പണ്ടൊരിക്കല്‍ കാട്ടില്‍ മൃഗങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചു. കാറ്റില്‍ എത്ര മൃഗങ്ങളുണ്ട്, കുട്ടികളെത്ര, മുതിര്‍ന്നവരെത്ര, ഏതെല്ലാം തരം മൃഗങ്ങളാണുള്ളത് എന്നിങ്ങനെ പല കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയുള്ള ഒരു കണക്കെടുപ്പ്. മുയലച്ചനെയും, കുറുക്കച്ചനും പിന്നെ ചെന്നായച്ചേട്ടനും ആയിരുന്നു കണക്കെടുപ്പുകാര്‍.
മൂന്നുപേരും ഓരോ ഗുഹയിലും കയറിയിറങ്ങി എണ്ണം രേഖപ്പെടുത്താന്‍ തുടങ്ങി. മിക്ക വീട്ടിലും കുറേയേറെ അംഗങ്ങള്‍ ഉണ്ടായിരുന്നു.
ചിലര്‍ക്കൊക്കെ പത്തും പതിനഞ്ചും കുട്ടികള്‍! മറ്റ് ചിലയിടത്തോ, ഒരൊറ്റ പ്രസവത്തില്‍ തന്നെ പത്തും ഇരുപതും കുട്ടികള്‍!
കണക്കെടുക്കാനിറങ്ങിയവര്‍ക്ക് തന്നെയുണ്ടായിരുന്നു നിരവധി കുട്ടികള്‍!
അങ്ങിനെ ഓരോ ഗുഹയിലും, മാളത്തിലും കയറിയിറങ്ങി.
കണക്കെടുപ്പുകാര്‍ ഒടുക്കം സിംഹരാജന്‍റെ മടയിലെത്തി.
"രാജാവേ, അങ്ങയുടെ വീട്ടില്‍ എത്ര അംഗങ്ങളുണ്ട്?" മുയലച്ചന്‍റേതായിരുന്നു ചോദ്യം
"മൂന്ന്‍" സിംഹരാജന്‍ മറുപടി പറഞ്ഞു.
"ഓഹോ. അങ്ങേയ്ക്ക് എത്ര മക്കളുണ്ട്?" കുറുക്കച്ചന്‍ ചോദിച്ചു.
"ഒന്ന്‍!" സിംഹരാജന്‍ മറുപടി പറഞ്ഞു.
"ങേ! ഒന്നോ? അങ്ങേയ്ക്ക് ആകെ ഒരു കൂട്ടിയേ ഉള്ളൂ?" മൂന്നു പേരും ഒരേ സ്വരത്തിലാണ് ചോദിച്ചത്.
"അതേ! ഒന്നേയുള്ളൂ. പക്ഷേ, അതൊരു സിംഹക്കുട്ടിയാണ്" സിംഹരാജന്‍ ഗൌരവത്തില്‍ മറുപടി പറഞ്ഞു.
മൂന്നാള്‍ക്കും ഒന്നും പറയാനില്ലായിരുന്നു. എന്തിനും എണ്ണത്തേക്കാള്‍ പ്രധാനം ഗുണത്തിനാണ് എന്നവര്‍ക്കും അറിയാമല്ലോ!
1 Comments
Sanal kumar
ReplyDelete