ഭിഷ്കക്കാരന്‍റെ ദിവാസ്വപ്നം


 ഒരിടത്തൊരിടത്ത് ഒരു ഭിക്ഷക്കാരനുണ്ടായിരുന്നു. ചെറുപ്പക്കാരനായ അയാള്‍ ഒരു ഭിക്ഷക്കാരനായി തീര്‍ന്നത് പണിചെയ്യാനുള്ള അയാളുടെ മടി കൊണ്ട് മാത്രമാണ്.

ഭിക്ഷാടനവും വെറുതെയിരുന്ന് സ്വപ്നം കാണലുമല്ലാതെ വേറൊരു പണിയും അയാള്‍ക്കില്ല. 

അങ്ങനെയിരിക്കേ, ഒരു ദിവസം അവന് രാജകൊട്ടാരത്തില്‍ നിന്ന് നല്ല ഭക്ഷണം കിട്ടി. നല്ല വിഭവസമൃദ്ധമായ ഭക്ഷണം കണ്ടതോടെ അയാള്‍ക്ക് സന്തോഷമടക്കാന്‍ വയ്യാതായി. വേഗം ഒരു ഒഴിഞ്ഞ കടത്തിണ്ണയില്‍ വെച്ച് അയാള്‍ ഭക്ഷണം കഴിക്കാനൊരുങ്ങി.

അപ്പോഴാണ് ആ രാജ്യത്തെ സുന്ദരിയായ  രാജകുമാരി ഒരു വരണമാല്യവും കൈയ്യിലേന്തി സ്വയംവരത്തിനിറങ്ങിയത്. രാജവീഥിയിലൂടെ മന്ദം മന്ദം നടന്നു വരികയായിരുന്ന ആ രാജകുമാരി നടന്നെത്തിയത് നമ്മുടെ ഭിക്ഷക്കാരനിരിക്കുന്ന് കടത്തിണ്ണയിലേയ്ക്കായിരുന്നു.

ഭിക്ഷക്കാരന്‍ തനിക്ക് നേരെ നടന്നടക്കുന്ന രാജകുമാരിയെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. തന്‍റെ പിന്നാലെ വരുന്ന ഭടന്മാരെയും കൊട്ടാരവാസികളെയും അമ്പരപ്പിച്ച് കൊണ്ട് രാജകുമാരി വരണമാല്യം ആ ഭിക്ഷക്കാരന്‍റെ കഴുത്തിലണിയിക്കാന്‍ ഒരുങ്ങി. 

അത്ഭുതം കൊണ്ടും സന്തോഷം കൊണ്ടും വീര്‍പ്പുമുട്ടി നിന്ന ഭിക്ഷക്കാരനെ ഞെട്ടിച്ച് കൊണ്ട് പെട്ടെന്നാണ് ഭടന്മാര്‍ രാജകുമാരിയെ അവനടുത്ത് നിന്നും പിടിച്ച് മാറ്റാന്‍ തുടങ്ങിയത്. 

"നിങ്ങളെന്താണീ കാണിക്കുന്നത്. രാജകുമാരിയെ വിടൂ. രാജകുമാരി എന്നെ കണ്ടിഷ്ടപ്പെട്ട് എന്നെ വിവാഹം കഴിക്കാന്‍ എത്തിയതാണ്!" ഭിക്ഷക്കാരന്‍ ഭടന്മാരോട് കയര്‍ത്തു.

പക്ഷേ അവരുണ്ടോ കേള്‍ക്കുന്നു. അവര്‍ അയാളെ തള്ളി മാറ്റി.

കോപം കൊണ്ട് വിറച്ച ഭിക്ഷക്കാരന്‍ തന്‍റെ രണ്ടു കൈകളും വീശി ഭടന്മാരെ ആക്രമിച്ചു. 

എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദമാണ് ഭിക്ഷക്കാരനെ തന്‍റെ ദിവാസ്വപ്നത്തില്‍ നിന്നുണര്‍ത്തിയത്. കൊട്ടാരത്തില്‍ നിന്ന് ലഭിച്ച വിശിഷ്ട ഭക്ഷണങ്ങളടങ്ങിയ പാത്രം താഴെ തട്ടി വീണ് കിടക്കുന്നത് കണ്ട് അവന്‍ ആകെ വിഷമിച്ച് നിന്ന് പോയി. 

താന്‍ ദിവാസ്വപ്നം കണ്ട് തട്ടിയകറ്റിയത് ഭടന്മാരെയല്ല, തനിക്ക് ലഭിച്ച ഭക്ഷണമാണെന്ന് തിരിച്ചറിഞ്ഞ അയാള്‍ നഷ്ടപ്പെട്ടതോര്‍ത്ത് കരയാന്‍ തുടങ്ങി.



കടത്തിണ്ണയിലിരുന്നതും അയാള്‍ ഒരു ദിവാസ്വപ്നം കാണാന്‍ തുടങ്ങി.

Post a Comment

0 Comments