തടാകത്തിലേയ്ക്കിറങ്ങി വെള്ളം കുടിക്കാനുള്ള സ്ഥലം കുറവായതിനാല്‍ ഒരാള്‍ക്ക് മാത്രമേ ഒരു സമയം വെള്ളം കുടിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. വെള്ളം കുടിക്കാനൊരുങ്ങുകയായിരുന്ന കാട്ടാട് കലമാനിനോട് കയര്‍ത്തു.
"ആദ്യമെത്തിയത് ഞാനാണ്. അത് കൊണ്ട് ഞാന്‍ വെള്ളം കുടിച്ചിട്ട് നിനക്ക് കുടിക്കാം"
കലമാന് ഇത് കേട്ട് ദേഷ്യം വന്നു. അവന്‍ കാട്ടാടിനെ ഇടിച്ച് മാറ്റി വെള്ളം കുടിക്കാന്‍ ശ്രമിച്ചു. ഇടിയുടെ ശക്തിയില്‍ തെറിച്ച് വീണ കാട്ടാട് ചാടിയെഴുന്നേറ്റ് കലമാനിനെ ആക്രമിച്ചു.
പിന്നെ അത് ഒരു വലിയ പോരാട്ടമായി.ദാഹം മറന്ന് ഇരുവരും എങ്ങിനെയെങ്കിലും എതിരാളിയെ ഇടിച്ച് വീഴ്ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ പൊരുതാന്‍ തുടങ്ങി.
പോരാട്ടം നല്ല വീരത്തോടെ തുടരവേ, ഇതെല്ലാം ആസ്വദിച്ച് കൊണ്ട് പ്രതീക്ഷയോടെ ചിലര്‍ അടുത്തുള്ള മരത്തില്‍ ഇരിപ്പുണ്ടായിരുന്നു. ഒരു കൂട്ടം കഴുകന്മാര്‍, പരസ്പരം ഇടിച്ച് മരിച്ച് വീഴുന്ന കാട്ടാടിന്‍റെയും കലമാന്‍റെയും ശരീരം ഭക്ഷിച്ച് വിശപ്പടക്കാമെന്ന കൊതിയോടെ!
എതിരാളിയെ തറ പറ്റിക്കാനുള്ള പോരാട്ടത്തില്‍ കാര്യമായി പരിക്കേട് ക്ഷീണിതരായ കാട്ടാടും കലമാനും വിട്ട് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഉടനെ തന്നെ തങ്ങള്‍ക്ക് നല്ല ഭക്ഷണം കിട്ടൂം എന്ന് കരുതിയ കഴുകന്മാര്‍ ആകാശത്ത് വട്ടമിട്ട് പറക്കാന്‍ തുടങ്ങി.
പോരാട്ടത്തിനിടയിലെപ്പോഴോ അറിയാതെ മുകളിലേയ്ക്ക് നോക്കിയ കാട്ടാട് തങ്ങള്‍ക്ക് മുകളില്‍ കൊതിയോടെ വട്ടമിട്ട് പറക്കുന്ന കഴുകന്മാരെ കണ്ടു. അവന് കാര്യങ്ങളുടെ കിടപ്പ് വേഗം മനസ്സിലായി. അതോടെ അവന്‍ ഇടി നിര്‍ത്തി കലമാനോട് പറഞ്ഞു.
"ചങ്ങാതീ, നമ്മള്‍ ഇങ്ങിനെ പരസ്പരം പോരടിച്ചാല്‍ നമുക്ക് രണ്ട് പേര്‍ക്കും നഷ്ടമേ ഉണ്ടാകൂ. ലാഭം നമ്മുടെ മാംസം ഭക്ഷിക്കാന്‍ കാത്തിരിക്കുന്ന ആ കഴുകന്മാര്‍ക്കായിരിക്കു. അത് കൊണ്ട് നീയാദ്യം വെള്ളം കുടിച്ച് കൊള്ളൂ"
കാട്ടാടിന്‍റെ വാക്കുകള്‍ കേട്ട കലമാനും അപ്പോഴാണ് കാര്യം പിടികിട്ടിയത്. അവന്‍ പറഞ്ഞു.
"വേണ്ട ചങ്ങാതീ. നീ തന്നെയാണ് ആദ്യമെത്തിയത്. അത് കൊണ്ട് നീയാദ്യം കുടിച്ചൊളൂ!"
കാട്ടാട് വേഗം വെള്ളം കുടിച്ചു. അതിന് ശേഷം കലമാനും സുഖമായി വെള്ളം കുടിച്ചു. രണ്ട് പേരും സൌഹൃദത്തോടെ യാത്രയായി.
കൊതിപൂണ്ടിരുന്ന കഴുകന്മാര്‍ ഇര തേടി ദൂരേയ്ക്ക് പറന്ന് പോയി.
നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഒരു വിട്ടുവീഴചയും ഇല്ലാതെ ശണ്ഠ കൂടിയാല്‍ എല്ലാവര്‍ക്കും നഷ്ടമേ ഉണ്ടാകൂ, ലാഭം നമ്മുടെ പൊതുശത്രുവിനായിരിക്കും
കാട്ടിലെ കൂടുതല്‍ കഥകള്‍
കാട്ടാടിന്‍റെയും കലമാനിന്‍റെയും ശണ്ഠ
ഒരിയ്കല്‍ ഒരു കാട്ടാടും കലമാനും ഒരേ സമയം വെള്ളം കുടിക്കാനായി കാട്ടിനുള്ളിലെ ഒരു...ആട്ടിന്‍കുട്ടിയും ചെന്നായും - മറ്റൊരു കഥ
ഒരിയ്ക്കല്‍ ഒരാട്ടിന്‍പറ്റം കാട്ടില്‍ മേഞ്ഞു നടക്കുകയായിരുന്നു. ഒരാട്ടിന്‍കുട്ടി കൂട്ടത്തില്‍...പുലി വീണ്ടും എലിയായി!
ഒരു വനത്തില്‍ ഒരു മഹനായ മഹര്‍ഷി താമസിച്ചിരുന്നു. വര്‍ഷങ്ങളോളം തപം ചെയ്ത് ദിവ്യശക്തി നേടിയ ഒരു മഹദ്...പാട്ട് നിര്‍ത്തിയ പൈങ്കിളി
ഒരിയ്ക്കല്‍ ഒരു കാട്ടില്‍ നന്നായി പാട്ട് പാടുന്ന ഒരു പൈങ്കിളി ഉണ്ടായിരുന്നു. എന്നും...ജീവന് വേണ്ടിയുള്ള ഓട്ടം
ഒരു വേട്ടക്കാരന് മിടുക്കനായ ഒരു നായയുണ്ടായിരുന്നു. എല്ലാ തവണയും വേട്ടയ്ക്ക് പോകുമ്പോള്‍ അയാളുടെ...കുറുക്കനും കാക്കയും
ഒരു ദിവസം ഒരു കാക്കച്ചി ഒരു കൊച്ചുകുട്ടിയുടെ കയ്യില്‍ നിന്നും ഒരു നെയ്യപ്പം തട്ടിയെടുത്ത്...വാലില്ലാക്കുറുക്കന്‍
ഒരിയ്ക്കല്‍ ഒരു കുറുക്കന് ഇര തേടി നടക്കുകയാരിരുന്നു. മൃഗങ്ങളെ പിടിക്കാന്‍ വേട്ടക്കാര്‍...തലച്ചോറില്ലാത്ത കഴുത
കാട്ടിലെ രാജാവായ സിംഹത്തിന്റെ മന്ത്രിയായിരുന്നു കുറുക്കന്. അതങ്ങിനെയാണല്ലോ സാധാരണ...സിംഹവും ചുണ്ടെലിയും
ഒരിയ്ക്കല്‍ ഒരു സിംഹം ഒരു മരത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. ആ മരത്തിനടിയിലെ ഒരു മാളത്തില്‍...പകരത്തിന് പകരം
ബാലുക്കരടിയ്ക്ക് അന്ന് കുറെയധികം നല്ല തേന്‍ കിട്ടി. കിട്ടിയ തേനെല്ലാം ഒരു കുടത്തിലാക്കി തന്റെ...
0 Comments