ആമയെ കാണാത്ത കൂട്ടുകാരുണ്ടോ? ഇഷ്ടമാണോ കൂട്ടുകാര്‍ക്ക് ആമയെ? ഏകദേശം 270-ഓളം ആമയുടെ വംശജാതികൾ ഇന്ന് ജീവിച്ചിരിക്കുന്നു. അവയില്‍ പലതും വംശനാശം നേരിടുന്നവയാണ്. ആമയുടെ കട്ടികൂടിയ പുറന്തോട് നിർമ്മിച്ചിരിക്കുന്നത് പരസ്പരം ബന്ധിച്ചിട്ടുള്ള 60 അസ്ഥികൾ കൊണ്ടാണ്. എല്ലാവർഷവും മെയ് 23 ന് ലോക ആമദിനമായി ആചരിക്കുന്നു.
ഈ കഥ ആമകള്‍ക്ക് അവയുടെ പുറന്തോട് എങ്ങിനെ കിട്ടി എന്നതിനെക്കുറിച്ചാണ്.
അപ്പോള്‍ നമുക്ക് കഥ വായിക്കാം.
അന്ന് ഒരു പ്രത്യേക ദിവസമായിരുന്നു. ദൈവം കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം ഒരു വിശേഷസദ്യ ഒരുക്കിയ ദിവസം. കാട്ടിലെ എല്ലാ മൃഗങ്ങളെയും ദൈവം പ്രത്യേകം ക്ഷണിച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ട് എല്ലാവരും നേരത്തേ തന്നെ ചടങ്ങില്‍ പങ്കെടുക്കാനെത്തി. പക്ഷേ, ആമ മാത്രം സദ്യയില്‍ പങ്കെടുത്തില്ല.
താന്‍ ഒരുക്കിയ സദ്യയിലും ആഘോഷങ്ങളിലും പങ്കെടുക്കാതെ ആമ മാത്രം വിട്ടുനിന്നത് ദൈവം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആമ വരാതിരുന്നതിന്‍റെ കാരണം ദൈവത്തിന് മനസ്സിലായില്ല.
പിറ്റേ ദിവസം ദൈവം ആമയുടെ മുന്‍പിലെത്തി ചോദിച്ചു.
"നീയെന്താണ് ഇന്നലെ സദ്യയില്‍ പങ്കെടുക്കാതിരുന്നത്?"
"അവനവന്‍റെ വീട്ടിലിരിക്കുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്നതായി വേറെന്താണുള്ളത്?" കുഴിമടിയനായ ആമ മറുപടി നല്‍കി.
ആമയുടെ മടിയും അഹങ്കാരം നിറഞ്ഞ വാക്കുകളും ദൈവത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുപിതനായ ദൈവം കൊടുത്ത് ആമയ്ക്ക് പറ്റിയ ഒരു ശാപം.
"സ്വന്തം വീടിനെ ചൊല്ലി അഹങ്കരിക്കുന്ന നീ ഇനി മുതലെന്നും ആ വീടും മുതുകില്‍ ചുമന്ന് കൊണ്ട് നടക്കാനിടയാകട്ടെ!"
അങ്ങനെ ആമയുടെ വീട് ആമയുടെ ശരീരത്തിന് മുകളില്‍ ഉറച്ച് പോയി. അതാണത്രേ ആമയുടെ കട്ടിയുള്ള പുറന്തോടിന് കാരണം!
ഒരു കാര്യം പ്രത്യേകം ഓര്‍ക്കണേ, ഇത് വെറും കഥ മാത്രമാണ്!
0 Comments