തലയില്‍ കറുത്ത പാത്രം ധരിച്ച പെണ്‍കുട്ടി 2

 ഒടുവിൽ,  ഒരു ദിവസം, ക്ഷീണം കൊണ്ട് തളര്‍ന്ന അവള്‍  ഒരു കല്ലിൽ ഇരുന്ന് ഹൃദയം പൊട്ടിപ്പോകുമെന്ന മട്ടിൽ കരയാൻ തുടങ്ങി. കറുത്ത പാത്രത്തിനടിയിൽ നിന്ന് കണ്ണുനീർ ധാരധാരയായി അവളുടെ കവിളിലൂടെ താഴെക്കൊഴുകി അവളുടെ താടിയിലൂടെ ഉതിര്‍ന്നു വീണു.


അതേ സമയം അലഞ്ഞുതിരിയുന്ന ഒരു ബല്ലാഡ് ഗായകൻ ആ വഴി കടന്നുപോയി.  തന്‍റെ ബീവ (സിത്താര്‍ പോലെയുള്ള ഒരു സംഗീത ഉപകരണം)  പുറകിൽ തൂക്കിയിട്ടുണ്ടായിരുന്നു. അയാൾക്ക് തീക്ഷണതയുള്ള കണ്ണുകളുണ്ടായിരുന്നു, ആ പെങ്കുട്ടിയുടെ വെളുത്ത താടിയിൽ കണ്ണുനീർ അ അയാൾക്ക് കാണാൻ കഴിഞ്ഞു, "ഓ, തലയിൽ കറുത്ത പാത്രമേറിയ പെൺകുട്ടി," അയാൾ ചോദിച്ചു, "നീ എന്തിനാണ് റോഡരികിൽ ഇരുന്നു കരയുന്നത്?"

"ഞാൻ കരയാതെന്ത് ചെയ്യാനാണ്?," അവൾ മറുപടി പറഞ്ഞു, "ഈ ലോകം കഠിനമാണ്. എനിക്ക് വിശപ്പും ക്ഷീണവുമുണ്ട്.... ആരും എനിക്ക് ജോലി തരില്ല, പണം തരില്ല."

"അത് തികച്ചും നിർഭാഗ്യകരമാണ്," ബല്ലാഡ് ഗായകൻ പറഞ്ഞു, അയാൾക്ക് ദയയുള്ള ഹൃദയമുണ്ടായിരുന്നു; “പക്ഷേ എനിക്ക് സ്വന്തമായി ഒരു റിൻ ഇല്ല, അല്ലെങ്കിൽ അത് ഞാന്‍ നിനക്കു തരുമായിരുന്നു. നിങ്ങള്‍ എന്നോടു ക്ഷമിക്കണം. ഈ സാഹചര്യത്തിൽ നിങ്ങൾക്കായി എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം, നിങ്ങൾക്കായി ഒരു ചെറിയ പാട്ട് ഉണ്ടാക്കുക എന്നതാണ്.” അങ്ങനെ അവൻ തന്റെ ബിവ ചുറ്റിയെടുത്ത് , വിരലുകൾ കൊണ്ട് അതിൽ തലോടിക്കൊണ്ട്, മൃദുവായി പാടാന്‍ തുടങ്ങി.

 “നിന്‍റെ കണ്ണുനീരിലേക്ക്,” അവൻ പറഞ്ഞു, എന്നിട്ട് പാടാന്‍ തുടങ്ങി:

അത് കാട്ടുചെറിയെയും കറുത്ത മേഘത്തെയും കുറിച്ചുള്ള ഒരു പാട്ടായിരുന്നു

“സർ, നിങ്ങളുടെ പാട്ട് എനിക്ക് മനസ്സിലാകുന്നില്ല,” തലയിൽ പാത്രം വച്ച പെൺകുട്ടി പറഞ്ഞു.

“പക്ഷേ അത് വളരെ വ്യക്തമാണ്,” ബല്ലാഡ് ഗായകന്‍ പറഞ്ഞു, എന്നിട്ട് പതിയെ നടന്നു പോയി. പോകുന്ന വഴിയില്‍ അവന്‍  ഒരു ധനിക കർഷകന്റെ വീട്ടിലെത്തി. വീട്ടുടമസ്ഥന്റെ മുമ്പാകെ പാടാൻ അവർ അവനോട് ആവശ്യപ്പെട്ടു.

“ഞാൻ ഇപ്പോൾ ഉണ്ടാക്കിയ ഒരു പുതിയ ഗാനം ഞാൻ നിങ്ങള്‍ക്കായി പാടാം.” അങ്ങനെ അവൻ കാട്ടുചെറിയേയും വലിയ കറുത്ത മേഘത്തേയും കുറിച്ച് പാടി.

അവൻ പാട്ട് അവസാനിപ്പിച്ചപ്പോൾ, വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടു. “നിങ്ങളുടെ പാട്ടിന്റെ വ്യാഖ്യാനം ഞങ്ങളോട് പറയൂ,” 

“തീര്‍ച്ചയായും,” ബല്ലാഡ്-ഗായകൻ പറഞ്ഞു. “ കാട്ടുചെറി വഴിയരികിൽ ഇരിക്കുന്നത് ഞാൻ കണ്ട ഒരു കന്യകയുടെ മുഖമാണ്. അവൾ തലയിൽ ഒരു വലിയ കറുത്ത മരപ്പാത്രം ധരിച്ചിരുന്നു, അത് എന്റെ പാട്ടിലെ വലിയ കറുത്ത മേഘമാണ്, അതിനടിയിൽ നിന്ന് അവളുടെ കണ്ണുനീർ മഴപോലെ ഒഴുകി, കാരണം അവളുടെ താടിയിൽ കണ്ണുനീര്‍ തുള്ളികൾ ഞാൻ കണ്ടു. വിശപ്പിനായി അവൾ കരഞ്ഞെന്നും ആരും അവൾക്ക് ജോലി നൽകാത്തതിനാലോ പണം നൽകാത്തതിനാലുമാണ് അതെന്നും അവൾ പറഞ്ഞു.”

“ഇപ്പോൾ എനിക്ക് പാത്രം തലയിൽ വെച്ച പാവപ്പെട്ട പെൺകുട്ടിയെ സഹായിക്കാനാകും എന്നു തോന്നുന്നു,” വീട്ടുടമസ്ഥൻ പറഞ്ഞു.

“നിങ്ങൾക്ക് വേണമെങ്കിൽ അങ്ങനെ ചെയ്യാം,” ബല്ലാഡ് ഗായകന്‍ പറഞ്ഞു. “നിങ്ങളുടെ കവാടത്തിൽ നിന്ന് ഒരു കല്ലെറിയാനുള്ള ദൂരത്തിൽ അവൾ ഇരിക്കുന്നുണ്ട്.”

അങ്ങിനെ ധനികനായ കർഷകന്റെ വയലുകളിൽ ആ പെങ്കുട്ടിയെ ജോലിക്കെടുത്തു . ദിവസം മുഴുവൻ അവൾ ആ പാടത്ത് പണിയെടുത്തു, ചാരനിറത്തിലുള്ള പാവാട ഉടുത്ത്  ദിവസം മുഴുവൻ അവൾ അരിവാൾ ഉപയോഗിച്ചു; പക്ഷേ അവൾക്ക് കഴിക്കാൻ ഭക്ഷണവും രാത്രിയിൽ നല്ല വിശ്രമവും ഉണ്ടായിരുന്നു, അവൾ സംതൃപ്തയായിരുന്നു.

അവളുടെ യജമാനന്‍ ദയാലുവാണെന്ന് അവള്‍ മനസ്സിലാക്കി. വിളവെടുപ്പ് മുഴുവൻ കഴിയുന്നത് വരെ അയാള്‍ അവളെ വയലില്‍ പണി ചെയീച്ചു. പിന്നെ അയാള്‍ അവളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ അവൾക്ക് ചെയ്യാൻ ധാരാളം ജോലികള്‍ ഉണ്ടായിരുന്നു, കാരണം അദ്ദേഹത്തിന്‍റെ ഭാര്യ ഒരു രോഗിയായിരുന്നു. ഇപ്പോൾ കന്യക ഒരു പക്ഷിയെപ്പോലെ സുഖമായും സന്തോഷത്തോടെയും ജീവിച്ചു, അവളുടെ അധ്വാനത്തെക്കുറിച്ച് അവള്‍ പാട്ടുകള്‍ പാടി. എല്ലാ രാത്രിയും അവൾ തന്റെ ഭാഗ്യത്തിന് ദേവന്മാരോട് നന്ദി പറഞ്ഞു. ഇപ്പൊഴും അവൾ തലയിൽ കറുത്ത പാത്രം ധരിച്ചിരുന്നു എന്നതാണ് യാദാര്‍ഥ്യം.

പുതുവത്സരാഘോഷത്തിനായി തിരക്കോട് കൂടി പണി ചെയ്യാന്‍ അവളോടു , കർഷകന്റെ ഭാര്യ ആവശ്യപ്പെട്ടു; എന്റെ പ്രിയപ്പെട്ടവളേ, നീ ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യുക, കാരണം വീട് അതിന്റെ ഏറ്റവും വൃത്തിയായി കാണണം."

"തീർച്ചയായും, പൂർണ്ണഹൃദയത്തോടെ ഞാന്‍ ചെയ്യാം," പെൺകുട്ടി പറഞ്ഞു, അവൾ അവളെ വീണ്ടും ജോലിയിൽ ഉൾപ്പെടുത്തി; "പക്ഷേ, യജമാനത്തി," അവൾ പറയുന്നു, "വിരോധമില്ലെങ്കില്‍ ഒരു കാര്യം പറയാമോ? ഇവിടെയെന്താ പാർട്ടി വല്ലതും ഉണ്ടോ, അതോ എന്താണ് വിശേഷം?"

"തീർച്ചയായും, ധാരാളം പേരുണ്ടാകും" കർഷകന്റെ ഭാര്യ പറയുന്നു. "കിയോട്ടോയിലുള്ള സുന്ദരനും സല്‍സ്വഭാവിയുമായ എന്റെ മകൻ ഒരു സന്ദർശനത്തിനായി വീട്ടിലേക്ക് വരുന്നു."

അങ്ങിനെ അവരുടെ മകന്‍ വീട്ടിലെത്തി. പിന്നെ അയൽക്കാരെയെല്ലാം ക്ഷണിച്ചു വരുത്തി, വലിയ ആഘോഷമായിരുന്നു. അവർ വിരുന്നു കഴിച്ചു, നൃത്തം ചെയ്തു, പരസ്പരം കളിയാക്കി, പാട്ടു പാടി, ധാരാളം നല്ല ചുവന്ന ചോറ് അവർ കഴിച്ചു, ധാരാളം കപ്പ് നല്ല വീഞ്ഞു കുടിച്ചു. ഈ സമയമത്രയും തലയിൽ പാത്രവുമായി ആ പെൺകുട്ടി അടുക്കളയിൽ തന്റെ ജോലി എളിമയോടെ ചെയ്തു, അവള്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ തന്റെ ജോലി വൃത്തിയായി ചെയ്തു- കർഷകന്റെ ഭാര്യ അത് ശ്രദ്ധിച്ചു, നല്ല കുട്ടി, അവര്‍ വിചാരിച്ചു!

എന്തായാലും, ഒരു ദിവസം അതിഥികള്‍  കൂടുതൽ വീഞ്ഞ് ആവശ്യപ്പെട്ടു, വീഞ്ഞ് തീർന്നു പായിരുന്നു. കര്‍ഷകന്‍റെ മകൻ കുപ്പി എടുത്ത് വീഞ്ഞു തേടി അടുക്കളയിലേക്ക് പോയി. അവിടെ  അവന്‍ ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത കാഴ്ചയാണ് കണ്ടത്. വിറകിന്റെ മുകളിൽ ഇരുന്ന്, ഒരു മുള വിരിച്ച ഫാൻ ഉപയോഗിച്ച് അടുക്കളയിൽ തീ കത്തിക്കുന്ന സുന്ദരിയായ ഒരു കന്യക! അവളുടെ തലയില്‍ കമഴ്ത്തിയ കറുത്ത പാത്രം അയാളില്‍ കൌതുകമുണര്‍ത്തി.

“ആ കറുത്ത പാത്രത്തിനടിയിൽ അവളുടെ മുഖം എങ്ങിനെയാണെന്ന് എങ്ങിനെയും എനിക്കു കാണണം,” സുന്ദരനായ യുവാവ് സ്വയം പറഞ്ഞു. തീർച്ചയായും അവൻ അത് തന്റെ ദൈനംദിന ചര്യയാക്കി, കഴിയുന്നത്രയും അവന്‍ ആ പാത്രത്തിനിടയിലൂടെ എത്തിനോക്കി, അത് കൊണ്ട് അവളുടെ മുഖം പൂര്‍ണ്ണമായി കാണാന്‍ കഴിയുമായിരുന്നില്ല.  പക്ഷേ അത് അവന് മതിയായിരുന്നു, കാരണം അവൻ കിയോട്ടോയെക്കുറിച്ച് കൂടുതൽ ചിന്തിച്ചില്ല, പക്ഷേ അവന്റെ പ്രണയം മൂത്ത് അവന്റെ വീട്ടില്‍ തന്നെ കഴിഞ്ഞു..

അവന്റെ അച്ഛൻ ചിരിച്ചു, അമ്മ വിഷമിച്ചു, അയൽക്കാർ കൈകൾ മലര്‍ത്തി, 

"ഓ, പ്രിയേ, മരപ്പാത്രവും ധരിച്ചു വരുന്ന  പ്രിയപ്പെട്ടവളെ, അവൾ എന്റെ വധുവായിരിക്കും ഞാൻ തീർച്ചയായും അവളെ സ്വന്തമാക്കും"

വെറുതെ പറയുക മാത്രമല്ല അവന്‍ ചെയ്തത്. താമസിയാതെ അവളെ വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങള്‍ അവന്‍ നടത്തി.

തലയില്‍ കറുത്ത പാത്രം ധരിച്ച പെണ്‍കുട്ടി 1

Post a Comment

0 Comments