അപ്പോഴാണ് ഒരു കുറുക്കന്‍ അത് വഴി വന്നത്. കാക്കച്ചിയുടെ കയ്യിലെ നെയ്യപ്പം കണ്ടതും കുറുക്കച്ചന് വായില്‍ വെള്ളമൂറി. അത് തട്ടിയെടുക്കണമെന്ന് അവന്‍ തീരുമാനിച്ചു.
"കാക്കപ്പെണ്ണേ, ഇന്ന് നിന്നെക്കാണാന്‍ എന്തൊരു ഭംഗിയാണ്. എന്ത് തിളക്കമാണ് നിന്‍റെ ദേഹത്തിന്! നീ നൃത്തം വെക്കുന്നത് കാണാന്‍ എന്ത് ഭംഗിയായിരിക്കും. ഒന്നു നൃത്തം വെക്കാമോ?"
`
കുറുക്കന്‍റെ വാക്കുകള്‍ കേട്ട കാക്കച്ചിയ്ക്ക് അഭിമാനം അടക്കാന്‍ പറ്റിയില്ല. അവള്‍ നെയ്യപ്പം കൊക്ക് കൊണ്ട് കടിച്ച് പിടിച്ച് നൃത്തം ചെയ്തു.
"അതിഗംഭീരം! എത്ര മനോഹരമായാണ് നീ നൃത്തം ചെയ്യുന്നത്! ഇനി ഒരു പാട്ട് കൂടി പാടിയാല്‍ വളരെ നന്നായി"
കാക്കച്ചി നെയ്യപ്പം കൊത്തിപ്പിടിച്ചത് കൊണ്ട് കുറുക്കന്‍റെ ആദ്യത്തെ സൂത്രം ഫലിച്ചില്ല. അതു കൊണ്ടാണ് അവന്‍ പാട്ട് പാടാന്‍ പറഞ്ഞത്.
കാക്കച്ചിക്ക് വളരെ സന്തോഷമായി. അവള്‍ ഒന്നും ആലോചിക്കാതെ പാട്ട് പാടാന്‍ തയ്യാറായി.
കാക്കച്ചി വായ് തുറന്നതും നെയ്യപ്പം താഴേയ്ക്ക് വീണു. തക്കം നോക്കി നില്‍ക്കുകയായിരുന്ന കുറുക്കച്ചാര്‍ ഉടനെ ചാടി വീണ് നെയ്യപ്പം വായിലാക്കി ഓടി മറഞ്ഞു.
കാക്കച്ചിക്ക് അപ്പോഴാണ് അബദ്ധം മനസ്സിലായത്. എന്തു ചെയ്യാന്‍? നഷ്ടപ്പെട്ട നെയ്യപ്പത്തെയോര്‍ത്ത് അവള്‍ ദു:ഖിച്ചു.
കാര്യം കാണാന്‍ മറ്റുള്ളവര്‍ പറയുന്ന മുഖസ്തുതി കേട്ട് മയങ്ങിയാല്‍ നഷ്ടമായിരിക്കും സംഭവിക്കുക!
0 Comments