ഒരിയ്ക്കല്‍ ചക്രവര്‍ത്തി ഒരു ഗംഭീര വിരുന്ന് സല്‍ക്കാരം നടത്തി. നാട്ടിലെ പ്രമാണിമാരെല്ലാം സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സല്‍ക്കാരത്തില്‍ പങ്കെടുത്തവരെല്ലാം ചക്രവര്‍ത്തിയുടെ ദാനധര്‍മ്മത്തെയും, ഭരണപാടവത്തെയും പുകഴ്ത്തി സംസാരിച്ചു. ഹോജ മുഖസ്തുതിക്കൊന്നും നില്‍ക്കാതെ വിരുന്നില്‍ പങ്കെടുത്തു. ഹോജ മാത്രം തന്നെ സ്തുതിക്കാതിരുന്നത് ചക്രവര്‍ത്തി ശ്രദ്ധിച്ചിരുന്നു.
വിരുന്നിന് ശേഷം പങ്കെടുത്ത പ്രമാണിമാര്‍ക്കെല്ലാം ചക്രവര്‍ത്തി ഓരോ സമ്മാനങ്ങള്‍ നല്‍കി. എല്ലാവര്‍ക്കും വളരെ വിലപിടിപ്പുള്ള പട്ടുവസ്ത്രങ്ങളായിരുന്നു ചക്രവര്‍ത്തി നല്‍കിയത്.
ഹോജയുടെ ഊഴം വന്നപ്പോള്‍ ചക്രവര്‍ത്തി അദ്ദേഹത്തിന് ഒരു ചാക്കുനൂല്‍ കൊണ്ടുണ്ടാക്കിയ ഒരു പരുക്കന്‍ വസ്ത്രമാണ് നല്‍കിയത്.
ചക്രവര്‍ത്തി എന്ത് കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്നത് ഹോജയ്ക്ക് മനസ്സിലായി. താന്‍ ചക്രവര്‍ത്തിയെ സ്തുതിക്കാതിരുന്നതിലുള്ള അതൃപ്തിയാണ് കാരണമെന്ന് ഹോജയ്ക്ക് വ്യക്തമായി. എന്നാല്‍ ഹോജ ഒരു ഭാവ വ്യത്യാസവും കാണിക്കാതെ ചക്രവര്‍ത്തിയെ വണങ്ങി ആ സമ്മാനം സ്വീകരിച്ചു. എന്നിട്ട് ആ വസ്ത്രം ഉയര്‍ത്തിക്കാണിച്ച് കൊണ്ട് അതിയായ അഭിമാനത്തോടെ പറഞ്ഞു.
"ബഹുമാന്യരെ, ചക്രവര്‍ത്തി നിങ്ങള്‍ക്കെല്ലാം വിലകൊടുത്ത് വാങ്ങിയ പട്ട് വസ്ത്രങ്ങളാണ്. എന്നാല്‍ എന്നോടുള്ള പ്രത്യേക സ്നേഹവും ബഹുമാനവും കാരണം അദ്ദേഹം എനിക്ക് നല്‍കിയത് ചക്രവര്‍ത്തി പതിവായി ധരിക്കാറുള്ള വസ്ത്രം തന്നെയാണ്"
0 Comments