പ്രശസ്തനായ ഉർദു-പേർഷ്യൻ സൂഫി കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവുമായിരുന്നു അല്ലാമ മുഹമ്മദ് ഇഖ്ബാൽ. "സാരെ ജഹാൻ സെ അച്ഛാ" എന്ന പ്രശസ്തമായ ദേശീയ ഗാനത്തിന്‍റെ രചയിതാവായ ഇക്ബാല്‍ പാകിസ്താൻ രൂപീകരണത്തിനുള്ള ആശയം മുന്നോട്ട് വെച്ചവരില്‍ പ്രധാനി കൂടിയാണ്.
ഇക്ബാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് നടന്നതായി പറയപ്പെടുന്ന ഒരു കഥയാണ് ഇവിടെ പറയുന്നത്.
ഒരു ദിവസം വളരെ വൈകിയാണ് ഇക്ബാല്‍ ക്ലാസ്സിലെത്തിയത്. അദ്ധ്യാപകന്‍ ഇക്ബാലിനോട് വൈകി വരാനുനുള്ള കാരണം അന്വേഷിച്ചു.
"'ഇക്ബാല്‍' എപ്പോഴും താമസിച്ചേ വരൂ, സാര്‍!" എന്നായിരുന്നു ഇക്ബാലിന്‍റെ മറുപടി.
"ഇക്ബാല്‍" എന്ന ഉര്‍ദു വാക്കിന് "അഭിവൃദ്ധി', "സൌഭാഗ്യം" "പ്രശസ്തി' എന്നൊക്കെയാണ് അര്‍ത്ഥം.
0 Comments