ഒരിടത്തൊരിടത്ത് ഒരിക്കൽ അതിസമ്പന്നനായ ഒരു വ്യാപാരിയുണ്ടായിരുന്നു. അതിസമ്പന്നൻ എന്ന് പറഞ്ഞാൽ, ഒരു പാട് തലമുറകൾക്ക് ആർഭാടപൂർവ്വം ജീവിക്കാൻ മാത്രം ധനികൻ. പണത്തിന്റെ മൂല്യം അയാൾക്ക് നന്നായി അറിയാമായിരുന്നു. അയാൾ വളരെ ബുദ്ധിമാനുമായിരുന്നു. അത് കൊണ്ട് അയാൾ വളരെ സൂക്ഷിച്ച് ആവശ്യത്തിനനുസരിച്ച് മാത്രം തന്റെ പണം ചിലവഴിച്ചിരുന്നുള്ളൂ.
അയാളുടെ മരണശേഷം അയാളുടെ ഏകമകന് മുഴുവൻ സമ്പത്തും അവകാശമായി ലഭിച്ചു, അയാളാകട്ടെ അതുപയോഗിച്ച് ആരഭാടപൂർവ്വം സന്തോഷകരമായ ജീവിതം നയിച്ചു. അയാൾ എല്ലാ രാത്രിയും പാർട്ടികൾക്ക് പോയി, അഞ്ച് പൗണ്ട് നോട്ടുകൾ കൊണ്ട് പട്ടങ്ങൾ ഉണ്ടാക്കി, കല്ലുകൾക്ക് പകരം കടലിലേക്ക് സ്വർണ്ണക്കഷണങ്ങൾ എറിഞ്ഞു, സ്വർണ്ണം കൊണ്ട് നിന്ന് താറാവുകളും മറ്റും ഉണ്ടാക്കിക്കളിച്ചു.
ഇങ്ങനെ പെട്ടെന്ന് അയാൾക്ക് തന്റെ മുഴുവൻ പണവും നഷ്ടപ്പെട്ടു. ഒടുവിൽ ഒരു ജോഡി ചെരിപ്പും ഒരു പഴയ ഡ്രസ്സിംഗ് ഗൗണും നാല് ഷില്ലിംഗും മാത്രം അവശേഷിച്ചു. അതോടെ അയാളുടെ എല്ലാ കൂട്ടാളികളും അയാളെ ഉപേക്ഷിച്ചു. അവർ അവനോടൊപ്പം തെരുവുകളിൽ നടക്കാൻ പോലും തയ്യാറായില്ല, പക്ഷേ അവന്റെ എല്ലാ സുഹൃത്തുക്കളും അങ്ങിനെയായിരുന്നില്ല കേട്ടോ! ഒരാൾ, വളരെ നല്ല സ്വഭാവമുള്ളയാൾ, "പാക്ക് അപ്പ്!" എന്ന സന്ദേശവുമായി ഒരു പഴയ ട്രങ്ക് പെട്ടി അയച്ചു കൊടുത്തു.
"അതെ," അയാൾ പറഞ്ഞു, "'പാക്ക് അപ്പ്' എന്ന് പറഞ്ഞാൽ എല്ലാം വളരെ നല്ലതാണ്." പക്ഷേ അയാൾക്ക് പാക്ക് ചെയ്യാൻ ഒന്നും ബാക്കിയില്ല, അതിനാൽ അയാൾ ട്രങ്ക് പെട്ടിയിൽ കയറി ഇരുന്നു.
അത് വളരെ അത്ഭുതകരമായ ഒരു പെട്ടിയായിരുന്നു!കാരണം ആരെങ്കിലും അതിന്റെ താഴിൽ അമർത്തിയാൾ ഉടൻ തന്നെ അതിനു പറക്കാൻ കഴിയും. അയാൾ അതിന്റെ മൂടി അടച്ച് താഴിൽ അമർത്തിയതും , പെട്ടി ചിമ്മിനിയിലൂടെ മുകളിലേക്ക്, മേഘങ്ങളിലേക്ക് പറന്നു. പെട്ടിയുടെ അടിഭാഗം ഇടയ്ക്കിടയ്ക്ക് ചെറിയ ശബ്ദം ഉണ്ടാക്കിയപ്പോഴെല്ലാം അതെങ്ങാനും കഷണങ്ങളായി പൊട്ടി വീണിരുന്നെങ്കിൽ എന്ന് അയാൾ വല്ലാതെ ഭയന്നു. എന്നിരുന്നാലും, അദ്ദേഹം ഒരു കുഴപ്പവുമില്ലാതെ സുരക്ഷിതനായി തുർക്കിയിലെത്തി. തന്റെ പെട്ടി ഒരു മരത്തിന്റെ ഉണങ്ങിയ ഇലകൾക്കടിയിൽ ഒളിപ്പിച്ച് അയാൾ പട്ടണത്തിലേക്ക് പോയി. അയാൾ ധരിച്ചിരുന്നത് ആ പഴയ ഡ്രസ്സിംഗ് ഗൌണും ചെരിപ്പുമായിരുന്നു. തുർക്കിയിൽ ഇതത്ര പ്രശ്നമുള്ള കാര്യമല്ല, കാരണം തുർക്കികൾക്കിടയിൽ ആളുകൾ എപ്പോഴും ഡ്രസ്സിംഗ് ഗൗണുകളും ചെരിപ്പുകളും ധരിച്ച് സഞ്ചരിക്കാറുണ്ട്.
ഒരു കൊച്ചുകുട്ടിയുമായി പോകുന്ന ഒരു നഴ്‌സിനെ അയാൾ കണ്ടുമുട്ടി. "ഒരു നിമിഷം ," അയാൾ ഉറക്കെ വിളിച്ചു , " പട്ടണത്തിനടുത്ത് , ഇത്ര ഉയരത്തിൽ ജനാലകൾ സ്ഥാപിച്ചിരിക്കുന്ന ആ കോട്ട ഏതാണ്?"
"ഓ! അതോ? സുൽത്താന്റെ മകളാണ് അവിടെ താമസിക്കുന്നത്," അവൾ മറുപടി പറഞ്ഞു. "ഒരു കാമുകനെ ഓർത്ത് അവൾ വളരെ അസന്തുഷ്ടയാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്, അതിനാൽ രാജാവും രാജ്ഞിയും ആരെയും അവളെ കാണാൻ അനുവദിക്കില്ല."
"വളരെ നന്ദി," വ്യാപാരിയുടെ മകൻ പറഞ്ഞു. അങ്ങനെ അയാൾ വീണ്ടും കാട്ടിലേക്ക് പോയി, തന്റെ പെട്ടിയിൽ കയറി ഇരുന്നു, ആ കൊട്ടാരത്തിന്റെ മേൽക്കൂരയിലേക്ക് പറന്നു. ജനാലയിലൂടെ രാജകുമാരി സോഫയിൽ ഉറങ്ങിക്കിടക്കുന്ന മുറിയിലേക്ക് നുഴഞ്ഞുകയറി. ആ സമയം ഉണർന്നെണീറ്റ രാജകുമാരി വളരെ ഭയന്നുപോയി. പക്ഷേ അവളെ കാണാൻ വായുവിലൂടെ ഇറങ്ങിവന്ന ഒരു തുർക്കി മാലാഖയാണെന്ന് അയാൾ അവളോട് പറഞ്ഞു. ഇത് അവളെ വളരെയധികം സന്തോഷിപ്പിച്ചു. അയാൾ അവളുടെ അരികിലിരുന്ന് അവളോട് സംസാരിച്ചു, അവളുടെ കണ്ണുകൾ മനോഹരമായ ഇരുണ്ട തടാകങ്ങൾ പോലെയാണെന്നും, അതിൽ ചിന്തകൾ ചെറിയ മത്സ്യകന്യകകളെപ്പോലെ നീന്തി നടക്കുന്നുണ്ടെന്നും; അവളുടെ നെറ്റി ചിത്രങ്ങൾ നിറഞ്ഞ മനോഹരമായ ഹാളുകൾ ഉൾക്കൊള്ളുന്ന ഒരു മഞ്ഞുമലയാണെന്നും അവളോട് പറഞ്ഞു. നദികളിൽ നിന്ന് സുന്ദരികളായ കുട്ടികളെ കൊണ്ടുവരുന്ന കൊക്കിനെക്കുറിച്ചുള്ള കഥ അയാൾ അവളോട് പറഞ്ഞു. ഈ കഥകൾ രാജകുമാരിയെ സന്തോഷിപ്പിച്ചു, പിന്നീട് അവനെ വിവാഹം കഴിക്കുമോ എന്ന് അയാൾ അവളോട് ചോദിച്ചപ്പോൾ അവൾ ഉടനെ തന്നെ സമ്മതിച്ചു.
"പക്ഷേ, നീ ശനിയാഴ്ച വരണം," അവൾ പറഞ്ഞു, "അപ്പോൾ എന്റെ മാതാപിതാക്കൾ എന്നോടൊപ്പം ചായ കുടിക്കാൻ എത്തും. ഞാൻ ഒരു തുർക്കിഷ് മാലാഖയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് അവർ മനസ്സിലാക്കുമ്പോൾ അവർ വളരെ അഭിമാനിക്കും. പക്ഷേ, അവരോട് പറയാൻ നീ വളരെ മനോഹരമായ ചില കഥകൾ ചിന്തിക്കണം, കാരണം അവർക്ക് മറ്റെന്തിനേക്കാളും നന്നായി കഥകൾ കേൾക്കാൻ ഇഷ്ടമാണ്. എന്റെ അമ്മയ്ക്ക് ഇഷ്ടം ചിന്തിപ്പിക്കുന്നതും ധാർമ്മികവുമായ കഥകൾ ആണ് ഇഷ്ടയാമെങ്കിൽ , അച്ഛന് പക്ഷേ ഇഷ്ടം ചിരിപ്പിക്കുന്ന തമാശയുള്ള എന്തെങ്കിലും കഥകളാണ്."
"ശരി," അവൻ മറുപടി പറഞ്ഞു, "ഒരു കഥയല്ലാതെ മറ്റൊരു വിവാഹസമ്മാനവും ഞാൻ നിനക്ക് കൊണ്ടുവരില്ല"; അങ്ങനെ അവർ പിരിഞ്ഞു. എന്നാൽ രാജകുമാരി അവന് സ്വർണ്ണ നാണയങ്ങൾ പതിച്ച ഒരു വാൾ സമ്മാനമായി കൊടുത്തു.
അവൻ പട്ടണത്തിലേക്ക് പറന്നു പോയി. എന്നിട്ട് ഒരു പുതിയ ഡ്രസ്സിംഗ് ഗൗൺ വാങ്ങി, പിന്നീട് കാട്ടിലേക്ക് മടങ്ങി, അവിടെ ശനിയാഴ്ചയ്ക്ക് തയ്യാറാകാൻ ഒരു കഥ എഴുതി തുടങ്ങി; അത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. എന്നിരുന്നാലും, ശനിയാഴ്ച അവൻ രാജകുമാരിയെ കാണാൻ പോയപ്പോൾ കഥ തയ്യാറായിരുന്നു. രാജാവും രാജ്ഞിയും മുഴുവൻ കൊട്ടാരവും രാജകുമാരിയോടൊപ്പം ചായയ്ക്കായി എത്തിയിരുന്നു. അവർ അദ്ദേഹത്തെ വളരെ ഉപചാര്യപൂർവ്വം സ്വീകരിച്ചു.
"നീ ഞങ്ങൾക്ക് ഒരു കഥ പറയുമോ?" രാജ്ഞി പറഞ്ഞു; "ഉപദേശപ്രദമായ ഗുണപാഠമടങ്ങിയ ഒന്ന്."
"അതെ, പക്ഷേ അതിൽ ചിരിക്കാൻ ഉള്ള വകയും ഉണ്ടാകണം!" രാജാവ് പറഞ്ഞു.
"തീർച്ചയായും," അദ്ദേഹം മറുപടി നൽകി, ശ്രദ്ധയോടെ കേൾക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഉടൻ തന്നെ കഥ പറയാൻ തുടങ്ങി.
0 Comments