വീടിനുള്ളില്‍ നിന്നും ഒരു കുട്ടിയുടെ നിറുത്താതെയുള്ള കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതിനൊപ്പം തന്നെ കുട്ടിയുടെ അമ്മ കുട്ടിയെ ശകാരിക്കുന്നതും ചെന്നായ കേട്ടു.
"വെറുതെ കിടന്ന് കരയാതെ! കരച്ചില്‍ നിറുത്തിയില്ലെങ്കില്‍ നിന്നെ ഞാന്‍ വല്ല ചെന്നായയ്ക്കും ഇട്ടു കൊടുക്കും!"
ചെന്നായ പെട്ടെന്ന് നിന്നു. എന്താണീ കേള്‍ക്കുന്നത്? കുട്ടിയെ തനിക്ക് തരുമെന്നോ? അത് കൊള്ളാം!
ചെന്നായ വേഗം ആ വീടിന്‍റെ ജനലരികിലെത്തി പതുങ്ങിയിരുന്നു. കുട്ടി നിറുത്താതെ കരയുന്നുണ്ട്! ഏത് നിമിഷവും ആ അമ്മ കുട്ടിയെ തനിക്കെറിഞ്ഞു തരുമെന്ന് തന്നെ ആ മണ്ടന്‍ ചെന്നായ കരുതി. അവന്‍ കൊതിയോടെ അവിടെ കാത്തിരുന്നു.
കുറെ നേരം കഴിഞ്ഞപ്പോള്‍ അമ്മ വീണ്ടും കുട്ടിയെ താരാട്ട് പാടിക്കൊണ്ട് പറയുന്നത് ചെന്നായ കേട്ടു.
"അമ്മേടെ വാവ പേടിച്ച് പോയോ? വാവയെ ഒരു ചെന്നായയ്ക്കും കൊടുക്കുകേല കേട്ടോ! വാവയുടെ അച്ഛന്‍ വന്നാല്‍ ഏത് ചെന്നായയെയും കൊന്നു കളയും!"
ചെന്നായ ഞെട്ടിപ്പോയി. ഇനി അവിടെ നിന്നാല്‍ തന്‍റെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ ആ കൊതിയന്‍ വേഗം സ്ഥലം വിട്ടു.
"കേള്‍ക്കുന്നത് മുഴുവനും അപ്പാടെ വിശ്വസിക്കരുത്!"
0 Comments