പുരാതന റോമിന്റെ സുവര്‍ണകാലത്ത് ആൻഡ്രോക്ലിസ് എന്നൊരു അടിമ ജീവിച്ചിരുന്നു. വിധിയാൽ അടിമയായെങ്കിലും, അവന്റെ ഹൃദയത്തിൽ സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹം ഒടുങ്ങിയിരുന്നില്ല. അവന്റെ യജമാനൻ അത്യന്തം ക്രൂരനും ഹൃദയരഹിതനുമായിരുന്നതു കൊണ്ട്, ഒരുനാൾ ആൻഡ്രോക്ലിസ് തന്റെ ജീവനോപാധിയെയും ഭയത്തെയും മാറ്റി വെച്ച് അവിടെ നിന്ന് രക്ഷപ്പെടാൻ തീരുമാനിച്ചു. അങ്ങിനെ ഒരു ദിവസം അവൻ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
അവൻ എത്തിപ്പെട്ടത് ഒരു കൊടുംകാട്ടിലായിരുന്നു. വളരെ നേരം അലഞ്ഞു നടന്ന അവൻ താമസിയാതെ വിശപ്പും ക്ഷീണവും കൊണ്ട് അവശനായി. ആകെ നിരാശയിൽ തനിയെ ആ കാട്ടിൽ അവൻ വിശ്രമിക്കാനിരുന്നു.
അപ്പോഴാണ് അപ്രതീക്ഷിതമായി അവൻ ആ കാഴ്ച കണ്ടത് - തന്റെ അടുത്തായി ഒരു വലിയ സിംഹം! ക്ഷീണിതനായിരുന്നെങ്കിലും ആൻഡ്രോക്ലിസ് എഴുന്നേറ്റ് സിംഹത്തിൽ നിന്ന് ഓടിപ്പോയി. എന്നാൽ ആ സിംഹം അവനെ പിന്തുടർന്നില്ല. അത്ഭുതത്തോടെ നോക്കിയ ആൻഡ്രോക്ലിസ് കണ്ടത് വേദനയോടെ നിലത്തുകിടക്കുന്ന സിംഹത്തെയാണ് . ആദ്യം ആൻഡ്രോക്ലിസ് പേടിച്ച് പിന്തിരിയാൻ ശ്രമിച്ചു. എന്നാൽ, സിംഹത്തിന്റെ കണ്ണുകളിൽ കണ്ട ദയനീയമായ വേദന ആൻഡ്രോക്ലിസിന്റെ മനസ്സിനെ സ്പർശിച്ചു. ആൻഡ്രോക്ലിസ് പതിയെ ആ സിംഹത്തിനാടുത്തേക്ക് ചെന്നു.
കാലില് വലിയ ഒരു മുള്ള് തറച്ച്നീ, പഴുത്ത് നീര് വന്നു നടക്കാൻ പോലുമാകാത്ത നിലയിലായിരുന്നു സിംഹം. ആൻഡ്രോക്ലിസ് സിംഹത്തിന്റെ കാലിൽ പതിഞ്ഞ ആ മുള്ള് പതിയെ നീക്കം ചെയ്തു . ആ കാലിൽ വലിയ മുറിവുണ്ടായിരുന്നു. ആൻഡ്രോക്ലിസ് മുറിവ് ശുചിയാക്കി, സമീപത്ത് ലഭ്യമായ പച്ചമരുന്നുകൾ ഉപയോഗിച്ച് കെട്ടി. സിംഹമാകട്ടെ വേദന മാറിയതോടെ അതിനെ രക്ഷിച്ച ആൻഡ്രോക്ലിസിനോട് കൈകാലുകൾ നക്കിയും മറ്റും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് സിംഹം താൻ വേട്ടയാടി പിടിച്ച ഒരു മൃഗത്തെ ആൻഡ്രോക്ലിസിന് കൊണ്ടുവന്നു കൊടുത്തു. ആൻഡ്രോക്ലിസ് സിംഹത്തോടൊപ്പം നിർഭയം ഇരിക്കയും, അവനോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.
ആൻഡ്രോക്ലിസും സിംഹവും ദിവസങ്ങൾ ഭക്ഷണം പങ്കുവെച്ച്, പരസ്പരം സംരക്ഷിച്ച്കാ ട്ടിൽ കൂട്ടായി ജീവിച്ചു.
എന്നാൽ വിധി മറ്റൊരു വിധമായിരുന്നു.. രാജഭടന്മാർ ആൻഡ്രോക്ലിസിനെയും സിംഹത്തെയും പിടിച്ചു കൊണ്ടുപോയി. നിയമം അനുസരിച്ച്, യജമാനനെ തെറ്റിച്ച അടിമയ്ക്ക് കടുത്ത ശിക്ഷയായിരുന്നു വിധി. സിംഹത്തെയും മറ്റൊരു കൂട്ടിൽ അടച്ചു. സിംഹത്തിന് ദിവസങ്ങളോളം ഭക്ഷണമൊന്നും നാലകാതെ പട്ടിണിക്കിട്ടു .
ദിവസങ്ങൾ പിന്നിടവെ, ആൻഡ്രോക്ലിസിനെ ശിക്ഷിക്കാനായി പൊതുജനങ്ങൾക്കു മുന്നിൽ വേദിയിലെത്തിക്കപ്പെട്ടു. ആൻഡ്രോക്ലിസിനെ അന്നത്തെ ശിക്ഷാ രീതിയനുസരിച്ച് ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ വിശന്നു വളഞ്ഞിരിക്കുന്ന സിംഹത്തിന് മൂന്നിലെക്കിട്ട് കൊടുത്തു. ഒരു വിശന്നു കിടക്കുന്ന സിംഹത്തിന്റെ മുമ്പിൽപ്പെട്ടവന്റെ വിധി എന്തായിരിക്കും?
കൂട്ടിൽ അടച്ചിരുന്ന സിംഹത്തെ തുറന്നുവിട്ടപ്പോൾ, ആളുകൾ ഒരു ഭീകരമായ കാഴ്ച കാത്തിരിക്കുകയായിരുന്നു. പക്ഷേ സംഭവിച്ചത് അവർ പ്രതീക്ഷിച്ചത്തിന്റെ പൂർണ വിപരീതമായിരുന്നു — സിംഹം ആൻഡ്രോക്ലിസിന്റെ അടുത്തേക്ക് എത്തിയപ്പോൾ, അവനെ കടിക്കുകയോ ആക്രമിക്കുകയോ ചെയ്തില്ല. പകരം, അവന്റെ കാലുകൾ നക്കുകയും അവനെ മുട്ടിയൂരുമ്മി സ്നേഹം പ്രകടിപ്പിക്കുകയും അവന്റെ മാറിൽ തല ചായ്ക്കുകയും ചെയ്തു.
ഈ അസാധാരണ കാഴ്ച കണ്ട് രാജാവും ജനങ്ങളും അമ്പരന്നു പോയി. രാജാവ് ഉടന് തന്നെ സിംഹത്തെ കൂട്ടിലടക്കാനും ആൻഡ്രോക്ലിസിനെ തന്റെ മുമ്പിൽ ഹാജരാക്കാനും ഉത്തരവിട്ടു.
"എന്താണ് ഈ അത്ഭുതകരമായ പെരുമാറ്റത്തിന്റെ കാരണം?" രാജാവ് ചോദിച്ചു.
ആൻഡ്രോക്ലിസ് സത്യാവസ്ഥ തുറന്നു പറഞ്ഞു — താൻ കാട്ടിൽ സിംഹത്തെ സഹായിച്ചതും അത് വഴി സിംഹത്തിന്റെ സ്നേഹം നേടിയതുമെല്ലാം. തുടർന്ന് സിംഹത്തിനെ കാട്ടിലേക്ക് തുറന്ന് വിടണം എന്നും രാജാവിനോട് ആവശ്യപ്പെട്ടു.
ഇതുകേട്ട രാജാവ് ആൻഡ്രോക്ലിസിനെയും സിംഹത്തെയും മോചിപ്പിച്ചു. മാത്രമല്ല, സിംഹം തന്നെ കാണിച്ച കൃതജ്ഞതയെ പ്രശംസിച്ച്, തന്റെ ജനങ്ങളോട് അവരെ മാതൃകയാക്കാൻ ആവശ്യപ്പെട്ടു.
ആൻഡ്രോക്ലിസും സിംഹവും വീണ്ടും കാട്ടിലേക്ക് തിരിച്ചുപോയി — എന്നാൽ ഈ കഥ കാലതാമസമില്ലാതെ പുകഴ്ചയും ചിന്തയും നിറച്ച് പിന്‍തലമുറകളിലേക്ക് എത്തുകയും ചെയ്തു.
0 Comments