കുതിരപ്പന്തയത്തിലെ കാള - ഹോജാ കഥകള്‍ - The Bull in the Horse Race

നഗരത്തിലെ പൗരന്മാരും ഗ്രാമത്തിലെ ജനങ്ങളും എല്ലാം കുതിരപ്പന്തയം കാണാനായി മൈതാനത്ത് എത്തിയിരുന്നു. നഗരത്തിലേക്ക് വരെ പ്രസിദ്ധിയെത്തിയ വലിയ കുതിരളും അവയുടെ സവാരിക്കാരും കോച്ച്‍മാരും അതീവ ശ്രദ്ധയോടെ  കാത്തിരിക്കുകയായിരുന്നു.

അപ്പോഴാണ് അപ്രതീക്ഷിതമായി  ഹോജ ആ മൈതാനത്തേക്ക് കടന്നു വന്നത്. ഒരു കാളപ്പുറത്ത്  കയറിയായിരുന്നു ഹോജ രംഗപ്രവേശം ചെയ്തത്! അതും വളരെ സാവകാശം! അതു കണ്ട മുഴുവന്‍ ജനക്കൂട്ടവും പൊട്ടിച്ചിരിക്കാൻ തുടങ്ങി. 

"ഇതെന്താ, കാളപ്പന്തയമോ?" ആരോ ഉറക്കെ പറഞ്ഞു.

"ഇതിന് ഓടാനാവുമോ!" മറ്റൊരാള്‍ പരിഹാസത്തോടെ ചോദിച്ചു

പക്ഷേ, ഹോജയുടെ മുഖത്ത് തീരെ അപമാനമോ സംശയമോ ഉണ്ടായില്ല. ശാന്തതയോടെ അദ്ദേഹം പറഞ്ഞു:
"ഇത്രേം ചിരിക്കേണ്ട, ഈ കാളയെ  കുറിച്ച് എനിക്ക് നന്നായറിയാം. ഞാനൊരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ ഇവന് ഞങ്ങളുടെ കളരിയില്‍ കുതിരയേക്കാള്‍ വേഗത്തിലായാണ് ഓടിയിരുന്നത ."

ജനക്കൂട്ടം നിശബ്ദമായി. ചിലര്‍ സംശയത്തോടെ ഹോജയെ നോക്കി. ഉറച്ച ശബ്ദത്തില് കൂടുതൽ  ആത്മാവിശ്വാസത്തോടെ ഹോജ പറഞ്ഞു.

"ഇപ്പോള്‍ ഇവൻ വളര്‍ന്നു. കരുത്തും വണ്ണവും കൂടിയിരിക്കുന്നു. അപ്പോള്‍ കൂടുതല്‍ വേഗതയില്‍ ഓടാന്‍ കഴിയേണ്ടതല്ലേ?"

Post a Comment

0 Comments