വളരെക്കാലം മുമ്പ്, യുവാക്കളുടെ മഹാനഗരമായ ക്യോട്ടോയ്ക്ക് സമീപം, സത്യസന്ധരായ ഒരു ദമ്പതികൾ താമസിച്ചിരുന്നു. ഒരു വലിയ പൈൻ വനത്തിന്റെ അരികിലുള്ള ഏകാന്തമായ സ്ഥലത്താണ് അവരുടെ കുടിൽ സ്ഥിതി ചെയ്തിരുന്നത്. ആ കാടാണെങ്കില്‍ പ്രേതബാധയുള്ളതാണെന്ന് ആളുകൾ വിശ്വസിച്ചു പോന്നിരുന്നു. അവിടെ വൃത്തികെട്ട കുറുക്കന്മാർ നിറഞ്ഞിരിക്കുന്നെന്നും, അവിടെ ദുര്‍ഭൂതങ്ങള്‍ പായലിനടിയിൽ അടുക്കളകൾ പണിയുന്നുണ്ടെന്നും, നീണ്ട മൂക്കുള്ള തെങ്കു മാസത്തിൽ മൂന്ന് തവണ ആ കാട്ടിൽ ചായ സൽക്കാരങ്ങൾ നടത്തിയിരുന്നതായും അവർ പറഞിരുന്നു. അപ്സരകന്യകകള്‍ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് മുമ്പ് അവിടെ ഒളിച്ചു കളിക്കാറുണ്ടായിരുന്നുവെന്നും അവർ വിശ്വസിച്ചിരുന്നു.
എല്ലാറ്റിനുമുപരി, സത്യസന്ധരായ ആ ദമ്പതികൾ വളരെ വിചിത്രരാണെന്ന് പറയാൻ ആ നാട്ടുകാര്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ഓരോരുത്തരും അവരുടേതായ രീതിയിൽ. ആ സ്ത്രീ ഒരു ഭ്രാന്തിയാണെന്നും, പുരുഷൻ ഒരു മാന്ത്രികനാണെന്നും പറഞ്ഞുകൊണ്ടിരുന്നു - ഔര്‍ പക്ഷേ അത് സത്യമായിരിക്കാം. എന്തു തന്നെയായാലും അവർ ആരെയും ദ്രോഹിച്ചിട്ടില്ല, മാത്രമല്ല അവർ ദരിദ്രരേക്കാൾ ദരിദ്രരാണെന്നും, അവർക്ക് ഒരു സത്യസന്ധയായ മകളുണ്ടെന്നും എന്നുള്ള കാര്യം ഉറപ്പായിരുന്നു.
അവൾ ഒരു രാജകുമാരിയെപ്പോലെ വൃത്തിയുള്ളവളും സുന്ദരിയുമായിരുന്നു, അവളുടെ പെരുമാറ്റം വളരെ പരിഷ്കൃതമായിരുന്നു. എന്നാല്‍ അവൾ നെൽവയലുകളിൽ ഒരു ആൺകുട്ടിയെപ്പോലെ കഠിനാധ്വാനം ചെയ്തു; വീടിനുള്ളിൽ അവൾ എല്ലാ വീട്ടുജോലികളും ചെയ്തു. അവൾ പാത്രങ്ങള്‍ കഴുകി, വെള്ളം കൊണ്ടുവന്നു പാചകം ചെയ്തു . നീല വിസ്റ്റീരിയ വള്ളി കൊണ്ട് മുടി കെട്ടി, ചാരനിറത്തിലുള്ള കൈകൊണ്ട് നെയ്ത വസ്ത്രത്തിൽ അവൾ നഗ്നപാദനായി നടന്നു. അവൾ തവിട്ടുനിറമുള്ളവളും മെലിഞ്ഞവളുമായിരുന്നു, പക്ഷേ അവൾ ഏറ്റവും സന്തോഷവതിയായ യാചക പെൺകുട്ടിയായിരുന്നു. അവള്‍ക്ക് പായൽ നിറഞ്ഞ ഒരു കിടക്കയാണുണ്ടായിരുന്നത്. പല ദിവസങ്ങളിലും അത്താഴം പോലും ഇല്ലാതെ പട്ടിബിയായിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം അവളുടെ അച്ഛൻ മരിച്ചു, അവളുടെ അമ്മയായ ദിവസം ചെല്ലുന്തോറും രോഗിയായി. താമസിയാതെ അവര്‍ വീടിന്റെ ഒരു മൂലയിൽ ഒരു കട്ടിലിൽ കിടന്ന് മരണത്തിനായി കാത്തിരുന്നു. മകൾ അവളുടെ അരികിലിരുന്ന് കരഞ്ഞു.
“എന്റെ കുഞ്ഞേ,” അമ്മ പറഞ്ഞു, “നീ ഒരു രാജകുമാരിയെപ്പോലെ സുന്ദരിയാണെന്ന് നിനക്കറിയാമോ?”
“അങ്ങനെയാണോ?” പെൺകുട്ടി കരഞ്ഞു കൊണ്ട് ചോദിച്ചു.
“നിനക്ക് നന്നായി പെരുമാറാന്‍ അറിയാമെന്ന് നിനക്കറിയാമോ?” അവളുടെ അമ്മ വീണ്ടും ചോദിച്ചു.
“എന്റെ പെരുമാറ്റം നല്ലതാണോ?” പെൺകുട്ടി അപ്പോഴും കരയുകയായിരുന്നു.
“നീ എന്റെ സ്വന്തം കുട്ടിയാണ്,” അമ്മ പറഞ്ഞു, “പക്ഷേ ഒരു നിമിഷം കരച്ചിൽ നിർത്തി എന്റെ വാക്കുകൾ കേൾക്കാമോ?”
പെൺകുട്ടി കരച്ചിൽ നിർത്തി അമ്മയുടെ തലയ്ക്ക് സമീപം തലയിണയിൽ തല വച്ചു.
“ശ്രദ്ധിച്ചു കേൾക്കൂ,” അമ്മ പറഞ്ഞു, “അപ്പോൾ നിനക്ക് പിന്നീട് നന്നായി ഓർമ്മിക്കാൻ കഴിയും. ഒരു പാവപ്പെട്ട പെൺകുട്ടി സുന്ദരിയായിരിക്കുന്നത് മോശമാണ്. അവൾ സുന്ദരിയും, ഏകാന്തയും, നിഷ്കളങ്കയുമാണെങ്കിൽ, ദൈവങ്ങൾ അല്ലാതെ മറ്റാരും അവളെ സഹായിക്കില്ല. ദൈവങ്ങള്‍ , എന്റെ പാവം കുട്ടിയെ സഹായിക്കും, പക്ഷേ ഞാൻ മറ്റൊരു വഴി ആലോചിച്ചിട്ടുണ്ട്. നീ പോയി ആ ഷെൽഫിലുള്ള വലിയ കറുത്ത അരി പാത്രം എടുത്തു കൊണ്ടുവരിക.”
പെൺകുട്ടി പാത്രം എടുത്തു കൊണ്ട് വന്നു. “നോക്കൂ, ഇപ്പോൾ ഞാൻ പാത്രം നിന്റെ തലയിൽ വയ്ക്കാം, അതോടെ നിന്റെ എല്ലാ സൗന്ദര്യവും മറഞ്ഞിരിക്കും.”
“പക്ഷേ പാത്രം ഭാരമുള്ളതാണ് അമ്മേ,” പാവം കുട്ടി പറഞ്ഞു.
“ചുമക്കാൻ ഇതിലും ഭാരമുള്ളതിൽ നിന്ന് ഞാൻ നിന്നെ രക്ഷിക്കും,” അമ്മ പറഞ്ഞു. “നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ, ശരിയായ സമയം വരുന്നതുവരെ പാത്രം നീക്കില്ലെന്ന് എനിക്ക് വാഗ്ദാനം ചെയ്യുക.”
“ഞാൻ വാഗ്ദാനം ചെയ്യുന്നു, ഞാൻ ശരിക്കും വാഗ്ദാനം ചെയ്യുന്നു! പക്ഷേ സമയം എപ്പോൾ വരുമെന്ന് എനിക്കെങ്ങനെ അറിയാൻ കഴിയും?”
“എന്റെ കുഞ്ഞേ…സമയമാകുമ്പോള്‍ അത് നിനക്ക് അറിയാന്‍ സാധിയ്ക്കും. ഇപ്പോൾ പ്രഭാതത്തിന് മുമ്പ് എന്നെ സഹായിക്കൂ. അപ്സര കന്യകള്‍ കാട്ടിലൂടെ ഓടുമ്പോൾ ഒരിക്കൽ കൂടി അവരെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.”
അങ്ങനെ ആ കുട്ടി, തലയിൽ കറുത്ത പാത്രവുമായി, അമ്മയെ കൈകളിൽ എടുത്ത് വലിയ മരങ്ങൾക്കടുത്തുള്ള ഒരു പുൽത്തകിടിയിലേക്ക് കൊണ്ടുപോയി. താമസിയാതെ അവർ ഇരുണ്ട തടികൾക്കിടയിൽ ഒളിച്ചു കളിക്കുന്ന അപ്സരകന്യകളെ കണ്ടു. അവരുടെ ഇളം വസ്ത്രങ്ങൾ ഇളകി, അവർ മൃദുവായി ചിരിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി.
അമ്മ അവരെ നോക്കി പുഞ്ചിരിച്ചു. അങ്ങിനെ ഏഴ് മണിക്ക് മുമ്പ് മുഖത്ത് മനോഹരമായ ഒരു സംതൃപ്തി നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ എന്നെന്നേക്കുമായി ഉറക്കമായി.
തന്റെ കൈവശമുണ്ടായിരുന്ന അരി തീർന്നുപോയപ്പോൾ, തലയിൽ പാത്രം ധരിച്ച പെൺകുട്ടിക്ക് എങ്ങിനെയെങ്കിലും കൂടുതൽ അരി കണ്ടെത്തേണ്ടതുണ്ടെന്ന് അറിയാമായിരുന്നു. ആദ്യം, അവൾ അച്ഛന്റെയും അമ്മയുടെയും ശവകുടീരങ്ങൾ പരിചരിക്കുകയും ശരിയായ രീതിയിൽ മരിച്ചവർക്ക് വെള്ളം ഒഴിക്കുകയും ചെയ്തു. പിന്നെ അവൾ നിരവധി പുണ്യഗ്രന്ഥങ്ങൾ ചൊല്ലി അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു.
പിന്നീട്, ആ ധൈര്യശാലിയായ പെൺകുട്ടി തന്റെ ഭാഗ്യം പരീക്ഷിക്കാൻ ഒറ്റയ്ക്ക് പുറപ്പെട്ടു.
മെലിഞ്ഞു സുന്ദരിയായിരുന്നിട്ടും തലയില്‍ കമഴ്ത്തിയ പാത്രം കാരണം അവളെ കാണാന്‍ വളരെ വിചിത്രമായി തോന്നി. അധികം താമസിയാതെ തന്നെ ആ കാര്യം അവള്‍ക്ക് വ്യക്തമായി. അവൾ ഒരു ഗ്രാമത്തിലൂടെ നടക്കുമ്പോൾ, നദിയിൽ വസ്ത്രങ്ങൾ കഴുകുന്ന സ്ത്രീകൾ അവളെ നോക്കി കളിയാക്കി. അവർ അവളെ ശപിക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്തു.
“അതേതോ അസാധാരണമായ ഒരു കാട്ടുമൃഗമാണ്,” ഒരുത്തി പറഞ്ഞു.
“അവളെ നമ്മുടെ ഗ്രാമത്തില്‍ നിന്നു പുറത്താക്കൂ,” മറ്റൊരാൾ ഉറക്കെ വിളിച്ച് പറഞ്ഞു, “എന്തൊരു നാണമില്ലാത്ത പെൺകുട്ടി.”
“ഒരു കറുത്ത പാത്രം തലയില്‍വെച്ച് അലഞ്ഞുനടക്കാൻ ധൈര്യപ്പെടുന്ന ഇവള്‍ വളരെ മോശമാണ്.
"അസുഖം വരാൻ അത് മതി ഇവളെ കണ്ടാല്‍ മതി”
പക്ഷേ ആ പാവം പെൺകുട്ടി തന്‍റെ യാത്ര തുടർന്നു. ചിലപ്പോൾ കുട്ടികൾ തമാശയ്ക്കായി അവളെ ചെളിയും കല്ലും കൊണ്ട് എറിഞ്ഞു. ചിലപ്പോൾ ഗ്രാമവാസികൾ അവളെ പരിഹസിക്കുകയും അവൾ കടന്നുപോകുമ്പോൾ അവളുടെ വസ്ത്രത്തിൽ ചവിട്ടുകയും ചെയ്തു. അവർ പാത്രത്തിൽ കൈകൾ വയ്ക്കുകയും അത് അവളുടെ തലയിൽ നിന്ന് ബലമായി നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ അവർ ആ കളി ഒരിക്കൽ മാത്രമേ കളിച്ചുള്ളൂ, കാരണം പാത്രം തട്ടിയതും ചൊറിയണത്തില്‍ തൊട്ടത് പോലെ കടുത്ത ചൊറിച്ചിലായി, അക്രമികള്‍ കരഞ്ഞുകൊണ്ട് ഓടിപ്പോയി.
യാചകയായ പെൺകുട്ടി തന്റെ ഭാഗ്യം തേടി നടന്നു, പക്ഷേ അത് വളരെ ബുദ്ധിമുട്ടായിരുന്നു. അവൾക്ക് ജോലിയേതെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. എന്നാല്‍ തലയിൽ ഒരു കറുത്ത പാത്രവുമായി നടക്കുന്ന ഒരു പെൺകുട്ടിയെ ജോലിക്കെടുക്കാൻ ആരും ആഗ്രഹിച്ചില്ല.
0 Comments