ഒരു ദിവസം ഹോജയെ ഒന്നു കളിയാക്കണമെന്ന് രാജാവ് തീരുമാനിച്ചു. അതിനുവേണ്ടി അദ്ദേഹം എല്ലാവരെയും എന്താണ് ചെയ്യേണ്ടതെന്ന് ശട്ടം കെട്ടി.
അന്നു രാവിലെ പതിവ് പോലെ കൊട്ടാരത്തിലെത്തിയ ഹോജയെകണ്ട് കാവല്‍ക്കാരന്‍ പ്രത്യേക അഭിവാദ്യം നല്‍കി. കൊട്ടാരത്തിനകത്തെത്തിയതും എല്ലാ സഭാവാസികളും എഴുന്നേറ്റ് നിന്ന് ഹോജയെ വണങ്ങി.
എന്താണ് നടക്കുന്നതെന്ന് ഹോജയ്ക്ക് ഒരു പിടിയും കിട്ടിയില്ല. ഹോജ ആകെ അമ്പരന്നു നില്‍ക്കവേ രാജാവ് പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു.
"പ്രിയപ്പെട്ട ഹോജാ, നിങ്ങളുടെ കഴിവില്‍ അഭിമാനം കൊണ്ട് ഞാന്‍ താങ്കളെ വിഡ്ഡികളുടെ രാജാവാക്കാന്‍ തീരുമാനിച്ചു. ഒരു രാജാവായ താങ്കളോട് ബഹുമാനം കാണിക്കാനാണ് അവരെല്ലാം എഴുന്നേറ്റ് വണങ്ങിയത്"
ഹോജയ്ക്ക് കാര്യം മനസ്സിലായി. ഇത് തനിക്ക് രാജാവ് കരുതിക്കൂട്ടി ഒരുക്കിയ ഒരു പണിയാണെന്ന് അദ്ദേഹത്തിന് പിടികിട്ടി. ഹോജ മറുപടിയൊന്നും പറയാതെ തന്‍റെ ഇരിപ്പിടത്തിന് നേര്‍ക്ക് നടന്നു.
സദസ്സിലുണ്ടായിരുന്നവര്‍ ഹോജയെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി, കൂടെ രാജാവും ചേര്‍ന്നു.
പെട്ടെന്നായിരുന്നു ഹോജ ഉഗ്രസ്വരത്തില്‍ കല്‍പ്പിച്ചത്.
"എന്താണിത്? ആരാണിവിടെ ഉച്ചത്തില്‍ ചിരിച്ച് ബഹളമുണ്ടാക്കുന്നത്. നാം നിങ്ങളുടെയെല്ലാം രാജാവാണ്"
ഹോജയുടെ ഗാംഭീര്യത്തോടെയുള്ള വാക്കുകള്‍ കേട്ട സദസ്യരെല്ലാം നാണം കെട്ട് പോയി. ബുദ്ധിമാനായ ഹോജ എത്ര സമര്‍ത്ഥമായാണ് തങ്ങളെല്ലാം വിഡ്ഢികളാണെന്ന് സ്ഥാപിച്ചത് എന്ന് അവര്‍ അതിശയപ്പെട്ടു.
ഇളിഭ്യനായിപ്പോയ രാജാവ് ഹോജയുടെ ബുദ്ധിശക്തിയെ പ്രകീര്‍ത്തിച്ച് അദ്ദേഹത്തിന് കൈ നിറയെ സമ്മാനം നല്‍കി.
0 Comments