‍ കാവലിനു പോയ രാത്രി അവന്‍ കിടക്കുകപോയിട്ടു് ഒന്നിരിക്കുക പോലും ചെയ്തില്ല. ഉറക്കം തന്നെ കീഴടക്കുമെന്നു തോന്നിയപ്പോഴെല്ലാം അവന്‍ മഞ്ഞുതുള്ളികള്‍ കൊണ്ടു മുഖം കഴുകി. ഉടന്‍തന്നെ ഉറക്കം പോയി.
രാത്രി അതിക്രമിച്ചപ്പോള്‍ പെട്ടെന്നു തോട്ടത്തില്‍ ഒരു പ്രകാശം അവന്‍ കണ്ടു. അതു വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു തോട്ടം മുഴുവന്‍ വ്യാപിച്ചു. സ്വണ്ണ ആപ്പിള്‍ കൊത്തിത്തിന്നുകൊണ്ടു് ആപ്പിള്‍ മരത്തില്‍ തീപ്പക്ഷി ഇരിക്കുന്നതു ഇവാന്‍ കണ്ടു.
ഇവാന്‍ രാജകുമാരന്‍ ഒച്ചയുണ്ടാക്കാതെ മരത്തിനടുത്തെത്തി, തീപ്പക്ഷിയുടെ വാലില്‍ പിടികൂടി . എന്നാല്‍ പക്ഷി കുതറി പിടിവിടുവിച്ചു പറന്നുപോയി. അതിന്‍റെ വാലിലെ ഒരു തൂവല്‍ മാത്രം ഇവാന്‍റെ കയ്യിലിരുന്നു.
പിറേറന്നു രാവിലെ ഇവാന്‍ രാജകുമാരന്‍ അച്ഛന്‍റെ മുമ്പിലെത്തി.
“മകനെ, നീ കള്ളനെ പിടിച്ചോ?'" രാജാവു് ചോദിച്ചു.
“പ്രിയപ്പെട്ട അച്ഛാ, '" ഇവാന്‍ പറഞ്ഞു, ““ഞാന്‍ അവനെ പിടിച്ചിട്ടില്ല, പക്ഷെ കുള്ളനാരാണെന്നു കണ്ടുപിടിച്ചു. ഇതാ അവന്‍ അങ്ങേയ്ക്കായി ഒരു തൂവല്‍ എന്നെ ഏല്ലിച്ചിരിക്കുന്നു. . തീപ്പക്ഷിയാണു കള്ളന്‍, അച്ഛാ."
രാജാവു തൂവല്‍ വാങ്ങി . അപ്പോള്‍ മുതല്‍ അദ്ദേഹത്തിനു ഉന്മേഷം തോന്നി. അദ്ദേഹം ആഹാരം കഴിച്ചുതുടങ്ങി. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ തീപ്പക്ഷിയെപ്പററിയുള്ള ചിന്ത അദ്ദേഹത്തെ അലട്ടിത്തുടങ്ങി .
അദ്ദേഹം പുത്രന്മാരെ വിളിച്ചു ഇങ്ങിനെ പറഞ്ഞു:
“എന്‍റെ പ്രിയപുത്രന്മാരെ, നിങ്ങള്‍ നിങ്ങളുടെ വിശ്വസ്തരായ കുതിരകളുടെ പുറത്തു കയറി ദേശസഞ്ചാരത്തിനു പോകണമെന്നാണു എന്‍റെ അഭിപ്രായം. ഒരുപക്ഷെ നിങ്ങള്‍ക്കുതീപ്പക്ഷിയെ കാണാന്‍ കഴിഞ്ഞേക്കും."
പുത്രന്മാര്‍ രാജാവിനെ വണങ്ങിയിട്ട് വിശ്വസ്മരായ കുതിരകളടെ പുറത്തു കയറി പുറപ്പെട്ടു. മൂത്തവന്‍ ഒരു വഴിയെ പോയി. രണ്ടാമത്തവന്‍ മറെറാരു വഴിയെ പോയി. ഇവാന്‍ രാജകുമാരന്‍ മൂന്നാമതൊരു വഴിയിലൂടെയാണു സഞ്ചരിച്ചത്.
ഇവാന്‍ രാജകുമാരന്‍ എത്ര ദൂരം സഞ്ചരിച്ചെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ ഒരു ചൂടുള്ള മദ്ധ്യാഹ്നത്തില്‍ യാത്രാക്ഷീണം കൊണ്ടു തളര്‍ന്നു അവന്‍ കുതിരപ്പുറത്തുനിന്നിറങ്ങി വിശ്രമിക്കാനായി ഒരിടത്തു കിടന്നു.
അവന്‍ എത്ര നേരം ഉറങ്ങിയെന്നു ഇന്നുവരെ ആര്‍ക്കും അറിഞ്ഞുകൂടാ. എന്നാല്‍ ഉണര്‍ന്നപ്പോള്‍ അവന്‍റെ കുതിരയെ കാണാനില്ലായിരുന്നുവെന്നു നമുക്കറിയാം. അവന്‍ കുതിരയെ അന്വേഷിച്ചു നടന്നു. നടന്നു നടന്നു. ഒടുവില്‍ കുതിര കിടക്കുന്നിടത്ത് അവന്‍ എത്തി. പക്ഷെ കുതിരയുടെ അസ്ഥി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
ഇവാന്‍ രാജകമാരന്‍ വിഷമസ്ഥിതിയിലായി. കുതിരയില്ലാതെ എങ്ങിനെ യാത്രചെയ്യും? “കുതിരയില്ലെങ്കില്‍ നടന്നുപോകാം," എന്നു വിചാരിച്ചുകൊണ്ട് അവന്‍ നടന്നു.
നടന്നു നടന്നു അവന്‍ തളര്‍ന്നു. ദുഃഖിതനും നിരാശനുമായ അവന്‍ വിശ്രമിക്കാന്‍ പുല്ലില്‍ ഇരുന്നു. എവിടെനിന്നെന്നറിയില്ല, ആ സമയത്തു ഒരു ചെന്നായ് അവിടെയെത്തി ഇങ്ങിനെ പറഞ്ഞു:
“ഇവാന്‍ രാജകുമാരാ, ഇത്ര ദുഖിതനും അശരണനുമായി ഇവിടെ ഇരിക്കാന്‍ കാരണമെന്താണ്?"
“ഞാന്‍ എങ്ങിനെ ദുഃഖിക്കാതിരിക്കും? എനിക്ക് എന്‍റെ വിശ്വസ്മനായ കുതിര നഷ്ടപ്പെട്ടു."
“ഞാനാണു ഇവാന്‍ രാജകുമാരാ, അങ്ങയുടെ കുതിരയെ തിന്നത്”. പക്ഷെ എനിക്ക് അങ്ങയോട് ഇപ്പോള്‍ സഹതാപം തോന്നുന്നു. സ്വദേശത്തു നിന്നു ഇത്ര ദൂരെ അങ്ങെന്താണു ചെയ്യുന്നത്? എങ്ങോട്ടാണ് പോകുന്നത്?"
“തീപ്പക്ഷിയെ അന്വേഷിച്ചു അച്ഛന്‍ എന്നെ അയച്ചിരിക്കുകയാണ്” ഇവാന്‍ പറഞ്ഞു
“പക്ഷെ ആ കുതിരയുടെ പുറത്തു മൂന്നു വര്‍ഷം സഞ്ചരിച്ചാലും അങ്ങേയ്ക്ക് തീപ്പക്ഷിയുടെ അടുത്തെത്താന്‍ കഴിയുകയില്ല. അത് എവിടെയാണ് താമസിക്കുന്നതെന്ന് എനിക്കു മാത്രമേ അറിയൂ. അതുകൊണ്ട് ഇങ്ങിനെ ചെയ്യാം: ഞാന്‍ അങ്ങയുടെ കുതിരയെ തിന്നതിനു പകരം ഇനിമേല്‍ അങ്ങയുടെ വിശ്വസ്ത ഭൂത്യനായിരിക്കാം. എന്‍റെ പുറത്തു കയറി മുറുകെ പിടിച്ചിരുന്നോളു."
ഇവാന്‍ രാജകുമാരന്‍ ചെന്നായുടെ പുറത്തു കയറി. അത് മിന്നല്‍വേഗത്തില്‍ പാഞ്ഞു. പച്ചക്കാടുകള്‍ പിന്നിലാക്കി, നീലത്തടാകങ്ങള്‍ തരണം ചെയ്തു അത് ഒടുവില്‍ പൊക്കമുള്ള മതിലുകളാല്‍ ചുററപ്പെട്ട ഒരു കൊട്ടാരത്തി നടുത്തെത്തി .
0 Comments