ഒരു നീണ്ട യാത്രയിലായിരുന്നു ഹോജ. യാത്ര ചെയ്ത് ക്ഷീണിച്ച ഹോജ രാത്രി താമസിക്കുന്നതിനായി ഒരു സത്രത്തില്‍ ചെന്നു. സത്രമുടമ വളരെ സന്തോഷത്തോട് കൂടി ഹോജയെ സ്വീകരിച്ചു. അദ്ദേഹത്തിന് നല്ല മുറിയും മറ്റ് സൌകര്യങ്ങളും ഒരുക്കി കൊടുത്തു. ഹോജ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തന്റെ സത്രത്തിലെ പരിചാരകരെ കാണിച്ച് സത്രമുടമ പറഞ്ഞു.
"ഇവിടെ ധാരാളം പരിചാരകരുണ്ട്. അങ്ങേയ്ക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല. രാത്രിയില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ ഒന്നു വിളിച്ചാല്‍ മതി. ഞങ്ങള്‍ ഓടിയെത്തിക്കൊള്ളാം"
സത്രമുടമയുടെ വാക്കുകള്‍ കേട്ട് ഹോജയ്ക്ക് സന്തോഷമായി.വളരെ സമാധാനത്തോടെ അദ്ദേഹം ഉറങ്ങാന്‍ കിടന്നു.
രാത്രിയേറെ കഴിഞ്ഞപ്പോള്‍ ഹോജയ്ക്ക് നന്നായി ദാഹം തുടങ്ങി. തൊണ്ട വറ്റി വരണ്ടിരിക്കുന്നു. ഒരു തുള്ളി വെള്ളം പോലും മുറിയിലില്ല.
ഹോജ ഉടനെ തന്നെ സത്രമുടമയെ വിളിച്ചു. ഒരൊച്ചയും അനക്കവും കേള്‍ക്കതായപ്പോള്‍ ഹോജ വീണ്ടും ഉറക്കെ വിളിക്കാന്‍ തുടങ്ങി. ആര് കേള്‍ക്കാന്‍?
ഹോജയ്ക്കാണെങ്കില്‍ ദാഹിച്ചിട്ട് നില്‍ക്കക്കളിയില്ലതായി. എത്ര തൊണ്ട പൊട്ടി വിളിച്ചിട്ടും ആരും വരുന്നുമില്ല. വേറൊരു നിവൃത്തിയുമില്ലെന്ന് വന്നപ്പോള്‍ ഹോജ തന്‍റെ ബുദ്ധി പ്രയോഗിച്ചു.
"അയ്യോ! തീ പിടിച്ചേ, തീ! ഓടി വരണേ!" ഹോജ അലറി വിളിച്ചു
നിമിഷങ്ങള്‍ക്കകം സത്രമാകെ ഉണര്‍ന്ന് കഴിഞ്ഞിരുന്നു. ആളുകള്‍ അലര്‍ച്ച കേട്ട ഭാഗത്തേയ്ക്ക് ഓട്ടം പിടിച്ചു.
വളരെ പെട്ടെന്നു തന്നെ സത്രമുടമയും, പരിചാരകരും ഹോജയുടെ അടുത്തെത്തി. പാത്രങ്ങളില്‍ വെള്ളവുമായെത്തിയ അവര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു.
"എവിടെ, എവിടെയാണ് തീ? എവിടെയാണ് വെള്ളമൊഴിക്കേണ്ടത്?"
ഹോജ ഉടന്‍ തന്നെ തന്‍റെ വായ് തുറന്നു അലറി.
"ഇവിടെ! ഇവിടെ എന്റെ വായിലാണ് വെള്ളമൊഴിക്കേണ്ടത്!"
കൂടുതല്‍ ഹോജാ കഥകള്‍
ഭാര്യയെ പേടി! ഹോജാ കഥ - Bharyaye Peti Hoja Katha
ഒരു ദിവസം രാവിലെ ചായയുണ്ടാക്കാന്‍ അടുപ്പ് കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഹോജ. എത്ര...പകരത്തിന് പകരം - ഹോജാക്കഥ
ഒരു ദിവസം വീടിന്റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു ഹോജ. അപ്പോഴാണ് ഒരാള്‍ അദ്ദേഹത്തെക്കാണാന്‍...നഷ്ടപ്പെട്ട കൂലി
ഒരു ദിവസം ഹോജ യാത്രക്കിടയില്‍ ഒരു ചെറിയ പുഴയുടെ കരയിലെത്തി. അവിടെ പുഴ കടക്കാനാകാതെ വിഷമിച്ച്...ഹോജയുടെ ആവശ്യം!
ഒരു ദിവസം രാജാവ് ഹോജയോട് ചോദിച്ചു."ഹോജാ, ദൈവം തമ്പുരാന് തന്റെ ഒരു കയ്യില്‍ നിറയെ പണവും മറു...രാജാവാകാനുള്ള യോഗ്യത! - ഹോജാക്കഥ
ഒരു ദിവസം രാജാവുമായി നര്മ്മസല്ലാപത്തിലായിരുന്നു ഹോജ. സംസാരമദ്ധ്യേ രാജാവ് പറഞ്ഞു."ലോകത്ത്...എതിരില്ലാത്ത സത്യം - ഹോജാക്കഥ
ഒരു ദിവസം ഹോജ ചന്തയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ആ വിളി കേട്ടത്."എതിരില്ലാത്ത സത്യം!...എന്താണ് സത്യം?
ഒരിക്കല്‍ രാജാവ് തന്റെ സദസ്യരോട് ഒരു ചോദ്യം ചോദിച്ചു. "എന്താണ് സത്യം?"രാജാവിന്റെ...ഇല്ലാത്ത വായ്പയ്ക്ക് വല്ലാത്ത പലിശ!
ഹോജ കുറച്ച് ദിവസമായി നല്ല സാമ്പത്തിക ഞെരുക്കത്തിലാണ്. എവിടെ നിന്നെങ്കിലും കടം വാങ്ങിച്ച് കാര്യം...ഹോജയുടെ കുപ്പായം
ഒരിയ്ക്കല്‍ ഹോജയും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും ഒരു യാത്രക്കിറങ്ങി. യാത്ര പുറപ്പെടും മുന്‍പേ...കള്ളന്മാരെ ഓടിച്ച ഹോജ
ഒരു ദിവസം ഹോജയുടെ വീട്ടില്‍ ഒരു കള്ളന് കയറി. അസാധാരണ ധൈര്യശാലിയായ ഹോജ പതിയെ ഒരു കട്ടിലിനടിയില്‍...
0 Comments