ജീവന്റെ വില


 മഹാനായ സ്കോട്ടിഷ് കവിയായ റോബർട്ട് ബേൺസ് സാധാരണക്കാരെ സ്നേഹിക്കുകയും അവർക്ക് വേണ്ടി എഴുതുകയും ചെയ്ത ഒരു മനുഷ്യസ്നേഹിയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നുവെങ്കിലും നന്നായി വായിക്കുകയും എഴുത്തുകയും ചെയ്തിരുന്ന അദ്ദേഹം,. 1786-ൽ അദ്ദേഹത്തിന്റെ ആദ്യ കവിതകൾ പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹത്തെ കവിയായി അംഗീകരിക്കാൻ തുടങ്ങി. വളരെ ബുദ്ധിമാനായ ഒരു മനുഷ്യനായ അദ്ദേഹത്തെ കുറിച്ചുള്ള ഒരു കഥയാണിത്.

ഒരു ദിവസം ബേൺസ് കപ്പലുകൾക്ക് സമീപം നടക്കുമ്പോൾ സഹായത്തിനായി ഒരു നിലവിളി കേട്ടു. അദ്ദേഹം നിലവിളി കേട്ട ഭാഗത്തേക്ക്  ഓടി. ആ നിമിഷം ഒരു യുവ നാവികൻ കപ്പലിന് സമീപം നിൽക്കുന്ന ഒരു ബോട്ടിൽ നിന്ന് ചാടുന്നത് അയാൾ കണ്ടു. സഹായത്തിനായി വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തിയുടെ നേർക്ക് നാവികൻ നീന്താൻ തുടങ്ങി. ഒരു വിധത്തില്‍ അയാളുടെ അടുത്തെത്തിയ ആ നാവികന്‍ വളരെ കഷ്ടപ്പെട്ട് ആളെ രക്ഷിച്ചു കരക്കെത്തിച്ചു..

മുങ്ങിമരണത്തില്‍ നിന്ന് രക്ഷിക്കപ്പെട്ടയാൾ വളരെ ധനികനായ ഒരു വ്യാപാരിയായിരുന്നു. ധീരനായ നാവികനോട് നന്ദി പറഞ്ഞ അദ്ദേഹം ഒരു ഷില്ലിംഗ് ( ഒരു രൂപ) സമ്മാനമായി നൽകി. അസാധാരണമായ ആ സമ്മാനം സ്വീകരിക്കുവാന്‍ നാവികന് ലജ്ജയാണ് തോണിയത്.

ഒരു വലിയ ജനക്കൂട്ടം അവരുടെ ചുറ്റും കൂടിയിരുന്നു. എല്ലാ ആളുകളും നാവികനെ ഒരു നായകനായി കണക്കാക്കി വളരെയധികം അഭിനന്ദിച്ചു. ധനികൻ ധീരനായ സൈനികന് ഒരു ഷില്ലിംഗ് മാത്രം നൽകിയത് ജനക്കൂട്ടത്തെ അതൃപ്തരാക്കി.

പലരും ഉറക്കെ അത് വിളിച്ച് പറയുകയും, അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ സമ്പന്നനായ വ്യാപാരി അവരെ ശ്രദ്ധിച്ചില്ല.

ആ നിമിഷം റോബർട്ട് ബേൺസ് ജനക്കൂട്ടത്തെ സമീപിച്ച് കാര്യം എന്താണെന്ന് ചോദിച്ചു. മുഴുവൻ കഥയും അവര്‍ അദ്ദേഹത്തോട് പറഞ്ഞു.

ധനികനായ വ്യാപാരിയുടെ പെരുമാറ്റത്തിൽ അദ്ദേഹം ആശ്ചര്യപ്പെട്ടില്ല: ബേൺസ് ഒരു ചേറു ചിരിയോടെ പറഞ്ഞു:

"അദ്ദേഹത്തെ വെറുതെ വിടുക. തന്റെ ജീവിതത്തിന്റെ വില നിശ്ചയിക്കാന്‍ ഏറ്റവും മികച്ച വ്യക്തി അദ്ദേഹം ത്തന്നെയാണ്. അദ്ദേഹത്തിന്റെ ജീവന്റെ വിലയാണ് അദ്ദേഹം സമ്മാനമായി നല്കിയത്."

Post a Comment

0 Comments