ഹോജ സുല്‍ത്താനെ വെല്ലുവിളിച്ച കഥ - Hojayum Sulthanum

ചിരിയും ചിന്തയും കലര്‍ന്ന ഹോജാ കഥകള്‍ വളരെ പ്രസിദ്ധമാണ്. ഹോജകഥകള്‍ തന്നെ മുല്ലാക്കഥകള്‍ എന്നും അറിയപ്പെടുന്നുണ്ട്. നസറുദ്ദിന്‍ ഹോജ എന്ന പേരിലും സാമ്യമുള്ള മറ്റ് പല പേരിലുംഅറിയപ്പെടുന്ന അദ്ദേഹം ജീവിച്ചിരുന്നത് തുര്‍ക്കിയിലെ അക്സെഹിര്‍ എന്ന സ്ഥലത്ത് ആയിരുന്നു. ഒരു ഹോജാ കഥ വായിയ്ക്കാം
ഒരിയ്ക്കല്‍ സുല്‍ത്താന്‍ തിമൂര്‍ തന്‍റെ ശക്തരായ സൈന്യത്തോടൊപ്പം അക്സെഹിര്‍ പട്ടണത്തിലെത്തി. സുല്‍ത്താന്‍റെ അതിക്രമിച്ചുള്ള വരവ് ഹോജയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. 

ഹോജ ദേഷ്യത്തോട് കൂടി സുല്‍ത്താന്‍റെ മുന്പില്‍ ചെന്നു ചോദിച്ചു: "അല്ലയോ സുല്‍ത്താന്‍! എന്താണ് താങ്കളുടെ ഉദ്ദേശ്യം? താങ്കളുടെ സൈന്യവുമായി അക്സെഹിര്‍ വിട്ട് തിരികെ പോകാന്‍ അങ്ങ് തയ്യാറാണോ അല്ലയോ?"

സുല്‍ത്താന്‍ വളരെയധികം ആശ്ചര്യത്തോടെ ഹോജയെ നോക്കി. ഹോജ എന്താണുദേശിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

അതേ ഗൌരവത്തോടെ ഹോജ ചോദിച്ചു. "വേറൊന്നുമല്ല എനിക്കറിയേണ്ടത്.  താങ്കളുടെ സൈന്യവുമായി അക്സെഹിര്‍ വിട്ട് തിരികെ പോകാന്‍ അങ്ങ് തയ്യാറാണോ അല്ലയോ? തിരികെ പോകാന്‍ അങ്ങ് തയ്യാറല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം"

ഇത്തവണ സുല്‍ത്താന്‍ കലശലായ ദേഷ്യം വന്നു. സുല്‍ത്താന്‍ ദേഷ്യത്തില്‍ ചോദിച്ചു: "ഞാന്‍ തിരികെ പോകാന്‍ തയ്യാറല്ലെങ്കില്‍ നീ എന്തു ചെയ്യുമെന്നാണ് പറയുന്നത്?"

ഹോജ മറുപടി പറഞ്ഞു: "ഞാന്‍ വേറെന്ത് ചെയ്യാന്‍? എന്‍റെ ആളുകളെയും കൂട്ടി ഞാനീ പട്ടണം വിട്ടു പോകും. അത്ര തന്നെ!"

കൂടുതല്‍ ഹോജാ കഥകള്‍

Post a Comment

0 Comments