ഒരു നര്‍മ്മ കഥ!

വാട്സാപ്പില്‍ നിന്നും കിട്ടിയ ഒരു കഥയാണ്!

 പണ്ട് ഒരു കോളേജ് വിദ്യാർത്ഥി സഹപാഠിയായ വിദ്യാർത്ഥിനിക്ക് ഒരു പുസ്തകം കൊടുത്തു ....

അതിൽ ഒരു തുണ്ട് പേപ്പർ അവൻ വച്ചിരുന്നു ...

"എനിക്ക് തന്നെ ഇഷ്ടമാണ് . എന്നെ ഇഷ്ടമാണ് എങ്കിൽ നാളെ ചുവന്ന ഡ്രസ് ഇട്ട് വരണം "

അടുത്ത ദിവസം മഞ്ഞ ഡ്രസ് ഇട്ട് വന്ന വിദ്യാർത്ഥിനി പുസ്തകം  അവനെ തിരിച്ചേൽപിച്ചു ...

ആദ്യം  കുറച്ചു വിഷമിച്ചുവെങ്കിലും പിന്നീടവൻ ജീവിതത്തിലേക്ക് വന്നു .

പിന്നെ ഇരുവരും ജീവിതത്തിൽ വേറെ വഴികളിൽ ആയി, വേറെ കല്യാണം കഴിച്ചു . ഇപ്പൊ രണ്ട് വീതം കുട്ടികൾ ഉണ്ട് .

 അവരവരുടെ ജീവിതം സന്തോഷകരമായി ജീവിക്കുന്നു .

വർഷങ്ങൾ കഴിഞ്ഞ് ഒരു ഞായറാഴ്ച ...

നായകൻ എന്തോ തിരയുന്നതിനിടയിൽ കണ്ട  പഴയ പാഠ പുസ്തകങ്ങൾ തട്ടിൻ പുറത്ത് നിന്നെടുത്ത്  സ്കൂൾ ഓർമ്മകൾ ചികയുന്ന സമയം . അവിചാരിതമായി 

ആ പഴയ പുസ്തകം ശ്രദ്ധയിൽ പെട്ടു ....

എടുത്തപ്പോൾ അതിൽ നിന്നും ഒരു കടലാസ് കഷണം താഴെ വീണു ...

" ക്ഷമിക്കണം . എന്റെ കയ്യിൽ ചുവന്ന ഡ്രസ് ഇല്ല . അതുകൊണ്ട് ഞാൻ മഞ്ഞ ഡ്രസ്സ്‌ ഇടുന്നു ...

തന്നെ എനിക്കും ഇഷ്ടമാണ് ..."

ഗുണ പാഠം :

വല്ലപ്പോഴെങ്കിലും പാഠ പുസ്തകങ്ങൾ തുറന്ന് നോക്കണം ....

Post a Comment

0 Comments