നേതാക്കളുടെ ചിത്രങ്ങള്‍ - Nethakkalute Chithrangal


 നികിത കൃഷ്ചെവിനെ കുറിച്ചുള്ള മറ്റൊരു കഥയാണിത്. ഒരിക്കല്‍ മോസ്കോ നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. വഴിമദ്ധ്യേ ചിത്രങ്ങള്‍ വില്‍ക്കുന്ന ഒരു കടയില്‍ അദ്ദേഹം കയറി. നേതാക്കളുടെയും മറ്റും ചിത്രങ്ങള്‍ വില്‍പ്പനക്ക് വെച്ചിരുന്ന ഒരു വലിയ കടയായിരുന്നു അത്.

കടയില്‍ കയറി നോക്കിയ ക്രൂഷ്ചെവ് അത്ഭുതപ്പെട്ടു. കടയില്‍ നിറയെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍! മറ്റുള്ള നേതാക്കളുടെ ചിത്രങ്ങള്‍ അധികം കാണുന്നില്ല.

അത്യധികം സന്തോഷത്തോടെ അദ്ദേഹം കടക്കാരനെ അടുത്ത് വിളിച്ച് ചോദിച്ചു.

"ഇതെന്തുകൊണ്ടാണ് നിങ്ങള്‍ ക്രൂഷ്ചെവിന്‍റെ ചിത്രങ്ങള്‍ മാത്രം വെച്ചിരിക്കുന്നത്? അദ്ദേഹത്തെപ്പോലെ പ്രശസ്തരായ വേറെയും നേതാക്കന്‍മാരില്ലേ? സ്റ്റാലിന്‍, ലെനിന്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ വില്‍പ്പനക്ക് വെച്ചാല്‍ നല്ല കച്ചവടം നടക്കുമായിരുന്നല്ലോ?"

സാധാരണ വേഷത്തില്‍ വന്ന ക്രൂഷ്ചെവിനെ കടക്കാരന്‍ തിരിച്ചറിഞ്ഞില്ല. അയാള്‍ മറുപടി പറഞ്ഞു.

"താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ് സര്‍. സ്റ്റാലിന്‍, ലെനിന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് വളരെയധികം ആവശ്യക്കാരുണ്ട്. എല്ലാ ചിത്രങ്ങളും ഇവിടെയുണ്ടായിരുന്നു. മറ്റുള്ള നേതാക്കളുടെ ചിത്രങ്ങളെല്ലാം പെട്ടെന്നു വിട്ടു തീര്‍ന്ന്. എന്തുകൊണ്ടോ, ഈ ക്രൂഷ്ചെവിന്‍റെ ചിത്രങ്ങള്‍ വാങ്ങാന്‍ മാത്രം ഒരാളും വരുന്നില്ല!"

പ്രശസ്തരുടെ കൂടുതല്‍ കഥകള്‍


Post a Comment

0 Comments