ഒരു ദിവസം രാവിലെ ഗാന്ധിജിയ്ക്ക് കൂടിക്കാനായി അദ്ദേഹത്തിന്റെ ശാന്തത സഹചാരിയായിരുന്ന മനു ((മനുബെന്‍) കുറച്ച് മാമ്പഴച്ചാറ് തയ്യാറാക്കി അദ്ദേഹത്തിന് കോടുത്തു. ആ സമയങ്ങളില്‍ ഗാന്ധി വളരെ ക്ഷീണിതനായിരുന്നു.അത് കൊണ്ടാണ് ആരോ കൊടുത്ത മാമ്പഴം മനു ഗാന്ധിജിയ്ക്ക് കുടിക്കാനായി ചാറാക്കിയത്. ഉടന്‍ തന്നെ ഗാന്ധി മനുവിനോട് മാങ്ങയുടെ വിലയെത്രയെന്ന് അറിയാമോ എന്ന് ചോദിച്ചു.
മനു മറുപടി ഒന്നും പറയാതെ ബാക്കിയുണ്ടായിരുന്ന ജോലി ചെയ്തു തീര്‍ക്കാന്‍ തുടങ്ങി.
കുറച്ചു നേരം കഴിഞ്ഞു വന്നു നോക്കിയ മനു കണ്ടത് ആ പഴച്ചാര്‍ അതേപോലെ ഇരിക്കുന്നതാണ്. ഗാന്ധിജിയെ അത് കുടിച്ചിട്ടുണ്ടായിരുന്നില്ല. എന്തു കൊണ്ടാണ് ആ പഴച്ചാര്‍ കുടിക്കാതിരിക്കുന്നത് മനു ചോദിച്ചു.
"മാമ്പഴത്തിന്റെ വില എത്രയെന്ന് തിരക്കിയോ?" എന്നായിരുന്നു ഗാന്ധിജിയുടെ ചോദ്യം.
ഇല്ലെന്ന് മറുപടി പറഞ്ഞ മനുവിനോട് ഗാന്ധിജി പറഞ്ഞു..
"ഞാന്‍ കരുതി നീ മാങ്ങയുടെ വില അറിയാന്‍ പോയിരിക്കുമെന്ന്.ആരെങ്കിലും സമ്മാനമായി തന്നതാണെങ്കിലും ഈ വിഷമങ്ങളുടെയും വിലക്കയറ്റത്തിന്‍റെയും സമയത്ത് എനിക്കു ഇത്ര വിലകൂടിയ മാമ്പഴച്ചാറ് തരരുതായിരുന്നു. മാമ്പഴം കഴിക്കാതെ എനിക്കു ജീവന്‍ നിലനിര്‍ത്താം. ഈ സമയത്ത് മാമ്പഴം കഴിക്കാന്‍ ഞാന്‍ തയ്യാറാകുമെന്ന് നീ കരുതുന്നുണ്ടോ?"
(ബീഹാറില്‍ കലാപം നടന്നിരുന്ന സമയമായിരുന്നു അത്. ഒപ്പം വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരുന്ന സമയവും).
അപ്പോഴാണ് ഗാന്ധിജിയെ കാണാനായി രണ്ടു വനിതകള്‍ അവിടെയെത്തിയത്. അവരുടെ കൂടെ രണ്ട് കുട്ടികളുമുണ്ടായിരുന്നു. കുട്ടികളെ കണ്ടതും ഗാന്ധിജിയ്ക്ക് സമാധാനമായി. അദ്ദേഹം ആ മാമ്പഴച്ചാറ് രണ്ടു ഗ്ലാസ്സുകളില്‍ പകര്‍ന്ന് ആ കുട്ടികള്‍ക്ക് കുടിക്കാനായി നല്കി.
"ദൈവത്തിന് നന്ദി. തക്ക സമയത്ത് ദൈവം ആ കുട്ടികളെ എന്റെയടുത്തെത്തിച്കു. അവരാണ് ആ മാമ്പഴച്ചാറിന് അര്‍ഹര്‍. ദൈവം എപ്പോഴും നമ്മുടെ കൂടെത്തന്നെയുണ്ട്!" ഗാന്ധിജി വളരെ സന്തോഷത്തോടെ മനുവിനോട് പറഞ്ഞു.
0 Comments