ഒരു ദിവസം ഹോജ ഒരത്യാവശ്യ കാര്യത്തിനായി കുറച്ചു പണം കടം വാങ്ങാമെന്ന് കരുതി ധനികനായ തന്‍റെ അയല്‍വാസിയെ കാണാന്‍ ചെന്നു. അദ്ദേഹം തന്‍റെ ആവശ്യം ധനികനെ അറിയിച്ചു. ഹോജ ആവശ്യപ്പെട്ട തുക കേട്ടതും ധനികന്‍ അത്ഭുതത്തോടെ ചോദിച്ചു.
"അല്ല ഹോജാ, തനിക്കെന്തിനാണ് ഇത്രയേറെ പണം?"
"അത് പിന്നെ, എനിക്ക് ഒരാനയെ വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്!" ഹോജ പറഞ്ഞു.
"അത് കൊള്ളാം. അഞ്ചു പൈസ കയ്യിലില്ലാത്ത താനാണോ ആനയെ വാങ്ങിക്കുന്നത്? അതിന് തീറ്റ കൊടുക്കാന്‍ തന്നെ കൊണ്ടാകുമോ? താന്‍ വെറുതേ ആവശ്യമില്ലാത്ത പണിക്കൊന്നും പോകണ്ട!" ധനികന്‍ ഉപദേശിച്ചു.
"അതേ, ഞാന്‍ വന്നത് കുറച്ചു പണം കടം വാങ്ങാനാണ്, അല്ലാതെ തന്‍റെ ഉപദേശം വാങ്ങാനല്ല. കൈയില്‍ പണമുണ്ടെങ്കില്‍ തരിക, ഉപദേശം വേണ്ട, അത് തന്‍റെ കൈയില്‍ തന്നെ ഇരുന്നോട്ടേ!"
0 Comments