ചില നമ്പൂതിരി ഫലിതങ്ങള്‍

Source: https://dribbble.com/shots/2930175-Confused-Namboothiri

ഒരിയ്ക്കല്‍ ഒരു നമ്പൂതിരി സുഖമില്ലാതെ ആശുപത്രിയിലെത്തി. പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ അദ്ദേഹത്തോട് ചോദിച്ചു.

"ഇപ്പോള്‍ എങ്ങനെയുണ്ട്, മോഷനൊക്കെ ശരിയായുണ്ടൊ?"

"എവിടെ ഡൊക്ടറേ, വയ്യാതായതില്‍ പിന്നെ മോഷണമൊന്നും പഴ്യ പോലെ അത തരപ്പെടണില്ല്യ!"

--------------------------------------

"ഇല്ലത്ത് ഇത്തവണ ചക്കേം മാങ്ങയുമൊക്കെ ധാരാളമുണ്ടൊ?" സുഹൃത്ത് നമ്പൂതിരിയോട് ചോദിച്ചു.

"ഉവ്വുവ്വ്. രണ്ടും ധാരാളംണ്ട്!" നമ്പൂതിരി മറുപടി പറഞ്ഞു.

"ചക്കയോളം തന്നെയുണ്ടോ മാങ്ങ?" സുഹൃത്ത് ചോദിച്ചു.

"ഏയ്! അത്രേം വരില്ല. ഇപ്രാവശ്യവും ചക്ക തന്നെയാണ് വലുത്!" നമ്പൂതിരി കൊടുത്തു നല്ല മറുപടി.

--------------------------------------

നമ്പൂതിരി മജിസ്ട്രേറ്റിനെ കാണാനായി വീട്ടിലേയ്ക്ക് ചെന്നു.

വീട്ടുകോലായില്‍ ഇരിക്കുന്ന ഒരാളെ കണ്ട് നമ്പൂതിരി ചോദിച്ചു: മജിസ്ട്രേട്ടില്ലെ ഇവടെ?""

"ഇവടേക്കെന്താണാവോ വേണ്ടത്?" അയാള്‍ ചോദിച്ചു

"നീയ്യ് ഞാന്‍ ചോയ്ച്ചതിന് മറുപടി പറഞ്ഞാ മതി! ഇങ്ങോട്ട് ചോയ്ക്കണ്ട।" നമ്പൂതിരിയ്ക്ക് അരിശം വന്നു.

"ഇവിടുന്ന് എവിടുന്നാണാവോ?" അയാള്‍ വീണ്ടും ചോദിച്ചു.

എട ഏഭ്യാ! നെന്നോടല്ലേ പറഞ്ഞത് ചോയ്ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്. മജിസ്ട്രേട്ടില്ലേ ഇവിടെ?" നമ്പൂതിരിയ്ക്ക്  കോപം അടക്കാനായില്ല.

"ഞാനാ മജിസ്ട്രേട്ട്!" അയാള്‍ പറഞ്ഞു

"വിഡ്ഡി..ശുംഭാ!  നെണക്കത് നേര്ത്തേ പറയാര്ന്നില്ലേ..എന്നാ നിന്നെ ഞാന് ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ? ..!"

Post a Comment

0 Comments