"നിനക്ക് വളരെ പ്രധാനപ്പെട്ട ഒരു ജോലിയാണ് ഞാന്‍ തരുന്നത്. ഈ വില്ലേജിലുള്ള എല്ലാ വീടുകളുടെയും ശരിയായ കണക്കെടുക്കണം."
"അതു ഞാന്‍ ചെയ്യാം. എന്നാല്‍ എനിക്ക് എന്തു കൂലിയാണ് തരിക" ഷെയ്ക് ചിലി ചോദിച്ചു.
"ഓരൊ വീടിനും ഒരു നാണയം വീതം കൂലി തരാം" വ്യാപാരി പറഞ്ഞു.
ഒരു വീടിന് ഒരു നാണയം തരക്കേടില്ലാത്ത കൂലിയാണെന്ന് ഷെയ്ക് ചിലിക്ക് തോന്നി. അയാള്‍ വേഗം ജോലി ഏറ്റെടുത്തു.
വളരെ ആത്മാര്‍ഥമായി ചിലി തന്നെ എല്‍പ്പിച്ച ജോലി ചെയ്തു തീര്‍ത്തു. എല്ലാ വീടുകളുടെയും കണക്കെടുത്ത ശേഷം ചിലി വ്യാപാരിയെ ചെന്നു കണ്ട് കണക്ക് നല്‍കി. പറഞ്ഞ പോലെ വ്യാപാരി അദ്ധേഹത്തിന് പണവും നല്‍കി.
ഷെക് ചിലി തിരിച്ചു പോകവെ വഴിയില്‍ ചില സുഹ്രുത്തുക്കള്‍ അദ്ധേഹത്തെ കണ്ടു. അവര്‍ ചിലിയോട് ചോദിച്ചു.
"നീ ശരിയ്ക്ക് പണം എണ്ണി നോക്കിയൊ? ആ കള്ളനായ വ്യാപാരി ആര്‍ക്കും ശരിയ്ക് കൂലി നല്‍കില്ല. നിന്നെ എന്തായാലും പറ്റിച്ചു കാണും"
"ഏയ്! എനിക്കറിഞ്ഞ് കൂടെ. ഇത്തവണ ഞാന്‍ അയാളെയാണ് പറ്റിച്ചത്. ഞാന്‍ ശരിക്കും എണ്ണിയ പകുതി വീടിന്‍റെ കണക്കേ ഞാന്‍ അയാള്‍ക്ക് കൊടുത്തിട്ടുള്ളൂ." ഷെയ്ക് ചിലി വളരെ അഭിമാനത്തോടെ പറഞ്ഞു.
ഷെയ്ക്ക് ചിലിയുടെ മണ്ടത്ത്റ്റരമോര്‍ത്ത് ചിരിക്കുകയല്ലാതെ കൂട്ടുകാര്‍ മറ്റെന്തു ചെയ്യാന്‍?
0 Comments