സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ? എബ്രഹാം ലിങ്കന്‍റെ കഥ- Swargathilekko Narakathilekko


 അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്നു  അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന എബ്രഹാം ലിങ്കൺ. എബ്രഹാം ലിങ്കണെ കുറിച്ചുള്ള ഒരു കഥയാണിത്.

അമേരിക്കന്‍ കോണ്ഗ്രസ്സിലെയ്ക്ക് തിരഞ്ഞെടുപ്പില്‍ ലിങ്കണ്‍ ഒരു സ്ഥാനാര്‍ത്ഥിയായിരുന്ന സമയം. തന്‍റെ എതിരാളിയായ സ്ഥാനാര്‍ത്ഥിയുടെ തിരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ എത്തിയ ലിങ്കണ്‍ സദസ്സില്‍ സ്ഥാനം പിടിച്ചു.

യോഗത്തില്‍ പ്രസംഗിക്കുകയായിരുന്ന പുരോഹിതന്‍ തന്‍റെ പ്രസംഗ മദ്ധ്യേ ഉറക്കെ വിളിച്ച് പറഞ്ഞു.

"ഇക്കൂട്ടത്തില്‍ എബ്രഹാം  ലിങ്കണെതിരെ വോട്ട് ചെയ്ത് സ്വര്‍ഗ്ഗവാസികളാകാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി കൈ ഉയര്‍ത്തുക"

സദസ്യരെല്ലാം തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ ആയിരുന്നത് കൊണ്ട് എല്ലാവരും കൈ ഉയര്‍ത്തി.

അത്യധികമായ ആവെശത്തോടെ പുരോഹിതന്‍ അടുത്ത ചോദ്യം ചോദിച്ചു.

"ഇനി ലിങ്കണ് വോട്ട് ചെയ്ത് നരകത്തില്‍ പോകാന്‍ തയ്യാറുള്ളവര്‍ കൈ ഉയര്‍ത്തുക"

ഒരാള്‍ പോലും ഇത്തവണ കൈ ഉയര്‍ത്തിയില്ല.

അപ്പോഴാണ് പുരോഹിതന്‍  ലിങ്കണെ ശ്രദ്ധിക്കുന്നത്. അദ്ദേഹം ലിങ്കണോട് ചോദിച്ചു.

"നിങ്ങള്‍ രണ്ടു പ്രാവശ്യവും കൈ ഉയര്‍ത്തിയതേയില്ലല്ലൊ? എന്താ നിങ്ങള്‍ക്ക് സ്വര്‍ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും പോകാനാഗ്രഹമില്ലേ? എവിടെയ്ക്ക് പോകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?"

പതിയെ എഴുന്നേറ്റ് നിന്ന ലിങ്കണ്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു.

"അച്ചോ, തത്കാലം സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ അല്ല, ജയിച്ച് അമേരിക്കന്‍ കൊണ്ഗ്രസ്സിലേയ്ക്ക് പോകണമെന്നാണ് എന്‍റെ ആഗ്രഹം!"

പ്രശസ്തരുടെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments