കാട്ടിലെ സൌന്ദര്യ മത്സരം

 കാട്ടില്‍ അന്നൊരു സൌന്ദര്യ മത്സരമായിരുന്നു, കുട്ടികളുടെ സൌന്ദര്യ മത്സരം. ഏറ്റവും സുന്ദരനായ കുട്ടിയ്ക്ക് സമ്മാനം നല്‍കുന്നത് ജൂപ്പിറ്റര്‍ ദേവനായിരുന്നു. എല്ലാ അമ്മമാരും തങ്ങളുടെ കുട്ടികളുമായി മത്സരത്തിനെത്തികഴിഞ്ഞു.


ഏറ്റവും ആദ്യം തന്നെ ഒരു അമ്മക്കുരങ്ങ് വളരെ അഭിമാനപൂര്‍വ്വം തന്‍റെ കുട്ടിക്കുരങ്ങിനെ എടുത്തുയര്‍ത്തിക്കാണിച്ചു.

പരന്ന മൂക്കും, തുറിച്ച കറുത്ത കണ്ണുകളും ഉള്ള ആ കുട്ടിക്കുരങ്ങിനെ കണ്ട് മറ്റ് മൃഗങ്ങള്‍ കളിയാക്കി ചിരിച്ചു.

"ഇതാണോ കാട്ടിലെ സുന്ദരനായ കുട്ടി?" ഒരു കുതിര ഉറക്കെ വിളിച്ച് ചോദിച്ചു.

"നിങ്ങള്‍ എത്ര കളിയാക്കിയാലും, ജൂപ്പിറ്റര്‍ ദേവന്റെ സമ്മാനം കിട്ടിയില്ലെങ്കിലും എനിക്കീ കാട്ടിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും സുന്ദരനും, നല്ലവനും, പ്രിയപ്പെട്ടവനും എന്റെ ഈ കുഞ്ഞ് ത്തന്നെയാണ്" അമ്മക്കുരങ്ങ് വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും തന്‍റെ മകനെ ചേര്‍ത്ത് പിടിച്ച് വിളിച്ച് പറഞ്ഞു.

കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്! 

ഏതു ജീവിക്കും തന്റെ കുഞ്ഞിനോട് മറ്റെന്തിനെക്കാളും സ്നേഹമുണ്ടാകും. മറ്റുള്ളവർക്ക് ഇഷ്ട്മില്ലെങ്കിലും മാതാപിതാകൾക്ക് സ്വന്തം കുഞ്ഞ് ജീവനായിരിക്കും

Post a Comment

0 Comments