തപാല്‍പെട്ടി പൂട്ടിപ്പോയ്! Thapalpetti Poottippoyi!


ഹുസൈന്‍ ഹാജിയുടെ കടയിലെ പണിക്കാരനായിരുന്നു മണ്ടനായ പോക്കര്‍. ഒരു ദിവസം ഹുസൈന്‍ ഹാജി പോക്കരെ വിളിച്ച് ഒരു കവര്‍ അവന്‍റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു.

"എടാ പോക്കരേ! നീ ഈ എഴുത്ത് പട്ടണത്തില്‍ പൊയി ആ എഴുത്ത് പെട്ടിയില്‍ ഇടണം. അത്യാവശ്യമായി അയക്കേണ്ട എഴുത്താണ്. എന്തായാലും പെട്ടിയില്‍ ഇട്ടിട്ടേ വരാവൂ"

പോക്കര്‍ പെട്ടെന്ന് തന്നെ തയ്യാറായി. ഉടന്‍ തന്നെ പട്ടണത്തിലെയ്ക്ക് പുറപ്പെട്ടു.

ആകെ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുക്കില്ല അവിടെ നിന്നും പട്ടണത്തില്‍ പോയി വരാന്‍. എന്നാല്‍ അന്ന് രാത്രിയായിട്ടും പോക്കര്‍ തിരിച്ചെത്തിയില്ല.

പിറ്റേ ദിവസമാണ് നമ്മുടെ പോക്കര്‍ തിരിച്ചെത്തിയത്. കണ്ട പാടെ എന്തുകൊണ്ടാണ് വരാന്‍ വൈകിയതെന്ന് ഹാജി ചോദിച്ചു..

"ഒന്നും പറയേണ്ട മുതലാളീ! ഞാന്‍ അവിടെ എത്തിയപ്പോഴെയ്ക്കും തപാല്‍ പെട്ടി പൂട്ടി അവര്‍ പോയിരുന്നു. ഞാന്‍ എത്ര ശ്രമിച്ചിട്ടും ആ താഴ് തുറക്കാന്‍ പറ്റിയില്ല. പിന്നെ ഞാന്‍ അവിടെ തന്നെ ഇരുന്നു. ഇന്നു രാവിലെ ഒരാള്‍ വന്ന് ആ പെട്ടി തുറന്ന ശേഷമാണ് എനിയ്ക്ക് മുതലാളിയുടെ കത്ത് അതിലിടാന്‍ പറ്റിയത്."

പോക്കരുടെ കഥ കേട്ട് ഹാജിയാര്‍ അന്തം വിട്ട് നിന്നു പോയി!

Post a Comment

0 Comments