ഒരിയ്ക്കല്‍ തിമൂര്‍ രാജാവ് ഹോജയോട് ചോദിച്ചു.
"ഹോജാ, എത്രയാണ് എന്‍റെ വില?"
രാജാവിന്‍റെ അഹങ്കാരത്തോടെയുള്ള ചോദ്യം കേട്ട ഹോജ ഉടന്‍ കൊടുത്തു മറുപടി: "ഇരുപത് സ്വര്‍ണ്ണനാണയങ്ങള്‍!"
ഇരുപത് സ്വര്‍ണ്ണനാണയങ്ങളോ? ഹും! ഞാന്‍ ധരിച്ചിരിക്കുന്ന ഈ അരപ്പട്ടയ്ക്കു തന്നെ ഇരുപത് സ്വര്‍ണ്ണനാണയങ്ങള്‍ വിലയുണ്ട്!" രാജാവ് ദേഷ്യത്തില്‍ പറഞ്ഞു.
"അതെനിക്കറിയാം പ്രഭോ! അത് കൂടി ചേര്‍ത്താണ് ഞാന്‍ വിലയിട്ടത്!"
1 Comments
Anime
ReplyDelete