കടലില്‍ നിന്നും മീന്‍ പിടിച്ചെത്തിയ ആ മുക്കുവന്റെ അടുത്തേയ്ക്ക് വിദേശിയായ ഒരാള്‍ ചെന്നു.
"എങ്ങിനെയുണ്ടായിരുന്നു ഇന്നത്തെ മീന്‍ പിടിത്തം?" അയാള്‍ ചോദിച്ചു.
https://freesvg.org/ |
" ഇത് വളരെ കുറച്ചു മീനേ ഉള്ളല്ലോ" വഞ്ചിയിലേയ്ക്ക് എത്തി നോക്കിയ വിദേശി അത്ഭുതപ്പെട്ടു.
മുക്കുവന്‍:"എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി" മുക്കുവന്‍ പറഞ്ഞു.
വിദേശി:"ഇത്ര കുറച്ചോ? നിങ്ങള്‍ക്ക് കുറെ കൂടി മീന്‍ പിടിച്ച് കൂടെ. സമയം അധികം വൈകിയിട്ടില്ലല്ലോ"
മുക്കുവന്‍:"അത് ശരിയാണ്. ഞാന്‍ ഇത്ര സമയമേ മീന്‍ പിടിക്കാറുള്ളൂ"
വിദേശി: "കൂടുതൽ സമയം ചിലവഴിച്ചാല്‍ കൂടുതല്‍ മീന്‍ കിട്ടില്ലേ?"
മുക്കുവന്‍: "ശരിയാണ്, പക്ഷേ എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി.."
വിദേശി: "ബാക്കി സമയം എന്ത് ചെയ്യും"
മുക്കുവന്‍: "ബാക്കി സമയം ഞാൻ കുടുംബത്തോടൊപ്പം ചിലവഴിക്കും, വീട്ടിൽ കുട്ടികളുമായി കളിക്കും, ഉച്ചയ്ക്ക് കിടന്നുറങ്ങും, വൈകീട്ട് കൂട്ടുകാരോടൊത്ത് സംസാരിച്ചും കളിച്ചും രസിക്കും.. അങ്ങിനെ സമയം ചിലവഴിക്കും."
വിദേശി: ""കഷ്ടം! നിങ്ങള്‍ നിങ്ങളുടെ ജീവിതം പാഴാക്കുകയാണ്. ഞാൻ അമേരിക്കയിലെ ഏറ്റവും വലിയ ബിസിനസ് കൺസൺട്ടന്റ് ആണ്. എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. "
മുക്കുവന്‍: "അതെങ്ങനെയാണ് നിങ്ങള്‍ എന്നെ സഹായിക്കുന്നത്?"
വിദേശി: "ജീവിതം കൂടുതല്‍ സന്തോഷകരമാക്കാനുള്ള വിദ്യ ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ കുറച്ചു കൂടി സമയം മീന്‍ പിടിക്കാന്‍ ചിലവഴിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ മീന്‍ പിടിക്കാം, അത് വഴി കൂടുതല്‍ പണം നേടാം. അതുപയോഗിച്ച് ഒരു ബോട്ട് സ്വന്തമാക്കാം. അത് വഴി കൂടുതല്‍ പണം നേടാം. പിന്നീട് നിങ്ങള്‍ക്ക് കൂടുതല്‍ പണിക്കാരെ വെച്ചു കൊണ്ട് കൂടുതല്‍ ബോട്ടുകള്‍ നേടിയെടുക്കാം. ബിസിനസ്സ് വര്‍ധിക്കുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് സ്വന്തമായി മീന്‍ സംസ്കരണ ശാല തുടങ്ങാം. നിങ്ങള്‍ക്ക് സ്വന്തമായി ഒരു കമ്പനി തന്നെ ഉണ്ടാകാം. അങ്ങിനെ ഒരു വലിയ വ്യവസായ ശൃംഖല തന്നെ പടുത്തുയര്‍ത്താം."
മുക്കുവന്‍: "ഇതിനൊക്കെ ഒരു പാട് സമയമെടുക്കില്ലേ?"
വിദേശി: "പിന്നില്ലാതെ? ഒരു പത്തിരുപത് വര്‍ഷമെങ്കിലുമാകും"
മുക്കുവന്‍: "ഇത്ര കഷ്ടപ്പെട്ട് ഇവയൊക്കെ ഉണ്ടാക്കിയിട്ട് എന്തു കാര്യം"
വിദേശി: "നിങ്ങള്‍ അതിനുള്ളില്‍ ഒരു കോടിപതിയായിരിക്കും!"
മുക്കുവന്‍: "എന്നിട്ട്?"
വിദേശി: "എന്നിട്ടെന്തെന്നോ? അത് കൊള്ളാം. ഇത്രയും പണമുണ്ടാക്കി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് സമാധാനമായി ശേഷിച്ച ജീവിതം കഴിഞ്ഞു കൂടാമല്ലോ!"
മുക്കുവന്‍: "അതെങ്ങനെ?"
വിദേശി: "നിങ്ങള്‍ക്ക് എവിടെയെങ്കിലും ശാന്തമായ ഒരു ഗ്രാമത്തില്‍ ഒരു വീട് പണിയാം. അവിടെ ഭാര്യയും കുഞ്ഞുങ്ങളുമൊത്ത് നല്ല വിശ്രമ ജീവിതം നയിക്കാം. സുഖമായി കുറെ നേരം കിടന്നുറങ്ങാം. കൂട്ടുകാരുമൊത്ത് കളിക്കാം. നിങ്ങളുടെ ആഗ്രഹങ്ങളൊക്കെ സാധിക്കാം!"
മുക്കുവൻ: "ഈ പറഞ്ഞ കാര്യങ്ങള്‍ തന്നെയല്ലേ നിങ്ങള്‍ പറഞ്ഞ കഷ്ടപ്പാടുകള്‍ ഒന്നും കൂടാതെ ഞാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്?"
0 Comments