പോകുന്ന വഴിയെ അയാല്‍ ആലോചിച്ചു.
"ഈ മലര്‍പ്പൊടി ഞാന്‍ ചന്തയില്‍ കൊണ്ട് പോയി വില്‍ക്കും. എന്നിട്ടാ കാശ് കൊടുത്ത് നല്ല ഒരാടിനെ വാങ്ങും.. ആടിന് ധാരാളം പാല്‍ കിട്ടും. ആ പാല്‍ വിറ്റ് കിട്ടുന്ന പണം സൂക്ഷിച്ച് വെച്ച് ഒരു വലിയ കറവപ്പശുവിനെ വാങ്ങും. പശുവിന് കൂടുതല്‍ പാല്‍ കിട്ടും, നല്ല വിലയും കിട്ടും. പാലും ചാണകവും വിറ്റ് കിട്ടുന്ന കാശ് കൊണ്ട് കൂടുതല്‍ പശുവിനെ വാങ്ങും. അവയില്‍ നിന്നെല്ലാം കിട്ടുന്ന പാല്‍ വിറ്റാല്‍ വീട് പുതുക്കിപ്പണിയാം. മാത്രമല്ല കുറച്ച് കാലം കൊണ്ട് ഒരു നെല്‍പാടം വാങ്ങി നെല്‍കൃഷി നടത്തും. അപ്പോഴെക്കും ഒരു വിവാഹം കഴിക്കും. അതോടെ വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ ആളാകും. അങ്ങിനെ പിന്നെ ഭാര്യ ഒരു മിടുക്കന്‍ ഉണ്ണിയെ പ്രസവിക്കും. ഉണ്ണി നല്ല സമര്‍ത്ഥനായി വളരും. അതിനിടയില്‍ ചിലപ്പോള്‍ അവന്‍ മുലപ്പാലിനു വേണ്ടി വിശന്നു കരയുന്നത് ഭാര്യ പണിത്തിരക്കില്‍ കേള്‍ക്കാതാകും. ഉണ്ണിയുടെ കരച്ചില്‍ കേട്ടാല്‍ എനിക്ക് ദേഷ്യം വരും. ഞാന്‍ വടിയെടുത്ത് ഭാര്യയെ നല്ല തല്ല് തല്ലും!"
ഇതും പറഞ്ഞ് അയാല്‍ തന്‍റെ കയ്യിലുള്ള വടി അറിയാതെ എടുത്ത് ആഞ്ഞടിച്ചു. ആ അടി കൃത്യമായും കൊണ്ടത് തലയിലുള്ള മണ്‍കലത്തിലായിരുന്നു. കലം പൊട്ടി മലര്‍പ്പൊടി അയാളുടെ ദേഹത്തും നിലത്തും വീണു.
പാവം ബ്രാഹ്മണന്‍! അയാളുടെ ദിവാസ്വപനം മൂലം കയ്യിലുണ്ടായിരുന്ന മലര്‍പ്പൊടി നഷ്ടമായി.
0 Comments