ആമയും മുയലും ഒരിയ്ക്കല്‍ പന്തയം വെച്ചത് പോലെ കുതിരയും ഒച്ചും ഒരിയ്ക്കല്‍ മത്സരിച്ചിട്ടുണ്ട്. ആ കഥ കേട്ടിട്ടില്ലെങ്കില്‍ കേട്ടോളൂ!
കുതിരയെ അറിയാമല്ലൊ കൂട്ടുകാര്‍ക്ക്? വേഗത്തിന്‍റെ കാര്യത്തില്‍ മിടുമിടുക്കന്‍! പക്ഷെ, എന്തു ചെയ്യാം? തന്‍റെ വേഗതയുടെ കാര്യത്തില്‍ കുറച്ച് അഹങ്കാരം കൂടിയുണ്ട് നമ്മുടെ കുതിരയ്ക്ക്.
പാവം ഒച്ചിന്‍റെ കാര്യം അങ്ങിനെയല്ലല്ലൊ! അവന് എവിടെയെത്താനും കുറെയധികം സമയം വേണം. അത്ര പതുക്കെയല്ലേ അവന്‍റെ പോക്ക്!
ഒരു ദിവസം കുതിര പതുക്കെ പതുക്കെ നീങ്ങുകയായിരുന്ന ഒച്ചിനെ കണ്ടു. ഒച്ചിന്‍റെ ഇഴച്ചില്‍ കണ്ട് കുതിര അവനെ കളിയാക്കി തുടങ്ങി. ഒച്ച് എന്തു മറുപടി പറയാന്‍!
അപ്പോഴാണ് അഹങ്കാരത്തോടു കൂടിയ കുതിരയുടെ ചോദ്യം. "നിനക്ക് എന്‍റെ കൂടെ ഓട്ടമത്സരം നടത്താന്‍ ധൈര്യമുണ്ടൊ?"
ഒച്ചിന് തന്നെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും കുതിരയുടെ അഹങ്കാരം അവന് പിടിച്ചില്ല. ഈ കുതിരയെ ഒരു പാഠം പഠിപ്പിക്കാന്‍ അവന്‍ തീരുമാനിച്ചു. അവന്‍ പറഞ്ഞു.
"ശരി! അങ്ങിനെയെങ്കില്‍ അങ്ങിനെ. ഈ ഞായറാഴ്ച മത്സരം!"
വീട്ടിലെത്തിയ ഉടന്‍ ഒച്ച് തന്‍റെ വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ച് കൂട്ടി വിവരം പറഞ്ഞു. കുതിരയെ ഓട്ടമത്സരത്തില്‍ തോല്‍പ്പിക്കാന്‍ അവര്‍ എല്ലാവരും കൂടി ഒരു തന്ത്രം മെനഞ്ഞു.
അങ്ങിനെ ഓട്ടമത്സരം തുടങ്ങി. വളരെ അനായാം ജയിക്കാമെന്നുറപ്പുള്ളത് കൊണ്ട് കുതിര പതുക്കെയാണ് ഓട്ടം തുടങ്ങിയത്. പക്ഷെ കുറച്ച് ദൂരം പിന്നിട്ട് അവന്‍ നോക്കിയപ്പോള്‍ തൊട്ട് മുന്പില്‍ തന്നെ ഒച്ച് ഓടുന്നുണ്ട്! കുതിരയ്ക്ക് തന്‍റെ കണ്ണൂകളെ വിശ്വസിക്കാനായില്ല! അവന്‍ കുറച്ച് കൂടി വേഗം കൂട്ടി.
എന്തു കാര്യം? ഓട്ടത്തിനിടയില്‍ തല അല്‍പ്പം താഴ്തി കുതിര നോക്കുമ്പൊഴെല്ലാം തൊട്ട് മുന്നില്‍ തന്നെയുണ്ട് ഒച്ച്! കുതിര തന്‍റെ പരമാവധി ശക്തിയുമെടുത്ത് കുതിച്ച് പാഞ്ഞു. പക്ഷെ, എത്ര ശ്രമിച്ചിട്ടും കുതിരയ്ക്ക് ഒച്ചിന്‍റെ മുന്പില്‍ കടക്കാന്‍ കഴിഞ്ഞെയില്ല.
കിതച്ചു തളര്‍ന്ന കുതിര ഒടുക്കം തോല്‍വി സമ്മതിച്ചു. നാണം മൂലം തല കുമ്പിട്ട് തിരികെ പോയി.
ഒച്ചിനും കൂട്ടുകാര്‍ക്കും സന്തോഷവും ചിരിയും അടക്കാനായില്ല.
"മണ്ടന്‍ കുതിര! നമ്മള്‍ എല്ലാവരും ഒരു പോലെയിരിക്കുന്നതിനാല്‍ ഓരൊ തവണയും അവന്‍റെ മുന്പില്‍ ഓടിക്കൊണ്ടിരുന്നത് വേറെ വേറെ ഒച്ചുകളാണെന്ന് അവന് മനസ്സിലായില്ല"
ഒച്ച് ഉറക്കെ ചിരിച്ച് കൊണ്ട് പറഞ്ഞു.
അഹങ്കാരം ഒരിക്കലും നന്നല്ല. മറ്റുള്ളവരുടെ കഴിവുകള്‍ കുറച്ച് കാണാനും പാടില്ല. കൂടാതെ ഒരുമയുണ്ടെങ്കില്‍ എതു വെല്ലുവിളികളും ചെറുത്ത് തോല്‍പ്പിക്കാന്‍ പറ്റുമെന്ന് ഈ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
Image courtesy: Classroom Clipart, Clipart Library
കാട്ടിലെ കൂടുതല്‍ കഥകള്‍
കാട്ടാടിന്റെയും കലമാനിന്റെയും ശണ്ഠ
ഒരിയ്കല് ഒരു കാട്ടാടും കലമാനും ഒരേ സമയം വെള്ളം കുടിക്കാനായി കാട്ടിനുള്ളിലെ ഒരു...ആട്ടിന്‍കുട്ടിയും ചെന്നായും - മറ്റൊരു കഥ
ഒരിയ്ക്കല്‍ ഒരാട്ടിന്‍പറ്റം കാട്ടില്‍ മേഞ്ഞു നടക്കുകയായിരുന്നു. ഒരാട്ടിന്‍കുട്ടി കൂട്ടത്തില്‍...പുലി വീണ്ടും എലിയായി!
ഒരു വനത്തില്‍ ഒരു മഹനായ മഹര്‍ഷി താമസിച്ചിരുന്നു. വര്‍ഷങ്ങളോളം തപം ചെയ്ത് ദിവ്യശക്തി നേടിയ ഒരു മഹദ്...പാട്ട് നിര്‍ത്തിയ പൈങ്കിളി
ഒരിയ്ക്കല്‍ ഒരു കാട്ടില്‍ നന്നായി പാട്ട് പാടുന്ന ഒരു പൈങ്കിളി ഉണ്ടായിരുന്നു. എന്നും...ജീവന് വേണ്ടിയുള്ള ഓട്ടം
ഒരു വേട്ടക്കാരന് മിടുക്കനായ ഒരു നായയുണ്ടായിരുന്നു. എല്ലാ തവണയും വേട്ടയ്ക്ക് പോകുമ്പോള്‍ അയാളുടെ...കുറുക്കനും കാക്കയും
ഒരു ദിവസം ഒരു കാക്കച്ചി ഒരു കൊച്ചുകുട്ടിയുടെ കയ്യില്‍ നിന്നും ഒരു നെയ്യപ്പം തട്ടിയെടുത്ത്...വാലില്ലാക്കുറുക്കന്‍
ഒരിയ്ക്കല്‍ ഒരു കുറുക്കന് ഇര തേടി നടക്കുകയാരിരുന്നു. മൃഗങ്ങളെ പിടിക്കാന്‍ വേട്ടക്കാര്‍...തലച്ചോറില്ലാത്ത കഴുത
കാട്ടിലെ രാജാവായ സിംഹത്തിന്റെ മന്ത്രിയായിരുന്നു കുറുക്കന്. അതങ്ങിനെയാണല്ലോ സാധാരണ...സിംഹവും ചുണ്ടെലിയും
ഒരിയ്ക്കല്‍ ഒരു സിംഹം ഒരു മരത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. ആ മരത്തിനടിയിലെ ഒരു മാളത്തില്‍...പകരത്തിന് പകരം
ബാലുക്കരടിയ്ക്ക് അന്ന് കുറെയധികം നല്ല തേന്‍ കിട്ടി. കിട്ടിയ തേനെല്ലാം ഒരു കുടത്തിലാക്കി തന്‍റെ...
0 Comments