ഷെയ്ക് ചിലിയുടെ കൌശലം

 


ചിലിയുടെ നാട്ടില്‍ അറുപിശുക്കനും സൂത്രശാലിയുമായ ഒരു പണക്കാരന്‍ ഉണ്ടായിരുന്നു. എല്ലാവരെയും പറ്റിക്കുന്ന ഒരാള്‍. ഒരു ദിവസം ചിലി അയാളെ ചെന്ന് കണ്ടു ഒരു ജോലി ചോദിച്ചു.

"ഞാന്‍ നിനക്കു പറ്റിയ ഒരു ജോലി കണ്ടു വെച്ചിട്ടുണ്ട്. നീ ഒരു കാര്യം ചെയ്യണം. ഈ നാട്ടില്‍ ആകെ എത്ര വീടുകളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തണം. നിനക്കു അതിന് തക്കതായ കൂലി ഞാന്‍ തരാം. ഒരു കിതിരയ്ക്ക് അമ്പതു പൈസ വെച്ചു തരാം"

അത് തരക്കേടില്ലെന്ന് ചിലിയ്ക്ക് തോന്നി. അവന്‍ ഉടന്‍ തന്നെ ജോലി തുടങ്ങി. വില്ലേജ് മുഴുവന്‍ നടന്ന് അവന്‍ വീടുകളെ ഒന്നൊന്നായി എണ്ണി തിട്ടപ്പെടുത്താന്‍ തുടങ്ങി. സംഗതി വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. എന്നിരുന്നാലും അന്ന് വൈകീട്ട് വരെ പണിയെടുത്ത് ബുദ്ധിമുട്ടി അവന്‍ തന്നെ ഏല്‍പ്പിച്ച പണി ഭംഗിയായി തീര്‍ത്തു.

വീടുകള്‍ എണ്ണി തിട്ടപ്പെടുത്തിയ ചിലി നേരെ മുതലാളിയെ കാണാന്‍ ചെന്നു. തന്നെ ഏല്‍പ്പിച്ച പണി നിര്‍വഹിച്ച വിവരം അറിയിച്ചു. എന്നിട്ട് ആകെ എണ്ണിയ വീടുകളുടെ എണ്ണത്തിനുള്ള പണവും വാങ്ങി സ്ഥലം വിട്ടു.

പണവുമായി സന്തോഷത്തോടെ വീട്ടിലേയ്ക്ക് പോകവേ, വഴിയില്‍ ചിലിയുടെ ചില സുഹൃത്തുക്കള്‍ അവനെ കണ്ടു. അവര്‍ ചോദിച്ചു:

"എന്താണ് നല്ല സന്തോഷത്തിലാണല്ലോ? വല്ല കോളുമൊത്തോ?"

ചിലി അവരോട് വിവരം പറഞ്ഞു.

"ആ മുതലാളി ഒരു കള്ളനാനാണെന്ന് നിനക്കറിയില്ലേ? അവന്‍ എല്ലാവരെയും പറ്റിക്കുന്നവനാണ്. നിന്നെയും അയാള്‍ പറ്റിച്ച് കാണും" കൂട്ടുകാര്‍ പറഞ്ഞു.

"അത് കൊള്ളാം. എന്നെ പട്ടിക്കാനോ? ഞാനാരാ മോന്‍? അയാള്‍ എന്നെ പട്ടിക്കാന്‍ നോക്കിയെന്നത് സത്യമാണ്. ഒരു വീടിന് വെറും അമ്പതു പൈസയാണ് അയാള്‍ തരാമെന്ന് പറഞ്ഞത്. പക്ഷേ, ഞാനയാളെ സമര്‍ത്ഥമായി  പറ്റിച്ചു. ഞാനയാളോട് ഞാന്‍ എണ്ണിയ വീടിന്റെ പകുതി എണ്ണം മാത്രമേ പറഞ്ഞുള്ളൂ!" 

ഇതും പറഞ്ഞ് ചിലി ഉറക്കെ ചിരിക്കാന്‍ തുടങ്ങി.

ചിലിയുടെ വിഡ്ഢിത്തമോര്‍ത്ത് കൂട്ടുകാരും കൂടെ ചിരിച്ചു.


Post a Comment

0 Comments