ഷേഖ് ചിലിയുടെ ദിവാസ്വപ്നം - Sheik Chilliyude Divasvapnam

ഒരു ദിവസം ഷെയ്ഖ് ചില്ലി കടുകെണ്ണ വില്‍ക്കാനായി ചന്തയിലേയ്ക്ക് പോകുകയായിരുന്നു. തലയ്ക്ക് മുകളില്‍ കടുകെണ്ണ നിറച്ച കാലവും തല്യ്ക്കുളില്‍ നിറയെ ദിവാസ്വപ്നങ്ങളുമായി നടക്കുകയായിരുന്നു അയാള്‍.
"എന്തായാലും ഈ കടുകെണ്ണയ്ക്ക് നല്ല വില കിട്ടും. അത്രയും പണം കിട്ടിയാല്‍ ഞാനെന്തു ചെയ്യും?" ഷേക് ചിലി ആലോചിച്ചു.

അപ്പോഴാണ് ദൂരെ മേഞ്ഞു നടന്നിരുന്ന ഒരാട്ടിന്‍പറ്റം അയാളുടെ ശ്രധയില്‍ പെട്ടത്.

"അത് തന്നെ! ഞാന്‍ ആ പണം കൊണ്ട് ഒരാടിനെ വാങ്ങും. ആ ആടിന് കുറെ ആട്ടിന്‍കുട്ടികള്‍ ഉണ്ടാകും. മാത്രമല്ല നിറയെ പാലും കിട്ടും. ഞാന്‍ ആ പാല്‍ മുഴുവന്‍ വില്‍ക്കും. ആട്ടിന്‍കുട്ടികള്‍ വലുതായാല്‍ അവയ്ക്കും കുട്ടികളുണ്ടാകും. അവയുടെ പാലും കുറെ ആടുകളെയും വിട്ടാല്‍ പിന്നേയും കുറെയധികം പണം കിട്ടും." ഷെയ്ക് ചിലിയുടെ ആലോചിച്ചു.

'പക്ഷേ അത്രയും പണം ഞാനെന്തു ചെയ്യും?" ഷെയ്ക് ചിലി അത്ഭുതപ്പെട്ടു.

അപ്പോഴാണ് ഒരു പശുവിന്‍ കൂട്ടം അതിലെ പോയത്. ഷെയ്ക് ചിലിയ്ക്ക് നല്ല ആശയം തോന്നി.

"ഞാന്‍ ആ കാശിന് ഒരു പശുവിനെ വാങ്ങും. പശുവിന്‍ പാല്‍ വിറ്റ് കാശുണ്ടാക്കാം. പിന്നെ ആ പശുവിന്നുണ്ടാകുന്ന കുട്ടികള്‍, അവയുടെ പാല്‍ ഇതെല്ലാം വിറ്റ് കുറേയേറെ പണമുണ്ടാക്കാം" ഷെയ്ക് ചിലി കണക്ക് കൂട്ടല്‍ തുടര്‍ന്നു.

"അങ്ങിനെ  കിട്ടുന്ന പണം കൊണ്ട് ഞാന്‍ കുറെ നിലം വാങ്ങും. പിന്നെ കാളകളെ വാങ്ങി നിലമുഴുത് കൃഷിയിറക്കും. പിന്നെ സുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിച്ച് സുഖമായി ജീവിക്കും."

ദിവാസ്വപ്നം കണ്ടു നടന്നിരുന്ന ഷെയ്ക് ചിലി താഴെ കിടന്നിരുന്ന കല്ല് കണ്ടില്ല. കല്ലില്‍ കാല്‍ തട്ടി അയാള്‍ താഴെ വീഴാന്‍ പോയി. തലയില്‍ വെച്ചിരുന്ന എണ്ണ നിറച്ച കാലം താഴെ വീണുടഞ്ഞു.

"അയ്യോ! എന്റെ എല്ലാം പോയേ! ഈ നശിച്ച കല്ല് കാരണം എന്റെ എണ്ണയും പോയി, ആടും പോയി, പശുക്കളും, കാളകളും, എന്തിനധികം എന്റെ സുന്ദരിയായ ഭാര്യയും പോയേ!"

ഇങ്ങനെ എണ്ണിപ്പെരുക്കി കരഞ്ഞു കൊണ്ട് ഷെയ്ഖ് ചില്ലി വീട്ടിലേയ്ക്ക് തിരിച്ചു പോയി.


Post a Comment

0 Comments