കോടീശ്വരന്‍റെ പുത്രന്‍!

കൂട്ടുകാര്‍ ജോണ്‍ ഡി റോക്ഫെല്ലര്‍ എന്ന വ്യക്തിയെപ്പറ്റി കേട്ടിട്ടുണ്ടോ? ഒരു അമേരിക്കൻ ബിസിനസ് മാഗ്നറ്റായിരുന്ന റോക്ഫെല്ലര്‍ ആധുനിക ചരിത്രത്തിലെ മഹാസമ്പന്നനായ വ്യക്തിയും, യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയുമായിരുന്നു.

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു വലിയ ദരിദ്ര കുടുംബത്തിലാണ് റോക്ക്ഫെല്ലർ ജനിച്ചത്. തന്‍റെ പതിനാറാം വയസ്സില്‍ ഒരു അസിസ്റ്റന്റ് ബുക്ക് കീപ്പർ ആയി ജോലി തുടങ്ങിയ റോക്ക്ഫെല്ലർ പിന്നീട് ഒരു ബിസിനസ്സ് മാഗന്റ്റായി വളര്‍ന്നത് കഠിനമായ പരിശ്രമത്തിലൂടെയാണ്. 

1870-ൽ റോക്ക്ഫെല്ലർ സ്റ്റാൻഡേർഡ് ഓയിൽ കമ്പനി സ്ഥാപിച്ചു. മണ്ണെണ്ണയുടെയും ഗ്യാസോലിൻ്റെയും പ്രാധാന്യം വർദ്ധിച്ചതോടെ റോക്ക്ഫെല്ലറുടെ സമ്പത്ത് കുതിച്ചുയർന്നു. അമേരിക്കയിലെ എണ്ണയുടെ 90% വരെ നിയന്ത്രണം ഒരു സമയം അദ്ദേഹത്തിനെ കമ്പനിക്കായിരുന്നു.

ലോകമെമ്പാടുമുള്ള മനുഷ്യരുടെ ക്ഷേമത്തിനായി അദ്ദേഹം സ്ഥാപിച്ച റോക്ഫെല്ലർ ഫൗണ്ടേഷൻ ലോകത്തിലെ തന്നെ വലിയ ചാരിറ്റി ഫൌണ്ടേഷനുകളിലൊന്നാണ്. 

ഇനി പറയുന്നത് റോക്ക്ഫെല്ലറെ കുറിച്ചുള്ള ഒരു നര്‍മ്മകഥയാണ്. 

ഒരിക്കല്‍ റോക്ക്ഫെല്ലർ വ്യാപാരാവശ്യത്തിനായി വാഷിങ്ടണ്‍ നഗരത്തിലെത്തി. അവിടെയുള്ള ഒരു ഹോട്ടലില്‍ എത്തിയ അദ്ദേഹം ഒരു തനിക്കായി വാടക കുറഞ്ഞ ഒരു സാധാരണ മുറിയായിരുന്നു ആവശ്യപ്പെട്ടത്.

കോടീശ്വരനായ അതിഥിയെ തിരിച്ചറിഞ്ഞ ഹോട്ടല്‍ ജീവനക്കാരന്‍ വളരെയധികം ആശ്ചര്യത്തോടെ അദ്ദേഹത്തോട് ചോദിച്ചു. 

"താങ്കളെപ്പോലെ വലിയവനായ ഒരാള്‍ എന്തുകൊണ്ടാണ് ഒരു സാധാരണ മുറി ആവശ്യപ്പെടുന്നത്? അങ്ങയുടെ മകന്‍ ഇവിടെ വന്ന് സ്ഥിരമായി താമസിക്കാറുണ്ട്. അദ്ദേഹം ഇവിടെയുള്ള ഏറ്റവും മികച്ച മുറിയിലേ തങ്ങാറുള്ളൂ!"

"അതിലെന്ത് അത്ഭുതമാണുള്ളത് സുഹൃത്തെ? അവന് ഏറ്റവും മികച്ച മുറി തന്നെ ആവശ്യപ്പെടാം. കാരണം, അവന്‍ എന്നെപ്പോലെയല്ല! അവന്‍ ഒരു കോടീശ്വരന്‍റെ പുത്രനാണ്!" 

ഒരു ചെറുചിരിയോടെയുള്ള റോക്ക്ഫെല്ലറുടെ മറുപടി കേട്ട് ഹോട്ടല്‍ ജീവനക്കാരന്‍ അമ്പരന്ന് പോയി.

Post a Comment

0 Comments