ഒരു ദിവസം വേട്ടക്കായി കാട്ടിലെത്തിയതായിരുന്നു അവര്‍. കുറെ അലഞ്ഞതിന് ശേഷം ക്ഷീണിച്ച് വേട്ടക്കാരന് വിശ്രമിക്കാനായി ഒരു മരത്തണലില്‍ ഇരുന്നു. അപ്പോഴാണ് ഒരു മുയല് അവരുടെ മുന്പില് എത്തിപ്പെട്ടത്. മുയലിനെ കണ്ടതും നായ അതിന്റെ പിറകെ ഓടി. മുയലിനെ ഓടിച്ചിട്ട് പിടിക്കാനായിരുന്നു നായയുടെ ശ്രമം.
മുയല് അതിവേഗത്തില്‍ കുതിച്ച് പാഞ്ഞു. നായ തൊട്ട് പിറകെയും. എത്ര ശ്രമിച്ചിട്ടും മുയലിനൊപ്പമെത്താന് നായയ്ക്ക് കഴിഞ്ഞില്ല, അത് മുയലിനെ ഉപേക്ഷിച്ച് തിരികെ വേട്ടക്കാരനരികിലെത്തി ഇരുന്നു.
പരാജയപ്പട്ട് തിരിച്ചെത്തിയ നായയോട് വേട്ടക്കാരന് ചോദിച്ചു.
"നീ ഇത്ര മിടുക്കനായിട്ടും ഒരു ചെറിയ മുയലിനെ ഓടി പിടിക്കാന്‍ നിനക്ക് സാധിച്ചില്ലേ? കഷ്ടം! വല്ലാത്ത നാണക്കേട് തന്നെ!"
അതിന് നായ മറുപടി കൊടുത്തതിങ്ങനെയാണ്: "എന്ത് നാണക്കേട്? എന്റെയും മുയലിന്റെയും ഓട്ടത്തില്‍ സ്വാഭാവികമായുള്ള വ്യത്യാസം കാരണമാണ് എനിക്കതിനെ പിടിക്കാന്‍ സാധിക്കാത്തത്. ഞാന്‍ ഓടിയത് മുയലിനെ ഭക്ഷണമാക്കുവാന്‍ വേണ്ടിയാണ്. പക്ഷേ ആ മുയലിന്റെ ഓട്ടം സ്വന്തം ജീവന് രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. അത് കൊണ്ട് മുയല് തന്റെ മുഴുവന്‍ ഊര്‍ജ്ജവും എടുത്ത് ജീവന് രക്ഷിക്കാന്‍ വേണ്ടി പായും, ആ വ്യത്യാസം കൊണ്ടാണ് ഞാന്‍ തോറ്റത്"
നായയുടെ യുക്തിപരമായ മറുപടിയോട് വേട്ടക്കാരനും യോജിച്ചു.
പ്രാണന് അപകടത്തില്‍ പെടുമ്പോള്‍ ഏത് ജീവിക്കും അപ്രതീക്ഷിതമായ ശക്തി കൈവരും!
കാട്ടിലെ കൂടുതല്‍ കഥകള്‍
കാട്ടാടിന്റെയും കലമാനിന്റെയും ശണ്ഠ
ഒരിയ്കല് ഒരു കാട്ടാടും കലമാനും ഒരേ സമയം വെള്ളം കുടിക്കാനായി കാട്ടിനുള്ളിലെ ഒരു...ആട്ടിന്‍കുട്ടിയും ചെന്നായും - മറ്റൊരു കഥ
ഒരിയ്ക്കല്‍ ഒരാട്ടിന്‍പറ്റം കാട്ടില്‍ മേഞ്ഞു നടക്കുകയായിരുന്നു. ഒരാട്ടിന്‍കുട്ടി കൂട്ടത്തില്‍...പുലി വീണ്ടും എലിയായി!
ഒരു വനത്തില്‍ ഒരു മഹനായ മഹര്‍ഷി താമസിച്ചിരുന്നു. വര്‍ഷങ്ങളോളം തപം ചെയ്ത് ദിവ്യശക്തി നേടിയ ഒരു മഹദ്...പാട്ട് നിര്‍ത്തിയ പൈങ്കിളി
ഒരിയ്ക്കല്‍ ഒരു കാട്ടില്‍ നന്നായി പാട്ട് പാടുന്ന ഒരു പൈങ്കിളി ഉണ്ടായിരുന്നു. എന്നും...ജീവന് വേണ്ടിയുള്ള ഓട്ടം
ഒരു വേട്ടക്കാരന് മിടുക്കനായ ഒരു നായയുണ്ടായിരുന്നു. എല്ലാ തവണയും വേട്ടയ്ക്ക് പോകുമ്പോള്‍ അയാളുടെ...കുറുക്കനും കാക്കയും
ഒരു ദിവസം ഒരു കാക്കച്ചി ഒരു കൊച്ചുകുട്ടിയുടെ കയ്യില്‍ നിന്നും ഒരു നെയ്യപ്പം തട്ടിയെടുത്ത്...വാലില്ലാക്കുറുക്കന്‍
ഒരിയ്ക്കല്‍ ഒരു കുറുക്കന് ഇര തേടി നടക്കുകയാരിരുന്നു. മൃഗങ്ങളെ പിടിക്കാന്‍ വേട്ടക്കാര്‍...തലച്ചോറില്ലാത്ത കഴുത
കാട്ടിലെ രാജാവായ സിംഹത്തിന്റെ മന്ത്രിയായിരുന്നു കുറുക്കന്. അതങ്ങിനെയാണല്ലോ സാധാരണ...സിംഹവും ചുണ്ടെലിയും
ഒരിയ്ക്കല്‍ ഒരു സിംഹം ഒരു മരത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. ആ മരത്തിനടിയിലെ ഒരു മാളത്തില്‍...പകരത്തിന് പകരം
ബാലുക്കരടിയ്ക്ക് അന്ന് കുറെയധികം നല്ല തേന്‍ കിട്ടി. കിട്ടിയ തേനെല്ലാം ഒരു കുടത്തിലാക്കി തന്റെ...
1 Comments
Good storyline
ReplyDelete