കുതിരയും കഴുതയും - Kuthirayum Kazhuthayum


 'ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ' എന്ന പ്രശസ്ത കൃതിയുടെ കർത്താവായ, പ്രശസ്ത ഫ്രഞ്ച് നാടക കൃത്തും നോവലിസ്റ്റും ആയിരുന്നു അലക്സാണ്ടർ ഡ്യൂമാസ്. ഫ്രഞ്ച് കവിയും നോവലിസ്റ്റുമായ  വിക്ടർ യൂഗോ അദ്ദേഹത്തിന്റെ സമകാലികനായിരുന്നു. പാവങ്ങള്‍ (ലെ മിസറബിള്‍സ്) എന്ന പ്രശസ്ത കൃതിയെഴിയ എഴുത്തുകാരനാണ് യൂഗോ. ഇവര്‍ രണ്ടുപേരെയും കുറിച്ച് പ്രചാരത്തിലുള്ള ഒരു കഥയാണ് താഴെ.

യൂഗോ തന്റെ കൃതികളിലൂടെ പ്രശസ്തനായി പേരെടുത്ത് നില്‍ക്കുന്ന സമയം. ഡ്യൂമാസ് അത്രയ്ക്കു പേരെടുത്ത ഒരെഴുത്തുകാരനായിട്ടില്ല. അങ്ങിനെയിരിക്കെ ഒരു ദിവസം ഡ്യൂമാസ് യൂഗോയെ സന്ദര്‍ശിച്ചു. കുശാലാന്വേഷണങ്ങള്‍ക്ക് ശേഷം ഡ്യൂമാസ് കാര്യത്തിലേക്ക് കടന്നു.

'നമുക്ക് രണ്ടുപേര്‍ക്കും ചേര്‍ന്ന് ഒരു കഥയെഴുതിയാലോ?" ഡ്യൂമാസ്  ചോദിച്ചു.
ഡ്യൂമാസിന്റെ ചോദ്യം യൂഗോയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹം തിരിച്ചു ചോദിച്ചു.
"അതെങ്ങനെ? ഒരു കുതിരയെയും ഒരു കഴുതയെയും ഒരേ വണ്ടിയില്‍ കെട്ടാനോ? എന്തു ധൈര്യത്തിലാണ് നിങ്ങലങ്ങനെ ചിന്തിച്ചത്?"

ഡ്യൂമാസ്  വളരെ ശാന്തനായി മറുപടി പറഞ്ഞു

"ഞാനൊരു നിര്‍ദേശം വെച്ചതല്ലേ. താങ്കള്‍ക്ക് അതിഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതിയല്ലോ സാര്‍. എന്നെ എന്തിനാണ് ഒരു കുതിരയോട് താരതമ്യപ്പെടുത്തിയത്?"

പ്രശസ്തരുടെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments