മഹാനായ ഭൗതിക ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനുമായി ബന്ധപ്പെട്ട ഒരു പൂച്ചക്കഥയുണ്ട്. ന്യൂട്ടൺ തൻ്റെ പൂച്ചകളെ കൊണ്ട് പൊറുതി മുട്ടി. പുറത്തേക്ക് പോകാനായി അവ വാതിലിൽ തട്ടിക്കൊണ്ടിരുന്നു. മാത്രമല്ല, ഓരോ വട്ടവും പൂച്ചയ്ക്ക് പോകാനും വരാനുമായി വാതിൽ തുറക്കുന്നത് അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾക്കിടയിൽ വലിയ തടസ്സമായി. പൂച്ചകൾക്ക് ഇഷ്ടം പോലെ അകത്തേക്കും പുറത്തേക്കും പോകാനായി ന്യൂട്ടൺ തന്റെ വാതിലിൽ ഒരു ആശാരിയെ വിളിപ്പിച്ച് രണ്ട് ദ്വാരങ്ങൾ ഉണ്ടാക്കിച്ചു. അങ്ങനെ പൂച്ചകൾക്ക് സ്വതന്ത്രമായി അകത്തേക്കും പുറത്തേക്കും പോകാം.
ഒരു ചെറിയ പൂച്ചയ്ക്ക് ഒരു ചെറിയ വാതിൽ വേറെ ആവശ്യമില്ലെന്ന് മനസ്സിലാക്കുന്നതിൽ ബുദ്ധിമാനായ അദ്ദേഹം പരാജയപ്പെട്ടു എന്നാണ് കഥ പറയുന്നത്. ഒരേ വാതിലിലൂടെ വലിയ പൂച്ചയ്ക്കും പൂച്ചക്കുട്ടിയ്ക്കും കടന്നു പോകാമല്ലോ?
എന്തായാലും ഈ കഥ സത്യമാകാൻ തരമില്ല. ഈ കഥ 1893 ൽ അജ്ഞാതനായ ആരോ ഒരു കോളത്തിൽ പ്രസിദ്ധീകരിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. ന്യൂട്ടന് എപ്പോഴെങ്കിലും ഒരു പൂച്ച ഉണ്ടായിരുന്നു എന്നതിന് സമകാലിക തെളിവുകളൊന്നുമില്ല, കൂടാതെ ചില ജീവചരിത്രകാരന്മാർ പറയുന്നത് അദ്ദേഹം ഒരിക്കലും വളർത്തുമൃഗങ്ങളെ സ്വന്തമാക്കിയിട്ടില്ല എന്നാണ്.
0 Comments