കുസൃതി ചോദ്യങ്ങള്‍ Set 4   1. ആനയോളം വലിപ്പമുണ്ട്, എന്നാല്‍ ആനയല്ല. അല്‍പ്പം പോലും ഭാരവുമില്ല, എന്നാല്‍ എടുക്കാനുമാകില്ല
   2. അടുക്കളയില്‍ കയറുമ്പോള്‍ എല്ലാവരും ആദ്യം വെക്കുന്നതെന്ത്?
   3. തോട്ടത്തില്‍ ഞാന്‍ പച്ച, ചന്തയിലെത്തുമ്പോള്‍ കറുപ്പ്, വീട്ടിലെത്തിയാല്‍ ചുവപ്പ് ഞാനാര്?
   4. തിന്നാന്‍ വേണ്ടിയാണ് എല്ലാവരും എന്നെ വാങ്ങിക്കുന്നത്. എന്നാലോ, ആരും എന്നെ തിന്നാറില്ല
   5. സ്വര്‍ണ്ണനിറമാണ്, സ്വര്‍ണ്ണമല്ല, ചൂടുണ്ട്, തീയല്ല, വട്ടത്തിലാണ്, പൊട്ടല്ല. ഞാനാരെന്ന് പറയാമോ?
           കൂടുതല്‍ കുസൃതി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
            

           ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


           1. ആനയുടെ നിഴല്‍
           2. കാല്‍
           3. തേയില
           4. പ്ലേറ്റ്
           5. സൂര്യന്‍

           Post a Comment

           0 Comments