- ഹോജാ കഥകള്‍

ഹോജ  ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ ബുദ്ധിമുട്ടിലായി. കാര്യം വേറൊന്നുമല്ല  – തന്നെ ഇഷ്ടപ്പെടുന്ന രണ്ടു പെൺകുട്ടികളിൽ  കല്യാണം കഴിക്കേണ്ടത് ആരെയെന്നതാണ് കുഴപ്പിക്കുന്ന ആ പ്രശ്നം?


ആദ്യത്തെ പെണ്‍കുട്ടി – ചെറുപ്പക്കാരി, മനോഹരമായ ചിരിയോടെയും തിളക്കമുള്ള കണ്ണുകളോടെയുമുള്ള സുന്ദരി!

രണ്ടാമത്തെയാൾ – തടിച്ചി, എന്നാൽ  വലിയ  ധനസമ്പത്തും ജീവിതസൗകര്യങ്ങളും ഉള്ള ഒരാള്‍.

ഇരുവരും ഹോജയെ സ്‌നേഹിച്ചു, ഹോജയും ഇരുവരോടും പ്രത്യേകമായ സ്നേഹം  സൂക്ഷിച്ചു.

ഒരു വൈകുന്നേരം, ആ രണ്ട് പെണ്‍കുട്ടികളും ഒന്നിച്ചു ഹോജയെ നേരിട്ട് പിടികൂടി:

"ഹോജാ , ഒരുപാട് കാലമായില്ലേ?. ഞങ്ങള്‍ക്ക് ഇപ്പോൾ  അറിയേണ്ടതാണ് – ഞങ്ങളിൽ  ആരെയാണ് നിങ്ങൾ  കൂടുതല്‍ സ്‌നേഹിക്കുന്നത്?"

ഹോജ അൽപ്പം അമ്പരന്നു, എന്നിട്ട് പറഞ്ഞു.

"ഈ ചോദ്യം താങ്കള്‍ ഒരു പ്രായോഗിക സാഹചര്യത്തെ അടിസ്ഥാനമാക്കി ചോദിച്ചാൽ നന്നായിരിക്കും."

സുന്ദരിയും ചെറുപ്പക്കാരിയുമായ പെണ്‍കുട്ടിഅപ്പോൾ  ചോദിച്ചത് ഇങ്ങനെയാണ് :

"ശരി, ഞങ്ങള്‍ രണ്ടിലൊരാള്‍ പുഴയില്‍ വീണാല്‍ ആരെയാണ്  നിങ്ങള്‍ ആദ്യം രക്ഷപെടുത്തുക?"

ഹോജ  ചിരിച്ചു കൊണ്ട്  ആശയക്കുഴപ്പത്തിലായത് പോലെ  ഇരുവരേയും നോക്കി. പിന്നെ പണക്കാരിയായ  പെണ്കുട്ടിക്ക് നേരേ പതിയെ തിരിച്ച്  കൊണ്ട് ചോദിച്ചു.

"ഓമനേ, നിനക്കു നീന്താനറിയാമല്ലോ, ഇല്ലേ ?"

Post a Comment

0 Comments