കടല്‍ക്കരയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ടു യാത്രികര്‍, ദൂരെ കടല്‍ത്തിരയില്‍ ചാഞ്ചാടിക്കൊണ്ട് പോകുന്ന വസ്തുവിനെ കണ്ട് അത്ഭുതത്തോടെ നോക്കി.
"അങ്ങോട്ട് നോക്കൂ! ഏതോ കരയില്‍ നിന്നും നിധികളുമായി പോകുന്ന ഒരു വലിയ കപ്പല്‍!' ഒരുവന്‍ പറഞ്ഞു.
"അതെയതെ! എന്തു രസമാണല്ലേ?" രണ്ടാമന്‍ പറഞ്ഞു.
അവര്‍ കണ്ട വസ്തു പതിയെ പതിയെ കരയോടടുത്ത് കൊണ്ടിരുന്നു.
"ഏയ്! അത് കപ്പലൊന്നുമല്ല! മീനുമായി മടങ്ങുന്ന ഏതോ മുക്കുവന്റെ വഞ്ചിയാണ്!" രണ്ടാമത്തവന്‍ വിളിച്ച് പറഞ്ഞു.
ആ പറഞ്ഞത് ശരിയാണെന്ന് ആദ്യത്തെയാള്‍ക്കും തോന്നി.
അവര്‍ മുന്നോട്ട് നടന്നു കൊണ്ടേയിരുന്നു. ദൂരെ കണ്ടിരുന്ന ആ വസ്തു കരയോട് കൂടുതല്‍ അടുത്ത് കൊണ്ടിരുന്നു.
"ഹേയ്! അത് വഞ്ചിയൊന്നുമല്ല! ഒരു നിധിപേടകം പോലുണ്ട്!" ആദ്യത്തെയാല്‍ ആവേശത്തോടെ പറഞ്ഞു
രണ്ട് പേരും നടത്തത്തിന്റെ വേഗത കൂട്ടി. കുറച്ചു ദൂരെയായി ആ വസ്തു കടല്‍ കരയിലേയ്ക്കടുപ്പിച്ചു.
തങ്ങള്‍ കണ്ട നിധി പേടകം കരയിലെത്തിയത് കണ്ട രണ്ടു യാത്രികരുടെയും ആവേശം പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. രണ്ടാളും അതിന് നേരെ ഓട്ടം തുടങ്ങി.
ഒടുവില്‍ ഓടി ഓടി രണ്ട് പേരും ആ വസ്തുവിനാടുത്തെത്തി.
അത് വെറും ഒരു മരത്തടിയായിരുന്നു!
യാദാര്‍ത്ഥ്യ ബോധ്യമില്ലാതെ പാഴ് സ്വപ്നം കണ്ട് പ്രതീക്ഷ പുലര്‍ത്തിയാല്‍ നിരാശയായിരിക്കും ഫലം.
0 Comments