ഒരിക്കൽ ചൈനയില്‍ ഒരേ വീട്ടിൽ താമസിച്ചിരുന്ന രണ്ട് സഹോദരന്മാർ ഉണ്ടായിരുന്നു. മൂത്ത സഹോദരൻ എല്ലായ്പ്പോഴും അയാളുടെ ഭാര്യയുടെ വാക്കുകള്‍ക്കാണ് വില കൊടുത്തിരുന്നത്., അവർ കാരണം മൂത്ത സഹോദരനും ഇളയ സഹോദരനുമായി വഴക്കായി, താമസിയാതെ രണ്ടു പേരും വേറെ വീടുകളില്‍ താമസമായി. ഇളയ സഹോദരന് ചെറിയ ഒരു കുടിലായിരുന്നു മൂത്തയാള്‍ വിട്ടു കൊടുത്തത്. ആ പാവം ഒരു പരാതിയും പറയാതെ തനിക്ക് കിട്ടിയ പഴയത്തും തകര്‍ന്നതുമായ ആ വീട്ടില്‍ താമസമാക്കി.
അങ്ങിനെയിരിക്കെ വേനൽക്കാലം ആരംഭിച്ചു. നന്നായി വളരുന്ന തിന വിതയ്ക്കേണ്ട സമയമായി. ഇളയ സഹോദരന് വിതക്കാന്‍ കയ്യില്‍ ധാന്യമില്ലായിരുന്നു. അത് കൊണ്ട് അയാള്‍ തന്റെ ജ്യേഷ്ഠനോട് കൂറച്ച് ധാന്യം കടം ചോദിച്ചു. ഒട്ടും മടിക്കാതെ അയാളുടെ ജെഷ്ടന്‍ ഭാര്യയോട് അനുജന് ആവശ്യത്തിന് തിന നൽകാൻ നിര്‍ദേശിച്ചു.
പക്ഷേ അവര്‍ എന്താണ് ചെയ്തതെന്നോ? ആദ്യം ധാന്യമെടുത്ത് ഒരു വലിയ കലത്തിൽ ഇട്ടു പാകം ചെയ്തു. പിന്നെ അവൾ അത് ഇളയ സഹോദരന്കൊ ടുത്തു. അയാൾക്ക് ഇതൊന്നും അറിയില്ലായിരുന്നു, അത് കൊണ്ട് അയാള്‍ ധാന്യം കൊണ്ട് പോയി തന്‍റെ വയലിൽ വിതച്ചു.
ധാന്യം പാകം ചെയ്തതായിരുന്നതിനാല്‍ അതൊന്നും തന്നെ മുളച്ചില്ല. എന്നാല്‍ ഒരു വിത്ത് മാത്രം അതില്‍ വേകാത്തതായി ഉണ്ടായിരുന്നു. അതിനാൽ അത് മാത്രമേ മുളച്ചുവന്നുള്ളൂ.
ഇളയ സഹോദരൻ കഠിനാധ്വാനിയും പരിശ്രമശാലിയുമായിരുന്നു, അതിനാൽ ഒട്ടും നിരാശനാകാതെ അവൻ ദിവസം മുഴുവൻ ആ മുള നനച്ചു. അത്ഭുതകരമെന്ന് പറയട്ടെ, ആ മുള ഒരു ശക്തമായി വളർന്നു വലിയ ഒരു മരമായി മാറി. അര ഏക്കർ ഭൂമിക്ക് തണൽ നൽകാൻ പാകമായ ഒരു മേലാപ്പ് പോലെ! അതിൽ നിന്ന് ഒരു തിനയുടെ കതിരു മുളച്ചു വന്നു. ശരത്കാലത്ത് അത് പാകമായി. ഇളയ സഹോദരൻ തന്‍റെ കോടാലി എടുത്ത് അതിനെ വെട്ടിക്കളഞ്ഞു. എന്നാൽ ആ കതിരു നിലത്തു വീണയുടനെ, ഒരു വലിയ പക്ഷി പറന്ന് വന്ന് കതിരിനെ കൊത്തി എടുത്ത് പറന്നു. പാവം ഇളയ സഹോദരൻ കടല്‍തീരം വരെ ആ പക്ഷിയുടെ പിന്നാലെ ഓടി.
അപ്പോൾ പക്ഷി തിരിഞ്ഞു ഒരു മനുഷ്യനെപ്പോലെ അവനോട് പറഞ്ഞു: “നീ എന്നെ ഉപദ്രവിക്കാൻ ശ്രമിക്കരുത്! ഈ ഒരു കതിരിന് നിനക്ക് എന്ത് വിലയുണ്ട്? കടലിന് കിഴക്ക് സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും ദ്വീപാണ്. ഞാൻ നിന്നെ അങ്ങോട്ട് കൊണ്ട് പോകാം. അവിടെ നിന്നും നിനക്ക് ഇഷ്ടമുള്ളത് എടുക്കാം, വളരെ സമ്പന്നനാകാം.”
അത് കേട്ടു ഇളയ സഹോദരൻ സന്തോഷത്തോടെ തലയാട്ടി. പക്ഷിയുടെ പുറകിൽ കയറി. പക്ഷി അവനോട് കണ്ണുകൾ അടയ്ക്കാൻ പറഞ്ഞു. പിന്നീട് അവൻ ശക്തമായ കാറ്റിലൂടെ സഞ്ചരിക്കുന്നതുപോലെ വായു അവന്‍റെ ചെവികൾക്കിടയിലൂടെ ചൂളമടിക്കുന്നത് മാത്രമേ കേട്ടുള്ളൂ. താഴെ തിരമാലകളുടെ ഇരമ്പലും അലർച്ചയും കേട്ടിരുന്നു.
പെട്ടെന്ന് പക്ഷി ഒരു പാറയിൽ ഇരുന്നു: “ഇതാ നമ്മള്‍ ദ്വീപില്‍ എത്തിക്കഴിഞ്ഞു!” പക്ഷി പറഞ്ഞു.
പ്പോൾ ചെറിയ സഹോദരൻ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി: എല്ലാ വശങ്ങളിലും വെള്ളയും മഞ്ഞയും നിറത്തിലുള്ള വസ്തുക്കളുടെ തിളക്കം മാത്രമേ അവൻ കണ്ടുള്ളൂ. അവൻ അതില്‍ നിന്നും ഒരു ഡസനോളം ചെറിയ വസ്തുക്കളെ എടുത്ത് നെഞ്ചോട് ചേര്‍ത്തു പിടിച്ചു.
“നിനക്ക് അത്രയും മതിയോ?” പക്ഷി ചോദിച്ചു.
“അതെ, എനിക്ക് ആവശ്യത്തിനുള്ളതായി,” അവൻ മറുപടി പറഞ്ഞു.
“അത് വളരെ നല്ലതാണ്,” പക്ഷി മറുപടി പറഞ്ഞു. “മിതത്വം ഒരാളെ ദോഷത്തിൽ നിന്ന് സംരക്ഷിക്കുന്നു.”
പിന്നെ പക്ഷി വീണ്ടും അവനെ എടുത്ത് തിരികെ കൊണ്ടുപോയി വിട്ടു.
ചെറിയ സഹോദരൻ വീട്ടിലെത്തിയ ശേഷം, ഒരു നല്ല നിലം വാങ്ങി അതില്‍ കൃഷി ചെയ്തു. അധികം താമസിയാതെ അവന്‍ വളരെ നല്ല നിലയിലായി.
പക്ഷേ അവന്‍റെ വളര്‍ച്ച കണ്ട്സ മൂത്തഹോദരൻ അവനോട് അസൂയപ്പെട്ടു, അയാള്‍ വളരെ പരുഷമായി അവനോട് ചോദിച്ചു: “നിനക്ക് എവിടെനിന്നാണ് ഇത്രയും പണം മോഷ്ടിക്കാൻ കഴിഞ്ഞത്?”
ശുദ്ധനായ ഇളയ സഹോദരന്‍ ഒന്നും മറച്ചു വെക്കാതെ എല്ലാ സത്യവും തന്‍റെ ചേട്ടനോട് പറഞ്ഞു. വലിയ സഹോദരൻ ഇതെല്ലാം കേട്ടു തന്‍റെ വീട്ടിൽ പോയി ഭാര്യയുമായി കൂടിയാലോചിച്ചു.
“ഇത് കൊള്ളാമല്ലോ? ഇതിലും എളുപ്പമുള്ളതായി ഒന്നുമില്ല,” ഭാര്യ പറഞ്ഞു. “ഞാൻ വീണ്ടും ധാന്യം പാകം ചെയ്യാം, എന്നിട്ട് ഒരു ധാന്യം മാത്രം വേകാതെ സൂക്ഷിക്കാം. പിന്നെ നീ അത് കൊണ്ട് വിതയ്കണം. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.”
അവര്‍ പറഞ്ഞത്തു പോലെ തന്നെ ചെയ്തു. പ്രതീക്ഷിച്ചത് പോലെ ഒരു മുള മാത്രം മുളച്ചുവു വന്നു. സമയമായപ്പോള്‍ ആ മുളയിൽ നിന്ന് ഒരു കതിരു വന്നു, വിളവെടുപ്പ് സമയം വന്നപ്പോൾ, ആദ്യം സംഭവിച്ചത് പോലെ വീണ്ടും ആ വലിയ പക്ഷി അത് കൊത്തിക്കൊണ്ട് പറന്നു പോയി.
വലിയ സഹോദരൻ സന്തോഷിച്ചു. അനുജന്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചല്ലോ. അയാള്‍ പക്ഷിയുടെ പിന്നാലെ ഓടി. കടല്‍തീരത്തെത്തിയപ്പോള്‍ പക്ഷി മുമ്പ് ഇളയ സഹോദരനോട് പറഞ്ഞ പോലെ തന്നെ അതേ കാര്യം മൂത്ത സഹോദരനോടും പറഞ്ഞ.
അങ്ങിനെ മൂത്തസഹോദരനെയും പക്ഷി ദ്വീപിലേക്ക് കൊണ്ടുപോയി. അവിടെ എല്ലായിടത്തും സ്വർണ്ണവും വെള്ളിയും കൂട്ടിയിട്ടിരിക്കുന്നത് മൂത്ത സഹോദരൻ കണ്ടു. ഏറ്റവും വലിയ കഷണങ്ങൾ കുന്നുകൾ പോലെയായിരുന്നു, അതിലും ചെറിയവ ഇഷ്ടികകൾ പോലെയായിരുന്നു. എന്നാല്‍ അതിലും ചെറിയവ മണൽത്തരികൾ പോലെ വളരെ ചെറുതായായിരുന്നു. അവയുടെ തിളക്കം അവന്‍റെ കണ്ണുകളെ അന്ധമാക്കി. ഏറ്റവും വലിയ കുന്നുകള്‍ പോലെയുള്ള സ്വര്‍ണവും വെള്ളീയും എങ്ങനെ നീക്കാമെന്ന് അറിയാത്തതിൽ അവൻ ഖേദിച്ചു. അതിനാൽ അവൻ കുനിഞ്ഞ് തനിക്ക് എടുക്കാന്‍ കഴിയുന്നത്ര വലുപ്പമുള്ള കഷണങ്ങൾ പെറുക്കിയെടുത്തു.
പക്ഷി പറഞ്ഞു: “ഇപ്പോൾ നിങ്ങൾക്ക് ആവശ്യത്തിനുള്ളതായി. ഇനിയും എടുത്താല്‍ അത് താങ്ങാനുള്ള ശക്തി നിങ്ങള്‍ക്കില്ല!"
“കുറച്ചു സമയം കൂടി ക്ഷമയോടെ കാത്തിരിക്കുക,” മൂത്ത സഹോദരൻ പറഞ്ഞു. “അത്ര തിരക്കുകൂട്ടേണ്ട കാര്യമില്ല! എനിക്ക് കുറച്ച് കഷണങ്ങൾ കൂടി വേണം!”
അങ്ങനെ സമയം കടന്നുപോയി.
പക്ഷി വീണ്ടും അവനെ വേഗത്തില്‍ തന്‍റെ പണി തീര്‍ക്കാന്‍ പറഞ്ഞു: “സൂര്യൻ ഏതാനും നിമിഷത്തിനുള്ളിൽ പ്രത്യക്ഷപ്പെടും,” പക്ഷി പറഞ്ഞു, “സൂര്യൻ വളരെ ചൂടായതിനാല്‍ മനുഷ്യരെ അത് ചുട്ടുകരിക്കും!"
“ഒരല്‍പ്പ സമയം കൂടി കാത്തിരിക്കൂ,” മൂത്ത സഹോദരൻ പറഞ്ഞു. എന്നാൽ ആ നിമിഷം തന്നെ അത്യുഗ്രമായ ശക്തിയോടെ സൂര്യന്‍ മേഘങ്ങൾക്കിടയിലൂടെ പ്രത്യക്ഷപ്പെട്ടു. അതോടെ പക്ഷി കടലിലേക്ക് പറന്നു, അത് തന്‍റെ രണ്ട് ചിറകുകളും വീശി വെള്ളത്തില്‍ അടിച്ച് ചൂടിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷേ മൂത്ത സഹോദരൻ സൂര്യതാപമേറ്റ് കരിഞ്ഞു പോയി


0 Comments