ഒരിക്കല്‍ കുറച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തി. പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ഭാഭായെ കാണാന്‍ അവര്‍ അവസരം കണ്ടെത്തി. സംസാരമദ്ധ്യേ അവരിലൊരാള്‍ അദ്ദേഹത്തോട് പറഞ്ഞു.
"താങ്കള്‍ക്കറിയാമോ മിസ്റ്റര്‍ ഭാഭാ, ഞങ്ങള്‍ അമേരിക്കക്കാര്‍ ഒരു പുതിയ യന്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. ആര് കള്ളം പറഞ്ഞാലും ആ യന്ത്രം കണ്ടുപിടിച്ചിരിക്കും"
"ഓ! ഇതാണോ ഇത്ര വലിയ കാര്യം? ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഇതൊരു പുതുമയുള്ള കാര്യമല്ല. ഇവിടെ ഇത്തരം യന്ത്രങ്ങള്‍ ഞങ്ങള്‍ക്ക് സുപരിചിതമാണ്. എത്രയോ കാലം മുന്പെയുണ്ട് അവ ഇന്ത്യയില്‍!" പുഞ്ചിരിയോടെ ഭാഭാ പറഞ്ഞു.
അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ കേട്ടത് വിശ്വസിക്കാനാകാതെ അദ്ദേഹത്തെ നോക്കി. അവര്‍ പറഞ്ഞു.
"ഇത് വളരെ അത്ഭുതമായിരിക്കുന്നു. ഞങ്ങള്‍ അങ്ങനെയൊരു യന്ത്രം ഇന്ത്യയിലുള്ളതായി കെട്ടിട്ടെയില്ല!. താങ്കള്‍ ഞങ്ങള്‍ക്ക് അതിന്റെ പ്രവര്‍ത്തനത്തെ പറ്റി വിശദമായി പറഞ്ഞു തരണം"
"അതിത്ര മാത്രം പറയാന്‍ ഒന്നുമില്ല. സാധാരണ ഞങ്ങള്‍ ഇന്ത്യക്കാര്‍ വിവാഹം ചെയ്യുന്നത് കള്ളം കണ്ടുപിടിക്കാന്‍ പ്രത്യേക കഴിവുള്ള ഇത്തരം യന്ത്രങ്ങളെയാണ്!" ചിരിച്ചുകൊണ്ട് ഭാഭാ പറഞ്ഞു.
അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ പൊട്ടിച്ചിരിയോടെയാണ് ആ നര്‍മ്മം ആസ്വദിച്ചത്.
0 Comments